BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Tuesday 10 December 2013

സിനിമകള്‍ ഇന്ത്യ-പാക് സൗഹൃദം ഊട്ടിയുറപ്പിക്കും : മസര്‍ സെയ്ദ്

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ സിനിമ ഏറ്റവും ഫലപ്രദമായ മാധ്യമമാണെന്ന് പാകിസ്ഥാനി സിനിമ സിന്ദാ ഭാഗിന്റെ നിര്‍മാതാവ് മസര്‍ സെയ്ദ് പറഞ്ഞു. ചലച്ചിത്രമേളയോടനുബന്ധിച്ച പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം. 1970 കളില്‍  നിര്‍ജീവമായ പാക്കിസ്ഥാനി സിനിമകള്‍ ഇപ്പോള്‍ അതിന്റെ പ്രതാപകാലം വീണ്ടെടുക്കുകയാണ്. 50 വര്‍ഷത്തിന്റെ ഇടവേളക്കുശേഷം അക്കാദമി അവാര്‍ഡിന് പാക്കിസ്ഥാനില്‍ നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ട സിന്ദാ ഭാഗ്, പാക്കിസ്ഥാനി സിനിമകള്‍ക്ക് പൂതുജീവന്‍ നല്‍കി. യുദ്ധവും കലാപവുമടങ്ങുന്ന പതിവു കാഴ്ചകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു പാക്കിസ്ഥാനി സമൂഹത്തെയാണ് ഈ ചിത്രത്തിലൂടെ തിരശീലയില്‍ എത്തിക്കാന്‍ ശ്രമിച്ചത്.
സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ പാക്കിസ്ഥാനി സിനിമകള്‍ ഇന്നും ഏറെ പുറകിലാണ്. തന്റെ സിനിമയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരുപാട് കലാകാരന്മാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോക്യുമെന്ററികള്‍ തനിക്ക് സിനിമയേക്കാള്‍ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് മലയാള ചലച്ചിത്ര സംവിധായകന്‍ സഞ്ജീവ് ശിവന്‍ പറഞ്ഞു. യാഥാര്‍ത്ഥ്യത്തെ ചിത്രീകരിക്കാന്‍ സിനിമയേക്കാള്‍ തനിക്കുതകുന്ന മാധ്യമങ്ങള്‍ ഡോക്യുമെന്ററികളാണെന്ന് അദ്ദേഹം വിശദീകരിച്ചു. മലയാള സിനിമയില്‍ സാങ്കേതിക വിദ്യയിലുള്ള മാറ്റങ്ങള്‍ ആശാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment