സിനിമ സാധ്യമാക്കുന്ന
സാംസ്‌കാരിക വിനിമയങ്ങളും അവ നല്‍കുന്ന വ്യത്യസ്തമാനങ്ങളും കാലദേശങ്ങള്‍ക്കതീതമാണ്.
തങ്ങളുടെ ദേശവും ജനതയുടെ സംസ്‌കാരവും ജീവിതവും അടയാളപ്പെടുത്തുന്ന സംവിധായകരുടെ
വൈവിധ്യമാര്‍ന്ന 43 ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്
കണ്ടംപെററി മാസ്റ്റേഴ്‌സ് ഇന്‍ ഫോക്കസ് വിഭാഗം.
ഫ്രഞ്ച് സിനിമയിലെ
അതികായരിലൊരാളായ ഴാങ് റെന്വാറിന്റെ (Jean Renoir) ആറ് സിനിമകള്‍
ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് അപൂര്‍വ ദൃശ്യവിരുന്നാകും. അറുപതുകളില്‍ ശബ്ദസിനിമ
കടന്നുവരുന്നതിനുമുമ്പ് നാല്‍പ്പതോളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഇറ്റാലിയന്‍
നിയോ - റിയലിസ്റ്റിക് മൂവ്‌മെന്റിന്റെ ചരിത്രത്തിന്റെ തുടക്കത്തിലുണ്ടായ സിനിമയാണ്
ടോനി (Toni). ബൗധു
സേവ്ഡ് ഫ്രം ഡ്രൗണിങ് (Boudu Saved from Drowning), വാനിഷിങ്
കോര്‍പോറല്‍ (Vanishing Corporal), എമിലി സോളയുടെ (Emily
Zola) അതേ പേരിലുള്ള പുസ്തകത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്
തയാറാക്കിയ ലാ ബെറ്റ് ഹ്യുമയന്‍ (La Bete Humaine), എക്‌സ്പിരിമെന്റ്
ഇന്‍ ഇവിള്‍ (Experiment in Evil), മ്യൂസിക്കല്‍ സിനിമയായ
ഫ്രഞ്ച് കാന്‍കാന്‍ (French Cancan) എന്നിവയും
അദ്ദേഹത്തിന്റേതായുണ്ട്.
ബെല്‍ഗ്രേഡില്‍ നിന്നുള്ള സെര്‍ബിയന്‍ ഫ്രഞ്ച് സംവിധായകനായ ഗൊരാന്‍ പാസ്‌കല്‍ജെവികിന്റെ (Goran Paskaljevic) സാധാരണതകള്‍ക്കുമേല്‍ തന്റെ അസാധാരണത്വം തിരയുന്ന സിനിമകള്‍ ഒരു ജനതയുടെ വംശീയ-വര്‍ഗ സംഘര്‍ഷങ്ങളെയും അവയുടെ ആന്തരിക സവിശേഷതകളെയും അസ്വസ്ഥതകളെയും മുന്‍നിര്‍ത്തി രേഖീയമായി ചിത്രണം ചെയ്യപ്പെട്ടവയാണ്. ഇത്തരമൊരു ചിന്താപദ്ധതിയില്‍ നിന്നുരൂപമെടുത്ത രാഷ്ട്രീയ അവസ്ഥാന്തരങ്ങളെ 'ഐറണിക്കല്‍' ആയി പ്രതിഫലിപ്പിക്കുന്നതിലും ശ്രദ്ധചെലുത്തുന്നുണ്ട് സംവിധായകന്‍.
