BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Saturday, 30 November 2013

സമഗ്രസംഭാവനാ പുരസ്‌കാരം കാര്‍ലോസ് സോറയ്ക്ക്

പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇത്തവണ സമഗ്ര സംഭാവനയ്ക്ക് ആദരിക്കപ്പെടുന്നത് വിഖ്യാത സ്പാനിഷ് ചലച്ചിത്രകാരന്‍ കാര്‍ലോസ് സോറയാണ്. ചലച്ചിത്രമേളകളിലൂടെ ജനശ്രദ്ധ നേടിയ ഇദ്ദേഹം ഇത് ആറാമത്തെ തവണയാണ് ആയുഷ്‌കാല സംഭാവനയ്ക്ക് ആദരവ് നേടുന്നത്. 


സ്പാനിഷ് സിനിമകള്‍ക്ക് പുതിയ മാനം നല്‍കിയ സോറയുടെ ജനനം ഒരു കലാകുടുംബത്തിലായിരുന്നു. പിയാനിസ്റ്റായ അമ്മയും ചിത്രകാരനായ ജ്യേഷ്ഠനും സോറയിലെ കലാകാരനെ ശക്തമായി സ്വാധീനിച്ചു. സിനിമയോടും ഫോട്ടോഗ്രാഫിയോടുമുള്ള അഭിനിവേശം ജന്മസ്ഥലമായ അരഗോണില്‍നിന്നും മാഡ്രിഡിലേക്ക് പോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിനിമാ റിസര്‍ച്ചില്‍ നിന്നും ഡിപ്ലോമ നേടുകയും 1963 വരെ അവിടെ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 
1958 ല്‍ ക്യുയെന്‍കാ സംവിധാനം ചെയ്തുകൊണ്ടാണ് ആദ്ദേഹം ചലച്ചിത്രരംഗത്തേക്ക് വന്നത്. മാഡ്രിഡിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജീവിതവും സ്‌പെയ്‌നിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും അനീതിക്കെതിരെയുള്ള പോരാട്ടങ്ങളും സോറ തന്റെ സിനിമയ്ക്ക് വിഷയങ്ങളാക്കി.
1960 ല്‍  സോറ സംവിധാനം ചെയ്ത ലോസ് ഗോള്‍ ഹോസ്  ആണ് സ്പാനിഷ് ചലച്ചിത്രരംഗത്തുണ്ടായ നവതരംഗത്തിന് തുടക്കം കുറിച്ചത്. വേറിട്ട ശൈലിയും വീക്ഷണവും കൊണ്ട് സോറ സിനിമാസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠനേടി. സ്പാനിഷ് ചലച്ചിത്രകാരന്‍ ലൂയി ബൃനൂവലിനെ ഗുരുസ്ഥാനത്ത് കാണുന്ന സോറ ഇതിനോടകം 40 സിനിമകള്‍  സംവിധാനം ചെയ്തിട്ടുണ്ട്. 42 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് 81 കാരനായ സോറയെ തേടിയെത്തിയത്. 
ഗോയ ഇന്‍ ബര്‍ഡോസ്, ല കാസാ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിനോടുള്ള ആദരവായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 1966 ല്‍ പുറത്തിറങ്ങിയ ല കാസ, സ്പാനിഷ് യുദ്ധവീരന്മാരായ മൂന്നു പേര്‍ മുയല്‍വേട്ടയ്ക്കു പോകുന്ന കഥപറയുന്നു. സൈക്കോളജിക്കല്‍ ത്രില്ലര്‍ ശ്രേണിയില്‍പ്പെടുന്ന ഈ ചിത്രം സോറയ്ക്ക് ഏറെ അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തിട്ടുണ്ട്.പതിനാറാമത് ബര്‍ലിന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം അദ്ദേഹത്തിന് നേടിക്കൊടുത്ത ചിത്രം കൂടിയാണിത്. 
പത്തൊമ്പതാം നൂറ്റാണ്ടിലെ സ്പാനിഷ് ചിത്രകാരനായ ഫ്രാന്‍സിസ് ഡേ ഗോയുടെ ജീവിതമാണ് ഗോയ ഇന്‍ ബര്‍ഡോസ്. മോണ്‍റിയല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച കലാ സംഭാവനയ്ക്കുള്ള പുരസ്‌കാരവും, മികച്ച സിനിമയ്ക്കുള്ള സോന്‍ജോര്‍ഡി പുരസ്‌കാരവും ഈ ചിത്രം നേടിയിട്ടുണ്ട്.

മേളയ്‌ക്കെത്തുന്നത് 8700 ഓളം ഡെലിഗേറ്റുകള്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 8697. ഇതില്‍ 5454 പേര്‍ പുരുഷന്മാരും 741 പേര്‍ സ്ത്രീകളുമാണ്. വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ 1863 ആണ്‍കുട്ടികളും 639 പെണ്‍കുട്ടികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ ആയിരത്തോളം മാധ്യമപ്രതിനിധികളും മേളയുടെ ഭാഗമായെത്തും.

