കമ്പോളത്തിന്റെ പ്രലോഭനങ്ങളെ അതിജീവിച്ച് സാംസ്‌കാരിക
വിനിമയങ്ങള്‍ സാധ്യമാക്കുന്ന സിനിമകള്‍ അന്യംനിന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത്
ലാറ്റിനമേരിക്കയില്‍നിന്ന് പ്രതീക്ഷാനിര്‍ഭരമായ ഒരുകൂട്ടം ചിത്രങ്ങള്‍ മേളയ്‌ക്കെത്തുന്നു.
അവിടുത്തെ സമാന്തര സിനിമാപ്രവര്‍ത്തനങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് ചിത്രങ്ങള്‍
സ്ട്രീറ്റ് ഫിലിം മേക്കിങ് ഫ്രം ലാറ്റിനമേരിക്ക പാക്കേജിലുണ്ട്.
All About The Feathers |
എണ്‍പതുകളിലെ
ലാറ്റിനമേരിക്കന്‍ സാന്റിനിസ്റ്റ പോരാളികളുടെ കഥപറയുന്നു റെഡ് പ്രിന്‍്‌സസ് . ലോറ അസ്റ്റോര്‍ഗ
സംവിധാനം ചെയ്ത ഈ
ചിത്രം രണ്ട് സഹോദരിമാരുടെ കാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിക്കുന്നത്.
സാമ്പത്തികമാന്ദ്യം മൂലം
സ്വദേശം വിട്ടുപോകേണ്ടിവന്ന ക്യൂബന്‍ ജനതയുടെ മാനസിക വ്യഥകളാണ് ലോങ് ഡിസ്റ്റന്റ്‌സ്
. ആത്മകഥാംശമുള്ള പ്രമേയത്തിന്റെ ചിത്രീകരണത്തിനായി സ്വതന്ത്ര സിനിമാ നിര്‍മാണത്തിലൂടെ
ആര്‍ജിച്ചെടുത്ത കഴിവുകള്‍ ഡിജിറ്റല്‍ ടെക്‌നോളജിയുടെ സഹായത്തോടെ സ്‌ക്രീനിലെത്തിച്ചിരിക്കുകയാണ്
സംവിധായകന്‍ എസ്തബാന്‍ ഇന്‍സോസ്റ്റി.
ചെകുത്താന്റേതെന്ന്
കരുതപ്പെടുന്ന അക്കോര്‍ഡിയന്‍ എന്ന സംഗീതോപകരണം വായിച്ചതുകൊണ്ടാണ് ഭാര്യയുടെ
മരണമുള്‍പ്പെടെയുള്ള ദുര്‍വിധികള്‍ തനിക്ക് സംഭവിച്ചതെന്നു കരുതുന്ന കഥാനായകന്‍
യഥാര്‍ഥ അവകാശികള്‍ക്ക് അക്കോര്‍ഡിയന്‍ തിരിച്ചു നല്‍കാന്‍ തീരുമാനിക്കുന്നു.
യാത്രയില്‍ തന്റെ ഏകാന്തത അവസാനിപ്പിക്കാനെന്നവണ്ണം എത്തുന്ന ആരാധകനെ ഒപ്പം
കൂട്ടുന്നതിലൂടെ ദി വിന്റ് ജേര്‍ണീസ് വിധി അവര്‍ക്കായി കാത്തുവെച്ചിരുന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നു.
സിറോ ഗുവേര സംവിധാനം ചെയ്ത ഈ ചിത്രം നോര്‍ത്ത് കൊളംബിയയിലെ 80
സ്ഥലങ്ങളിലായാണ് ചിത്രീകരിച്ചത്.
കൗമാരക്കരന് തന്റെ
ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വിചിത്രമായ അനുഭവങ്ങളാണ് ലേയ്ക് താഹോ ഫര്‍ണാന്റോ ഇംപിക്കി സംവിധാനം
ചെയ്ത ചിത്രം ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി.