ബീച്ച് ഗാര്‍ഡ് ഇന്‍ വിന്റര്‍ ടൈം (Beach Guard in Wintertime), ഹണിമൂണ്‍സ് (Honeymoons), ഹൗ ഹാരി ബികെയിം എ ട്രി (How Harry Became a Tree), മിഡ് വിന്റര്‍ നൈറ്റ്‌സ് ഡ്രീം (Midwinter Night’s Dream), പൗഡര്‍ കേഗ് (Powder Keg), സ്‌പെഷ്യല്‍ ട്രീറ്റ്‌മെന്റ് (Special Treatment), വെന്‍ ഡെ ബ്രേക്‌സ് (When Day Breaks) എന്നിവയാണ് പാസ്‌കല്‍ ജെവിക്കിന്റെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.
ഗുഡ്‌മോണിങ് നൈറ്റ് എന്ന സിനിമയിലൂടെ വ്യക്തിഗത പ്രതിഭ തെളിയിച്ച മാര്‍ക്കോ ബെലുച്ചിയോയുടെ (Marco Bellochio) ഏഴ് സിനിമകളുണ്ട്. പ്രശസ്ത ഫ്രഞ്ച് നടി ഇസബെല്ല ഹുപ്പര്‍ട്ട് അഭിനയിക്കുന്ന ഡോര്‍മെന്റ് ബ്യൂട്ടി (Dormant Beauty), ഡെവിള്‍ ഇന്‍ ദി ഫ്‌ളഷ് (Devil in the Flesh), ഗുഡ് മോര്‍ണിങ് നൈറ്റ് (Good Morning Night), ബലൂചിയോയുടെ മാസ്റ്റര്‍ പീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫിസ്റ്റ്‌സ് ഇന്‍ ദി പോക്കറ്റ് (Fists in the Pocket)േ, സൊര്‍ലി മൈ (Sorelle Mai) എന്നിവ മേളയിലുണ്ട്. മുസോളിനിയുടെ ആദ്യ ഭാര്യയുടെയും മകന്റെയും ദുരന്തജീവിതകഥ പറയുന്ന വിന്‍സിയര്‍ (Vincere) മറ്റൊരു പ്രധാന ചിത്രമാണ്. ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ നാല് മികച്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ സിനിമ 2009 ല്‍ കാന്‍ ഫെസ്റ്റിവലില്‍ ഇറ്റലിയില്‍ നിന്ന് മത്സരവിഭാഗത്തിലെത്തിയ ഏക ചിത്രമായിരുന്നു. വെഡ്ഡിങ് ഡയറക്ടര്‍ (Wedding Director) ആണ് മറ്റൊരു ചിത്രം.
സിനിമകളിലൂടെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ജാപ്പനീസ് സംവിധായകന്‍ തകാഷി മൈക്കിന്റെ (Takashi Mike) അഞ്ച് ചിത്രങ്ങളുണ്ട്. വയലന്‍സും ലൈംഗീക അരാജകത്വങ്ങളും മേമ്പൊടിക്ക് കറുത്ത ചിരിയുമായി കാണികള്‍ക്കുമുന്നിലെത്തുന്ന തകാഷിയുടെ സിനിമകള്‍ അനുവാചകരെ ഞെട്ടിച്ചിരുന്നു. റൊമാന്റിക് ഹൊറര്‍ സിനിമയായ ഓഡിഷന്‍ (Audition), 13 അസാസിന്‍സ് (13 Assassins), ദി ക്രോ (The Crow), ഹരാകിരി - ഡെത്ത് ഓഫ് എ സാമുറായ് (Hara Kiri: Death of a Samurai), ഷീല്‍ഡ് ഓഫ് സ്‌ട്രോ (Shield of Straw) എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ഷീല്‍ഡ് ഓഫ് സ്‌ട്രോ 2013 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓറിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടു.