ഡെലിഗേറ്റ് സെല്‍ ഉദ്ഘാനം ഇന്ന് (01.12.2013)


പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്‍ ഇന്ന് (01.12.2013) രാവിലെ 11 മണിക്ക് ടാഗോര്‍ തിയേറ്ററില്‍ കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി  ഡോ. ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും. പി.സി. വിഷ്ണുനാഥ് എം.എല്‍.എ., പ്രശസ്ത ചലച്ചിത്രതാരം അനൂപ് മേനോന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ബാങ്ക് ശാഖകളില്‍ നിന്നും പാസ്സുകള്‍ കൈപ്പറ്റാത്ത ഡെലിഗേറ്റുകള്‍ക്ക്  തിങ്കളാഴ്ച മുതല്‍ ഇവിടെനിന്നും  പാസ്സുകള്‍ ലഭ്യമാക്കും.



ജൂറി വിഭാഗത്തില്‍ രണ്ട് വിസ്മയ ചിത്രങ്ങള്‍

ആഖ്യാനത്തിലെ വൈവിധ്യം കൊണ്ടും സത്യസന്ധമായ അവതരണംകൊണ്ടും ലോകശ്രദ്ധനേടിയ രണ്ട് വിസ്മയ ചിത്രങ്ങളാണ് പതിനെട്ടാമത്  കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ജൂറി വിഭാഗത്തില്‍ പ്രര്‍ശിപ്പിക്കുന്നത്.
ജൂറി ചെയര്‍മാനും മെക്‌സിക്കന്‍ സംവിധായകനുമായ ആര്‍തൂറോ റിപ്‌സ്റ്റെയ്ന്‍ (Arturo Ripstein) സംവിധാനം ചെയ്ത നോ വണ്‍ റൈറ്റ്‌സ് ടു ദി കേണല്‍ (No One Writes to the Colonel) എന്ന ചിത്രം പ്രശസ്ത ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാഴ്‌സിയ മാര്‍ക്കേസിന്റെ  (Gabriel Garcia Marquez) ഇതേ പേരിലുള്ള ചലച്ചിത്രാവിഷ്‌കാരമാണ്. സൈനിക പെന്‍ഷന്‍ നേടിയെടുക്കാന്‍ പരിശ്രമിക്കുന്ന വൃദ്ധനായ കേണലിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം കാട്ടിത്തരുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെ നിരവധി മേളകളില്‍ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രം കൂടിയാണിത്.
Poster of Arturo Ripstein's "No One Writes to the Colonel'

ജൂറി അംഗവും തായ്‌ലന്റ് സംവിധായകനുമായ ആദിത്യ അസാരത്ത് നിര്‍മിച്ച ചിത്രമാണ് മേരി ഈസ് ഹാപ്പി മേരി ഈസ് ഹാപ്പി. ഒരു പെണ്‍കുട്ടിയുടെ 410 ട്വിറ്റുകള്‍ നിരീക്ഷിച്ച് നിസ്സാരമെന്നു തോന്നിയേക്കാവുന്ന സംഭവ വികാസങ്ങളില്‍ നിന്ന് ഭാവനയും യാഥാര്‍ഥ്യവും ഇടകലര്‍ത്തിയ വ്യത്യസ്തമായ ഒരു പ്രമേയമാക്കിയിരിക്കുകയാണ് സംവിധായകന്‍ നവാപോള്‍ (Nawapol).
A Still from "Mary is Happy, Mary is Happy" directed by Thai filmmaker Nawapol Thamrongrattanarit
ആര്‍ത്രോ റിപ്സ്റ്റിന്‍ അധ്യക്ഷത വഹിക്കുന്ന ജൂറിയിലെ മറ്റ് അംഗങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ സംവിധായകനായ ഗാലോ മറ്റാബന്‍ (Galo Mataban), പീറ്റര്‍ സ്‌കാര്‍ലറ്റ്, തായ് സംവിധായകന്‍ ആദിത്യ അസാരത്ത്, പ്രശസ്ത അഭിനേത്രി ഗൗതമി എന്നിവരാണ്.

