പതിനെട്ടാമത് കേരള രാജ്യാന്തര
ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫിലിം മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി
ചലച്ചിത്ര രംഗത്തെ വിവിധ
മേഖലകളില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന നവാഗതപ്രതിഭകള്‍ക്കുവേണ്ടി പ്രോജക്ട് പിച്ചിങ്
വേദിയൊരുക്കുന്നു. ഡിസംബര്‍ ഏഴ് മുതല്‍ 11 വരെ ഹോട്ടല്‍
ഹൊറൈസണിലാണ് പരിപാടി.
സിനിമാ രംഗത്തേക്ക്
പുത്തന്‍ ആശയവുമായി വരുന്നവര്‍ക്ക് അവരുടെ ആശയം സാക്ഷാത്കരിക്കപ്പെടാനുള്ള
വേദിയാണ് പ്രോജക്ട് പിച്ചിങ്. ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, ഫിലിം
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ ചലച്ചിത്ര അക്കാദമിയാണ് ഇത്
സംഘടിപ്പിക്കുന്നത്. ചലച്ചിത്രരംഗത്തെ വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകളും
ശില്‍പ്പശാലകളും ഇതോടനുബന്ധിച്ച് നടക്കും. ഫിലിം ബജറ്റിങ് മുതല്‍ ചലച്ചിത്രഭാഷ, ന്യൂതന സാങ്കേതിക
വിദ്യ, ഫിലിം വിപണനം
എന്നിവ ചര്‍ച്ചാവിഷയങ്ങളാകും.
പുതിയ പ്രമേയങ്ങളോ
ആശയങ്ങളോ സമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ അഞ്ച് പേജില്‍ കവിയാത്ത ഒരു കഥാസംഗ്രഹം
തയാറാക്കി ഡിസംബര്‍ അഞ്ചിന് മുമ്പ് ചെയര്‍മാന്‍, ഫിലിം മാര്‍ക്കറ്റ് (പ്രോജക്ട് പിച്ചിങ്), ഐ.എഫ്.എഫ്.കെ. 2013, ശാസ്തമംഗലം, തിരുവനന്തപുരം
എന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9744156727
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9744156727
No comments:
Post a Comment