BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Sunday 8 December 2013

ഇന്ത്യന്‍ സിനിമകള്‍ ഏറെയിഷ്ടം: കാര്‍ലോസ് സോറ

ഇന്ത്യന്‍ സിനിമകളുടെ പ്രമേയം തനിക്ക് ഏറെ ഇഷ്ടമാണെന്ന് പ്രസിദ്ധ സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സോറ അഭിപ്രായപ്പെട്ടു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്‍ കോണ്‍വര്‍സേഷനില്‍ സഞ്ജയ് ഘോഷുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ വിസ്മയങ്ങളുടെ മാധ്യമമാണ്. സാങ്കേതികതയുടെ ഏതൊരു വളര്‍ച്ചയും സിനിമയെ നേരിട്ട് ബാധിക്കുന്നു. ചുറ്റുമുള്ള കാഴ്ചകള്‍ക്കും കാലത്തിനും നേരെ തിരിച്ചുവച്ച കണ്ണാടിയാണ് സിനിമ. തനിക്ക് 82 വയസ്സായെങ്കിലും മനസ്സിന് ഇപ്പോഴും യുവത്വം തന്നെയാണെന്ന് സോറ പറഞ്ഞു. സ്പാനിഷ് കലാപാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായതിനാലാണ് തന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും അതിന്റെ പ്രതിഫലനമുള്ളത്.

സമൂഹത്തില്‍ പല തരത്തിലുള്ള വയലന്‍സുണ്ട്. ചില നേരങ്ങളില്‍ ട്രാഫിക് പോലും കലാപമായി കണക്കാക്കപ്പെടുന്നു. ഇന്ത്യന്‍ സിനിമകളില്‍ സത്യജിത് റേ, മൃണാള്‍ സെന്‍ എന്നിവരുടെ സിനിമകള്‍ വളരെ ഇഷ്ടമാണ്. നിലവില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് പദ്ധതികള്‍ ചെയ്യാന്‍ ധാരണയായിട്ടുണ്ട്. സ്‌പെയിനിലെ ഫ്‌ളെമിങ്‌ഗോ കലാരൂപവും ഇന്ത്യന്‍ സംഗീതവും സമന്വയിച്ചുകൊണ്ടുള്ള ഒരു പ്രമേയമാണ് ആദ്യത്തേത്. രണ്ടാമത്തേതിന്റെ ചര്‍ച്ചകള്‍ നടന്നുവരുന്നു. നിള തിയേറ്ററില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു ഇന്‍ കോണ്‍വര്‍സേഷന്‍.

No comments:

Post a Comment