സിനിമാ നിര്‍മാണത്തിന് പ്രചോദനമായി പ്രോജക്ട് പിച്ചിങ്



പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫിലിം മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി ചലച്ചിത്ര രംഗത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന നവാഗതപ്രതിഭകള്‍ക്കുവേണ്ടി  പ്രോജക്ട് പിച്ചിങ് വേദിയൊരുക്കുന്നു. ഡിസംബര്‍ ഏഴ് മുതല്‍ 11 വരെ ഹോട്ടല്‍ ഹൊറൈസണിലാണ് പരിപാടി.
സിനിമാ രംഗത്തേക്ക് പുത്തന്‍ ആശയവുമായി വരുന്നവര്‍ക്ക് അവരുടെ ആശയം സാക്ഷാത്കരിക്കപ്പെടാനുള്ള വേദിയാണ് പ്രോജക്ട് പിച്ചിങ്. ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ ചലച്ചിത്ര അക്കാദമിയാണ് ഇത് സംഘടിപ്പിക്കുന്നത്. ചലച്ചിത്രരംഗത്തെ വിദഗ്ധര്‍  നയിക്കുന്ന സെമിനാറുകളും ശില്‍പ്പശാലകളും ഇതോടനുബന്ധിച്ച് നടക്കും. ഫിലിം ബജറ്റിങ് മുതല്‍ ചലച്ചിത്രഭാഷ, ന്യൂതന സാങ്കേതിക വിദ്യ, ഫിലിം വിപണനം എന്നിവ ചര്‍ച്ചാവിഷയങ്ങളാകും. 
പുതിയ പ്രമേയങ്ങളോ ആശയങ്ങളോ സമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ അഞ്ച് പേജില്‍ കവിയാത്ത ഒരു കഥാസംഗ്രഹം തയാറാക്കി ഡിസംബര്‍ അഞ്ചിന് മുമ്പ് ചെയര്‍മാന്‍, ഫിലിം മാര്‍ക്കറ്റ്  (പ്രോജക്ട് പിച്ചിങ്), ഐ.എഫ്.എഫ്.കെ. 2013, ശാസ്തമംഗലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്. 
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9744156727 

Award Winning Films from India showcased in Top Angle

The Top Angle category in the 18th International Film Festival of Kerala (IFFK) includes six films which deal with relevant contemporary circumstances projecting social, religious and environmental issues. These films have taken India to the world and been in all the top film festivals across the globe.

Ritesh Batra’s ‘The Lunch Box’, Joshy Mathew’s ‘Black Forest’ are some of the films showcased in this category.

Ritesh Batra’s ‘The Lunch box’, screened to rave reviews in Cannes and Toronto, set in Mumbai revolves around a mistaken delivery by the Dabbawalas (lunchbox service). Irfan Khan and Nimrat Kaur are the lead actors.

Joshy Mathew’s ‘Black forest’ has been screened in over five film festivals all over the world. As the name implies, the film unveils some of the dark mysteries of the forest through a turning point in the lives of the three protagonists.

A still from Nagraj Manjule's 'Fandry'
Nagraj Manjule’s Marathi feature debut ‘Fandry’, which won accolades at the recently concluded Mumbai Film Festival, is multidimensional portrait of the caste system at work. It tells the story of a boy from an “untouchable” caste striving to impress a socially superior schoolmate.

Debutant Unni Vijayan’s ‘Lessons in Forgetting’, won the National award for the best feature film in English of 2013. The film is based on the novel of the same name by Anita Nair.

Scene from Anup Singh's 'Quissa: The Tale of a Lonely Ghost'
Anup Singh’s Qissa: The Tale of a Lonely Ghost’, is a story set in time of Indian Partition, where the main character Umber Singh,  much obsessed with having a male heir, decides to wage a fight against destiny when his fourth daughter is born.

Another key attraction is of the Master Bengali filmmaker, Buddhadev Dasgupta’s, ‘Sniffer’ (Anwar Ka Ajab Kissa). Screened at the London Film Festival,  is a dark comical tale of an alcoholic detective with a pet dog named “Sniffer”, set against the backdrop of Bengal - both through city and countryside.

