കേരള രാജ്യാന്തര
ചലച്ചിത്രമേളയുടെ മീഡിയ പാസിനായുള്ള രജിസ്‌ട്രേഷന്‍ ഇന്നലെ (നവംബര്‍ 25) വൈകിട്ട് അഞ്ചിന് അവസാനിച്ചു. രജിസ്റ്റര്‍ ചെയ്തതിന്റെ പ്രിന്റൗട്ട്
മാധ്യമ സ്ഥാപനത്തിലെ ബന്ധപ്പെട്ട അധികാരികളുടെ ഒപ്പും സീലും സഹിതം ശാസ്തമംഗലത്തെ
ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മീഡിയ സെല്ലില്‍ ഹാജരാക്കണം.
മീഡിയ പാസുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍
സജ്ജമാക്കുന്ന പ്രത്യേക കൗണ്ടറില്‍ നിന്നും വിതരണം ചെയ്യും.
No comments:
Post a Comment