ഈ വിഭാഗത്തിലെ ഏക വനിതാ സംവിധായികയാണ് ഫ്രാന്‍സില്‍ നിന്നുള്ള ക്ലയര്‍ ഡെന്നിസ് (Claire Denis). ഫ്രാന്‍സിലെ നവ സിനിമാ സംവിധായകരില്‍ ഒരാളായ ക്ലയറിന്റെ സിനിമകളില്‍ സാമൂഹിക ചരിത്രവും വ്യക്തിചരിത്രവും ഇഴപിരിഞ്ഞുകിടക്കുന്നു. 2001 ല്‍ കാന്‍ ഫെസ്റ്റിവലിലെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് സംവിധായികയുടെ ട്രബിള്‍ എവരിഡേ (Trouble Everyday) പ്രദര്‍ശിപ്പിച്ചത്. ബെനിന്‍-കരീബിയന്‍ ദേശങ്ങളില്‍ നിന്നുവന്ന രണ്ടുപേരുടെ സാംസ്‌കാരിക ജീവിത സംഘര്‍ഷങ്ങള്‍ ചിത്രീകരിച്ച നോ ഫിയര്‍ നോ ഡൈ (No Fear No Die) എന്ന സിനിമ ഉള്‍പ്പെടെ എട്ട് സിനിമകള്‍ ക്ലയര്‍ ഡെനിസിന്റെതായി മേളയിലുണ്ട്. ഇന്‍ട്രൂഡര്‍ (Intruder) എന്ന സിനിമ 2004 ലെ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആര്‍.എല്‍. സ്റ്റീവന്‍സന്‍, പോള്‍ ഗോഗിന്റെ പെയ്ന്റിങ്‌സ് എന്നിവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ക്ലയര്‍ ഈ സിനിമ നിര്‍മിക്കുന്നത്. ഫ്രഞ്ച് ഫിലോസഫര്‍ ജീന്‍ ലൂക്കിനുള്ള സ്മൃതിചിത്രം കൂടിയാണിത്. ട്രബിള്‍ എവരിഡേ (Trouble Everyday), 35 ഷോട്ട്‌സ് ഓഫ് റം (35 Shots of Rum), ബ്യൂ ട്രാവെയ്ല്‍ (Beau Travail), ഐ കാണ്ട് സ്ലീപ് (I can't sleep), ക്ലയര്‍ ഡനിസ് ലാ വാഗബോണ്ട് (Claire Denisa La Vagabond), ജാക്വിസ് റിവെറ്റ് (Jacques Rivette) എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.
ജര്‍മനിയില്‍ നിന്നുള്ള സംവിധായകനായ ഹാറൂണ്‍ ഫാറോക്കിയുടെ (Harun Farocki) നാല് യുദ്ധ ഡോക്കുമെന്ററികള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സീരിയസ് ഗെയിംസ് (Serious Games) മൂന്ന് ഷോര്‍ട്ട് ഡോക്കുമെന്ററികളാണ്. നിക്കോളെസ് ചെഷസ്‌ക്യൂ തൂക്കിലേറ്റപ്പെടുന്നതും അതിനുശേഷമുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളും വിവരിക്കുന്ന വീഡിയോഗ്രാംസ് ഓഫ് എ റവല്യൂഷന്‍ (Videograms of a revolutions) പ്രധാനപ്പെട്ട ഒന്നാണ്. ദൃശ്യമാധ്യമരംഗം വിപ്ലവത്തിന്റെ ഗതികളെ സഹായിച്ചതെങ്ങനെയെന്ന് ഇതില്‍ പറയുന്നുണ്ട്. ഇമേജസ് ഓഫ് ദി വേള്‍ഡ് ആന്‍ഡ് ദി ഇന്‍സ്‌ക്രിപ്ഷന്‍ വാര്‍ (Images of the world and the inscription war) ഇന്‍ കംപാരിസണ്‍ (In comparison) ഇവയാണ് മറ്റ് ചിത്രങ്ങള്‍.
മലയാളത്തില്‍ നിന്നും ഹരിഹരന്‍ സംവിധാനം ചെയ്ത ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, പഴശ്ശിരാജ, സര്‍ഗം, ശരപഞ്ചരം എന്നിവയും പ്രദര്‍ശിപ്പിക്കുന്നു.

No comments:
Post a Comment