Friday, 29 November 2013

ലോകം ശ്രദ്ധിച്ച സപ്ത ചിത്രങ്ങള്‍: ടോപ്പ് ആങ്കിള്‍ സിനിമാ വിഭാഗത്തില്‍

ഇന്ത്യന്‍ ജീവിത യാഥാര്‍ഥ്യങ്ങളെ തീഷ്ണഭാവങ്ങളില്‍ അവതരിപ്പിച്ച് ലോകത്തിന്റെ സവിശേഷശ്രദ്ധനേടിയ ഏഴ് ചിത്രങ്ങളാണ് ടോപ്പ് ആങ്കിള്‍ സിനിമാവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ജാതി-മതവിവേചനങ്ങളും പ്രകൃതിയോടുള്ള ചൂഷണവും വിരഹവും പ്രണയവും പ്രതിസന്ധികളും ആവിഷ്‌കരിക്കുന്ന ഈ സപ്തചിത്രങ്ങള്‍ ഇന്ത്യന്‍ സമകാലീന സമൂഹത്തിലേക്ക് തുറന്നുവെച്ച കണ്ണാടികളാണ്.
Lunchbox
മുംബൈ മഹാനഗരത്തില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ദബ്ബാ വാലയ്ക്ക് സംഭവിക്കുന്ന അബദ്ധം രണ്ട് വ്യക്തികളില്‍ ഉണ്ടാക്കുന്ന ഹൃദയബന്ധമാണ് ലഞ്ച് ബോക്‌സ് (Lunch Box) ഹൃദ്യമായി ആവിഷ്‌കരിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി ലഭിക്കുന്ന രുചികരമായ ഉച്ചഭക്ഷണം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സഞ്ജനില്‍ കൗതുകമുണ്ടാക്കുകയും അത് തയാറാക്കിയ വീട്ടമ്മയുമായി ഹൃദയബന്ധം രൂപപ്പെടുവാന്‍ കാരണമാവുകയും ചെയ്യുന്നു. റിതേഷ് ബത്ര സംവിധാനം ചെയ്ത ഈ ചിത്രം നഗരജീവിതം സമ്മാനിക്കുന്ന ഏകാന്തതയും വിരസതയും മനുഷ്യ ബന്ധങ്ങളിലുണ്ടാക്കുന്ന വൈകാരിക ശൂന്യതയുടെ നേര്‍ക്കാഴ്ചയാകുന്നു.
Black Forest
നാഗരാജ് മഞ്ജുളെ (Nagraj Manjule) സംവിധാനം ചെയ്ത ഫാന്‍ട്രി (Fandry) താഴ്ന്ന ജാതിയിലുള്ള യുവാവ് ഉയര്‍ന്ന ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയിക്കുമ്പോള്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.
മലയാളി സംവിധായകനായ ജോഷി മാത്യുവിന്റെ ബ്ലാക് ഫോറസ്റ്റ് (Black Forest) കാട്ടിലേക്ക് സഹാസികയാത്ര നടത്തുന്ന മൂന്ന് കുട്ടികള്‍ക്ക് കാട്ടില്‍ ഒളിഞ്ഞിരിക്കന്ന നിഗൂഢതകള്‍ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന വഴിത്തിരിവാണ് പ്രമേയമാക്കിയിരിക്കുന്നത്.
Lessons in Forgetting
2012 ലെ ബെസ്റ്റ് എന്‍വയോണ്‍മെന്റ് കണ്‍സര്‍വേഷന്‍ വിഭാഗത്തില്‍ ദേശീയ അവാര്‍ഡ് നേടിയ ചിത്രമാണിത്.
മലയാളിയായ ഉണ്ണി വിജയന്റെ ലസണ്‍സ് ഇന്‍ ഫൊര്‍ഗറ്റിങ് (Lessons in Forgetting) എന്ന ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രം അനിതാ നായരുടെ ഇതേ പേരിലുള്ള കൃതിയുടെ ചലച്ചിത്രാവിഷ്‌കാരമാണ്. ഇന്ത്യയിലെ പെണ്‍ ഭ്രൂണഹത്യ എന്ന സാമൂഹിക അരാജകത്വത്തെ പറ്റിയുള്ള സമഗ്രമായ അന്വേഷണമാണ് ഈ ചിത്രം.
പൊലീസ് നടത്തുന്ന വ്യാജമായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെപ്പറ്റിയുള്ള ചിത്രമാണ് അമിത് കുമാറിന്റെ  മണ്‍സൂണ്‍ ഷൂട്ട് ഔട്ട് (Monsoon Shootout). 
Monsoon Shootout
2013 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മിഡ് നൈറ്റ് സ്‌ക്രീനിങ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച് പ്രേക്ഷകശ്രദ്ധനേടിയ ചിത്രമാണിത്. 
ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്തയുടെ സ്‌നിഫര്‍  (Sniffer) മദ്യപാനിയായ കുറ്റാന്വേഷകന്റെയും അയാളുടെ സ്‌നിഫര്‍ നായയുടെയും കഥപറയുന്നു. സമകാലിക ബംഗാളിനെ ആക്ഷേപഹാസ്യത്തിലൂടെ കാണുന്നതാണ് ഈ ചിത്രം.

