ആഖ്യാനത്തിലെ വൈവിധ്യം
കൊണ്ടും സത്യസന്ധമായ അവതരണംകൊണ്ടും ലോകശ്രദ്ധനേടിയ രണ്ട് വിസ്മയ ചിത്രങ്ങളാണ് പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ജൂറി
വിഭാഗത്തില്‍ പ്രര്‍ശിപ്പിക്കുന്നത്.
ജൂറി ചെയര്‍മാനും മെക്‌സിക്കന്‍
സംവിധായകനുമായ ആര്‍തൂറോ റിപ്‌സ്റ്റെയ്ന്‍ (Arturo Ripstein) സംവിധാനം ചെയ്ത നോ
വണ്‍ റൈറ്റ്‌സ് ടു ദി കേണല്‍ (No One Writes to the Colonel) എന്ന
ചിത്രം പ്രശസ്ത ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാഴ്‌സിയ മാര്‍ക്കേസിന്റെ
(Gabriel Garcia Marquez) ഇതേ പേരിലുള്ള ചലച്ചിത്രാവിഷ്‌കാരമാണ്. സൈനിക പെന്‍ഷന്‍ നേടിയെടുക്കാന്‍
പരിശ്രമിക്കുന്ന വൃദ്ധനായ കേണലിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെയുള്ള സഞ്ചാരമാണ്
ചിത്രം കാട്ടിത്തരുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെ നിരവധി മേളകളില്‍
പ്രേക്ഷക ശ്രദ്ധനേടിയ ചിത്രം കൂടിയാണിത്.
Poster of Arturo Ripstein's "No One Writes to the Colonel' |
ജൂറി അംഗവും തായ്‌ലന്റ്
സംവിധായകനുമായ ആദിത്യ അസാരത്ത് നിര്‍മിച്ച ചിത്രമാണ് മേരി ഈസ് ഹാപ്പി മേരി ഈസ്
ഹാപ്പി. ഒരു പെണ്‍കുട്ടിയുടെ 410 ട്വിറ്റുകള്‍ നിരീക്ഷിച്ച് നിസ്സാരമെന്നു
തോന്നിയേക്കാവുന്ന സംഭവ വികാസങ്ങളില്‍ നിന്ന് ഭാവനയും യാഥാര്‍ഥ്യവും ഇടകലര്‍ത്തിയ
വ്യത്യസ്തമായ ഒരു പ്രമേയമാക്കിയിരിക്കുകയാണ് സംവിധായകന്‍ നവാപോള്‍ (Nawapol).
A Still from "Mary is Happy, Mary is Happy" directed by Thai filmmaker Nawapol Thamrongrattanarit |
ആര്‍ത്രോ റിപ്സ്റ്റിന്‍
അധ്യക്ഷത വഹിക്കുന്ന ജൂറിയിലെ മറ്റ് അംഗങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ സംവിധായകനായ ഗാലോ
മറ്റാബന്‍ (Galo
Mataban), പീറ്റര്‍ സ്‌കാര്‍ലറ്റ്, തായ്
സംവിധായകന്‍ ആദിത്യ അസാരത്ത്, പ്രശസ്ത അഭിനേത്രി ഗൗതമി
എന്നിവരാണ്.
No comments:
Post a Comment