Wind Journeys |
ഒറ്റപ്പെട്ട ജീവിതങ്ങള്‍ക്കു
നേരേയാണ് ആല്‍ഫ്രഡോ ഉറേറ്റ മോള്‍സ് ഹൈഡ് ഔട്ടില്‍ ക്യാമറ തിരിച്ചിരിക്കുന്നത്. ദാനിയേലിന്റെ ഏകാന്തജീവിതത്തിലേക്ക്
അവിചാരിതമായി അന്ന കടന്നുവരുന്നു. തങ്ങളുടെ ജീവിതാവസ്ഥകളിലെ സാദൃശ്യങ്ങള്‍തിരിച്ചറിയുന്ന
അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന പ്രണയം അന്നയുടെ ഭര്‍ത്താവ് മടങ്ങിയെത്തുന്നതിലൂടെ പ്രക്ഷുബ്ധമായ
അന്തരീക്ഷത്തിലേക്ക് കടക്കുന്നു.
കോഴിപ്പോരില്‍
താത്പര്യമുള്ള സെക്യൂരിറ്റി ഗാര്‍ഡ്, അയാള്‍ വാങ്ങുന്ന പൂവന്‍ കോഴിയും
തമ്മില്‍ ഉടലെടുക്കുന്ന അസാധാരണമായ സൗഹൃദത്തിന്റെ പൊട്ടിച്ചിരി ഉണര്‍ത്തുന്ന
കഥയാണ് ഓള്‍ എബൗട്ട് ഫെദേഴ്‌സ് . ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെറ്റോ വില്ലാലോബോസ്
)
പ്രതിസന്ധികളുടെയും
അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെയും കഥപറയുകയാണ് മാരിയോ കര്‍ഡോണ സംവിധാനം
ചെയ്ത എല്‍ എമിഗ്രന്റെ .
സൈനിക സ്വേഛാധിപത്യമുള്ള
അര്‍ജന്റീനയില്‍ തന്റെ കുടുംബം ഭരണകൂടത്തോട് ഏറ്റുമുട്ടാന്‍ തുടങ്ങുമ്പോള്‍
ഉത്തരവാദിത്വങ്ങളിലും കുട്ടിത്തത്തിന്റെ ആഗ്രഹങ്ങളിലും പെട്ട് സംഘര്‍ഷമനുഭവിക്കുന്ന
അഞ്ചാം ക്ലാസുകാരനായ ജുവാന്റെ കഥയാണ്, ഇന്‍ഫാന്‍സിയ ക്ലാന്‍ഡസ്റ്റിന സംവിധാനം ചെയ്ത ക്ലാന്‍ഡസ്റ്റൈന്‍
ചൈല്‍ഡ്ഹുഡ്.
സമാന്തര സിനിമാപ്രവര്‍ത്തനം
പൂര്‍ണമായി അസ്ഥമിച്ച നമ്മുടെ സിനിമാ രംഗത്തിന് ഈ ചിത്രങ്ങള്‍ പ്രചോദനമാകുമെങ്കില്‍
ഈ മേള അര്‍ഥപൂര്‍ണമായി.
"ഇന്‍ഫാന്‍സിയ ക്ലാന്‍ഡസ്റ്റിന സംവിധാനം ചെയ്ത ക്ലാന്‍ഡസ്റ്റൈന്‍ ചൈല്‍ഡ്ഹുഡ്." തകര്‍ത്തു!
ReplyDelete"സമാന്തര സിനിമാപ്രവര്‍ത്തനം പൂര്‍ണമായി അസ്ഥമിച്ച നമ്മുടെ സിനിമാ രംഗത്തിന് ഈ ചിത്രങ്ങള്‍ പ്രചോദനമാകുമെങ്കില്‍ ഈ മേള അര്‍ഥപൂര്‍ണമായി." വാസ്ഥവം !
ReplyDeleteസമാന്തര സിനിമാപ്രവര്‍ത്തനം പൂര്‍ണമായി അസ്ഥമിച്ച നമ്മുടെ സിനിമാ രംഗത്തിന് ഈ ചിത്രങ്ങള്‍ പ്രചോദനമാകുമെങ്കില്‍ ഈ മേള അര്‍ഥപൂര്‍ണമായി.
ReplyDelete