Thursday, 28 November 2013

ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി ആറ് ഏഷ്യന്‍ ചിത്രങ്ങള്‍

ഏഷ്യന്‍ ജനതയുടെ ജീവിത സംഘര്‍ഷങ്ങളും വിഹ്വലതകളും സ്വപ്നങ്ങളും പ്രമേയമാക്കിയ യുവ സംവിധായകരുടെ ശ്രദ്ധേയമായ ആറ് ചിത്രങ്ങളാണ് ന്യൂ ഏഷ്യന്‍ സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
മൂന്ന് യുവ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഏഷ്യന്‍ ജീവിതത്തിന്റെ പെണ്‍ കാഴ്ചകളിലേക്കുള്ള വാതായനങ്ങള്‍ തുറക്കുന്നു.
'What They Don't Talk About When They Talk About Love'...  Indonesian film directed by Mouly Surya
സൗന്ദര്യം ആസ്വദിക്കുന്നതിനും പ്രണയത്തിന്റെ മൗന നിമിഷങ്ങള്‍ അനുഭവിക്കുന്നതിനും കാഴ്ചയുടെ അനിവാര്യത ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് വാട്ട് ദേ ഡോണ്ട് ടോക്ക് എബൗട്ട് വെന്‍ ദേ ടോക്ക് എബൗട്ട് ലൗവ് എന്ന ചിത്രം. അന്ധരായ സ്‌കൂള്‍ കുട്ടികളുടെ ജീവിതങ്ങളിലേക്കും അവരുടെ പ്രണയ സങ്കല്‍പ്പങ്ങളിലേക്കും വികാരങ്ങളിലേക്കുമുള്ള എത്തിനോട്ടമാണിത്. അന്ധരായ കുട്ടികളെതന്നെ അഭിനയിപ്പിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മൗലി സൂര്യ  ആണ്.
A still from Tian-yi Yang's Longing for the Rain
കുടുബിനിയായ സ്ത്രീ സ്വപ്നത്തില്‍ കണ്ട പുരുഷനാല്‍ അസ്വസ്ഥയാകുകയും അതില്‍ നിന്നും രക്ഷ നേടുന്നതിനായി ആത്മീയ ജീവിതത്തിലേക്ക് തിരിയുകയും ചെയ്യുന്നു. എന്നാല്‍ അവിടെയും അവര്‍ക്ക് സമാധാനം ലഭിക്കുന്നില്ല. ട്യാന്‍-യി യാങ്  സംവിധാനം ചെയ്ത ലോങ് ഫോര്‍ ദി റെയ്ന്‍  എന്ന സിനിമയുടെ കഥയാണിത്.
ചൈനീസ് സംവിധായികയായ വിവിയന്‍ ക്യൂവിന്റെ ചിത്രംട്രാപ്പ് സ്ട്രീറ്റ് മാപ്പിങ് കമ്പനിയില്‍ ജോലിചെയ്യുന്ന യുവാവിന്റെ തൊഴിലും ജീവിതത്തില്‍ അയാള്‍ കണ്ടുമുട്ടുന്ന പെണ്‍കുട്ടിയെപ്പറ്റിയുള്ള അന്വേഷണവുമാണ് പ്രമേയമാക്കിയിരിക്കുന്നത്. 
A scene from Vivian Qu's directorial debut 'Trap Street / Shuiyin jie' (2013)
സിങ്കപ്പൂര്‍ പശ്ചാത്തലത്തില്‍ അന്റണി ചെന്‍ സംവിധാനം ചെയ്ത ഇലോ ഇലോ സാമ്പത്തിക പ്രതിസന്ധികാരണം വീട്ടുജോലിക്കെത്തുന്ന യുവതിയുടെ സംഘര്‍ഷഭരിതമായ ജീവിതം ആവിഷ്‌കരിച്ചിരിക്കുന്നു. 

താങ് വോങ് തായ്‌ലന്റിന്റെ പശ്ചാത്തലത്തില്‍, വ്യത്യസ്ത ജീവിത സാഹചര്യത്തില്‍ നിന്നുവരുന്ന നാല് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ കഥ പറയുന്നു. സംവിധാനം കോങ്ഡജ്. 
ചെമ്മരിയാടിന്റെ ചിത്രത്തിന്റെ ഫോട്ടോകോപ്പി എടുക്കാന്‍ വന്ന പെണ്‍കുട്ടിയോട് കടയിലെ ആണ്‍കുട്ടിക്കുണ്ടാകുന്ന പ്രണയമാണ് വെന്‍ എ വോള്‍ഫ് ഫാള്‍സ് ഇന്‍ ലൗ വിത്ത് എ ഷീപ്പ്  എന്ന ചിത്രം പറയുന്നത്. സംവിധാനം ഹോ ചി-ജാന്‍.

ഡെലിഗേറ്റ് രജിസ്‌ട്രേഷന് ഒരു അവസരം കൂടി

പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന് ഒരു അവസരം കൂടി. ഇന്ന് (2013 നവംബര്‍ 29) രാവിലെ എട്ട് മണി മുതല്‍ www.iffk.in എന്ന വെബ്‌സൈറ്റിലൂടെ ഡെലിഗേറ്റുകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്ത് ഫീസ് അടയ്ക്കുന്ന ആയിരം പേര്‍ക്ക് പാസ് ലഭിക്കും. നേരത്തെ രജിസ്റ്റര്‍ ചെയ്ത് ഫീസ് അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

Wednesday, 27 November 2013

മേളയില്‍ ഫിലിം മാര്‍ക്കറ്റിങ്ങിന് പ്രത്യേക വേദി

പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഫിലിം മാര്‍ക്കറ്റിങ്ങിന് സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരെ ഉല്‍പ്പെടുത്തി സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നു.
മലയാള ചലച്ചിത്രങ്ങള്‍ വ്യത്യസ്ത പാക്കേജുകളായി അന്താരാഷ്ട്ര മേളയില്‍ പ്രദര്‍ശിപ്പിക്കുകഅന്താരാഷ്ട്രതലത്തില്‍ കോ-പ്രൊഡക്ഷന്‍ സാധ്യതകള്‍ ആരായുകടൂറിസം വകുപ്പുമായി സഹകരിച്ച് ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിങ് സാധ്യകള്‍ കണ്ടെത്തുകദേശീയ അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റി മേളകളിലും ആര്‍ട്ട് ഹൗസുകളിലും പ്രദര്‍ശന മ്യൂസിയങ്ങളിലും മലയാള ചലച്ചിത്രങ്ങള്‍ എത്തിക്കുക എന്നതാണ് ഫിലിം മാര്‍ക്കറ്റ് കൊണ്ട് ലക്ഷ്യമിടുന്നത്.

ഇന്തോ-ജര്‍മന്‍ കൂട്ടുകെട്ടില്‍ എട്ട് ചിത്രങ്ങള്‍

ഇന്‍ഡോ-ജര്‍മന്‍ സര്‍ഗാത്മക പങ്കാളിത്തത്തില്‍ രൂപപ്പെട്ട എട്ട് സിനിമകള്‍ എക്‌സ്പ്രഷനിസം ഇന്‍ഡോ-ജര്‍മന്‍ കണക്ഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
A scene from Josef von Sternberg's 'The Blue Angel' (1930)
ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ആത്മീയാന്വേഷണങ്ങളും പാശ്ചാത്യ തത്വചിന്തകരെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫിലോസഫിയുടെ ആഴവും സ്വാധീനവും പാശ്ചാത്യ ചിത്രകലയിലും സാഹിത്യത്തിലും എന്നതുപോലെ സിനിമയിലും അനാവരണം ചെയ്യപ്പെട്ടു. ഇംപ്രഷനിസ്റ്റ് കലാകാരന്മാര്‍ തങ്ങളുടെ വ്യാഖ്യാനകല വിഷയബന്ധിതമാക്കിയപ്പോള്‍ എക്‌സ്പ്രഷനിസം കലാകാരന്റെ മനസ്സും അതിന്റെ ഉള്‍ക്കാഴ്ചകളും പ്രകടമാക്കി.

മതവിശ്വാസത്തിന്റെ പേരില്‍ മനുഷ്യരെയും മൃഗങ്ങളെയും ബലിനല്‍കുന്നതിനെതിരെ ശബ്ദിച്ച ഇന്ത്യന്‍ ചിത്രമാണ് ആര്‍.വി. ശാന്താറാം സംവിധാനം ചെയ്ത് 1934 ല്‍ പുറത്തുവന്ന 'അമൃത് മന്ദന്‍' ബലികര്‍മങ്ങള്‍ നിരോധിക്കുന്ന രാജാവിനെ വധിക്കാന്‍ മതാചാര്യന്‍ പദ്ധതിയിടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
Robert Wiene German silent horror classic 'The Cabinet of Dr. Caligari' (1920)
ജോസഫ് വോണ്‍ സ്റ്റണ്‍ബര്‍ഗ് (Josef von Sternberg) 1930 ല്‍ സംവിധാനം ചെയ്ത ബൂ എയ്ഞ്ചല്‍ (Blue Angel) ബഹുമാന്യനായ ഒരു പ്രൊഫസറില്‍ നിന്നും കാബറെ ക്ലൂണ്‍ ആകേണ്ടിവന്ന ഒരാളുടെ ദുരവസ്ഥയെ ദൃശ്യവത്കരിക്കുന്നു. ദുരന്തങ്ങളുടെ വേലിയേറ്റങ്ങളില്‍പ്പെട്ട് ഭ്രാന്തിന്റെ ഉച്ചസ്ഥായിയിലേക്ക് എടുത്തെറിയപ്പെടുന്നതാണ് ഇതിലെ നായക കഥാപാത്രം. സിനിമ സെന്‍സര്‍ഷിപ്പിന് വിധേയമാക്കിയെങ്കിലും പിന്നീട് പിന്‍വലിക്കുകയുണ്ടായി. ബ്ലൂ എയ്ഞ്ചലിന്റെ ഇന്ത്യന്‍ പതിപ്പായ പിഞ്ചരയും മേളയിലുണ്ട്. വി.ആര്‍. ശാന്താറാമിന്റെ ശ്രദ്ധേയ ചിത്രമായ പിഞ്ചാര സംഗീതവും നൃത്തരംഗങ്ങളും കൊണ്ട് ശ്രദ്ധേയമാണ്.  മറാത്തിയില്‍ കളര്‍ ചിത്രങ്ങള്‍ക്ക് തുടക്കം കുറിച്ച ഈ സിനിമ 1972 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കി.
ജര്‍മന്‍ എക്പ്രഷനിസത്തെ ഏറ്റവുമധികം സ്വാധീനിച്ച ചിത്രമാണ് 1920 ല്‍ റോബര്‍ട്ട് വൈന്‍ (Robert Wiene) സംവിധാനം ചെയ്ത ദി കാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗിരി എന്ന നിശബ്ദ ചിത്രം. കിടിലം കൊള്ളിക്കുന്ന സെറ്റുകളും തെറിച്ചു നീങ്ങുന്ന തരത്തിലുള്ള ചലനങ്ങളും ചിത്രത്തെ 'സൈലന്റ് ഈറ'യിലെ നടുക്കമുണര്‍ത്തുന്ന സിനിമകളില്‍ ഒന്നാക്കി. നറേഷനും ഫ്‌ളാഷ്  ബാക്കുകളും ചിത്രത്തില്‍ സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്നു. ചലച്ചിത്ര വിദ്യാര്‍ഥികള്‍ കണ്ടിരിക്കേണ്ട അപൂര്‍വ ചിത്രങ്ങളിലൊന്നാണിത്.
A still from Kamal Amrohi's 1949 thriller film 'Mahal'
1921 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ടോംബ് അസാധാരണമായ രീതിയില്‍ കഥപറയുന്ന ജര്‍മന്‍ നിശബ്ദ ചിത്രമാണ്. ഫ്രിറ്റ്‌സ് ലാങ് സംവിധാനം ചെയ്ത ഈ ചിത്രം വിഷന്‍ ഓഫ് യോഗി, ടൈഗര്‍ ഓഫ് ബംഗാള്‍ എന്നീ രണ്ട് ഭാഗങ്ങളാണ്. ജര്‍മന്‍ സംവിധായകനായ ഫ്രാന്‍സ് ഓസ്റ്റന്റെ (Franz Osten) പ്രേം സന്യാസ് (Light of Asia) ഈ ശ്രേണിയിലെ മറ്റൊരു ചിത്രമാണ്. ഗൗതമബുദ്ധന്റെ ജീവിതം അഭ്രപാളിയിലേക്കെത്തിക്കുന്ന ചിത്രം എഡ്‌വിന്‍ ആര്‍നോള്‍ഡിന്റെ 'ലൈറ്റ് ഓഫ് ഏഷ്യ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ്.
സുന്ദരിയായ സ്ത്രീയുടെ ആത്മാവിനാല്‍ ഭ്രമിക്കപ്പെടുന്ന യുവാവിന്റെ കഥപറയുന്ന 1949 ലെ മഹല്‍ എന്ന ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ചിത്രമായിരുന്നു. കമല്‍ അമ്രോഹി സംവിധാനം ചെയ്ത ഈ ചിത്രം പിന്നണി ഗായിക ലതാ മങ്കേഷ്‌ക്കര്‍, ചിത്രത്തിലെ നായിക മധുബാല എന്നിവരെ പ്രശസ്തിയിലെത്തിച്ച ചിത്രമാണ്.

ഉദ്ഘാടന ചിത്രം അന അറേബ്യ




പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി പ്രമുഖ ഇസ്രയേലി സംവിധായകന്‍ അമോസ് ഗിദായിയുടെ അന അറേബ്യ പ്രദര്‍ശിപ്പിക്കും. 85 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം ഒറ്റ സീക്വന്‍സില്‍ ചിത്രീകരിച്ചതാണ്. അറബികളും ജൂതരും സമാനാധന അന്തരീക്ഷത്തില്‍ ജീവിക്കുന്ന അതിര്‍ത്തിയില്‍ ചിത്രീകരിച്ച ഈ ചിത്രം കാഴ്ചയെ വിസ്മയിപ്പിക്കുന്ന അപൂര്‍വ അനുഭവമാകും.

കാര്‍ലോ സോറസ്, കിംകി ഡുക്ക്, ശബാനാ ആസ്മി - മേളയിലെ മുഖ്യ അതിഥികള്‍



പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാട സമ്മേളനത്തില്‍ മുഖ്യാതിഥികളായി സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയ സ്പാനിഷ് സംവിധായകന്‍ കാര്‍ലോ സോറസ്, ഇന്ത്യന്‍ അഭിനേത്രി ശബാനാ ആസ്മി എന്നിവര്‍ പങ്കെടുക്കും. മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുടെ സാന്നിധ്യവുമുണ്ടാകും. സമാപന സമ്മേളനത്തില്‍ മലയാളി ഫെസ്റ്റിവല്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിംകി ഡുക്കും മുഖ്യാതിഥിയായിരിക്കും.

Tuesday, 26 November 2013

സാംസ്‌കാരിക വൈവിധ്യവുമായി മാസ്റ്റേഴ്‌സിന്‍റെ 43 ചിത്രങ്ങള്‍

സിനിമ സാധ്യമാക്കുന്ന സാംസ്‌കാരിക വിനിമയങ്ങളും അവ നല്‍കുന്ന വ്യത്യസ്തമാനങ്ങളും കാലദേശങ്ങള്‍ക്കതീതമാണ്. തങ്ങളുടെ ദേശവും ജനതയുടെ സംസ്‌കാരവും ജീവിതവും അടയാളപ്പെടുത്തുന്ന സംവിധായകരുടെ വൈവിധ്യമാര്‍ന്ന 43 ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കണ്ടംപെററി മാസ്റ്റേഴ്‌സ്  ഇന്‍ ഫോക്കസ് വിഭാഗം.

ഫ്രഞ്ച് സിനിമയിലെ അതികായരിലൊരാളായ ഴാങ് റെന്വാറിന്റെ (Jean Renoir) ആറ് സിനിമകള്‍ ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് അപൂര്‍വ ദൃശ്യവിരുന്നാകും. അറുപതുകളില്‍ ശബ്ദസിനിമ കടന്നുവരുന്നതിനുമുമ്പ് നാല്‍പ്പതോളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഇറ്റാലിയന്‍ നിയോ - റിയലിസ്റ്റിക് മൂവ്‌മെന്റിന്റെ ചരിത്രത്തിന്റെ തുടക്കത്തിലുണ്ടായ സിനിമയാണ് ടോനി (Toni). ബൗധു സേവ്ഡ് ഫ്രം ഡ്രൗണിങ് (Boudu Saved from Drowning), വാനിഷിങ് കോര്‍പോറല്‍ (Vanishing Corporal), എമിലി സോളയുടെ (Emily Zola) അതേ പേരിലുള്ള പുസ്തകത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയാറാക്കിയ ലാ ബെറ്റ് ഹ്യുമയന്‍ (La Bete Humaine), എക്‌സ്പിരിമെന്റ് ഇന്‍ ഇവിള്‍ (Experiment in Evil), മ്യൂസിക്കല്‍ സിനിമയായ ഫ്രഞ്ച് കാന്‍കാന്‍ (French Cancan) എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്.
ബെല്‍ഗ്രേഡില്‍ നിന്നുള്ള സെര്‍ബിയന്‍ ഫ്രഞ്ച് സംവിധായകനായ ഗൊരാന്‍ പാസ്‌കല്‍ജെവികിന്റെ (
Goran Paskaljevic) സാധാരണതകള്‍ക്കുമേല്‍ തന്റെ അസാധാരണത്വം തിരയുന്ന സിനിമകള്‍ ഒരു ജനതയുടെ വംശീയ-വര്‍ഗ സംഘര്‍ഷങ്ങളെയും അവയുടെ ആന്തരിക സവിശേഷതകളെയും അസ്വസ്ഥതകളെയും മുന്‍നിര്‍ത്തി രേഖീയമായി ചിത്രണം ചെയ്യപ്പെട്ടവയാണ്. ഇത്തരമൊരു ചിന്താപദ്ധതിയില്‍ നിന്നുരൂപമെടുത്ത രാഷ്ട്രീയ അവസ്ഥാന്തരങ്ങളെ 'ഐറണിക്കല്‍' ആയി പ്രതിഫലിപ്പിക്കുന്നതിലും ശ്രദ്ധചെലുത്തുന്നുണ്ട് സംവിധായകന്‍.
ബീച്ച് ഗാര്‍ഡ് ഇന്‍ വിന്റര്‍ ടൈം (
Beach Guard in Wintertime), ഹണിമൂണ്‍സ്  (Honeymoons), ഹൗ ഹാരി ബികെയിം എ ട്രി (How Harry Became a Tree), മിഡ് വിന്റര്‍ നൈറ്റ്‌സ് ഡ്രീം (Midwinter Nights Dream), പൗഡര്‍ കേഗ് (Powder Keg), സ്‌പെഷ്യല്‍ ട്രീറ്റ്‌മെന്റ് (Special Treatment), വെന്‍ ഡെ ബ്രേക്‌സ് (When Day Breaks) എന്നിവയാണ് പാസ്‌കല്‍ ജെവിക്കിന്റെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.
ഗുഡ്‌മോണിങ് നൈറ്റ്
  എന്ന സിനിമയിലൂടെ വ്യക്തിഗത പ്രതിഭ തെളിയിച്ച മാര്‍ക്കോ ബെലുച്ചിയോയുടെ (Marco Bellochio) ഏഴ് സിനിമകളുണ്ട്. പ്രശസ്ത ഫ്രഞ്ച് നടി ഇസബെല്ല ഹുപ്പര്‍ട്ട് അഭിനയിക്കുന്ന ഡോര്‍മെന്റ് ബ്യൂട്ടി (Dormant Beauty), ഡെവിള്‍ ഇന്‍ ദി ഫ്‌ളഷ് (Devil in the Flesh), ഗുഡ് മോര്‍ണിങ് നൈറ്റ് (Good Morning Night), ബലൂചിയോയുടെ മാസ്റ്റര്‍ പീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫിസ്റ്റ്‌സ് ഇന്‍ ദി പോക്കറ്റ് (Fists in the Pocket), സൊര്‍ലി മൈ (Sorelle Mai) എന്നിവ മേളയിലുണ്ട്. മുസോളിനിയുടെ ആദ്യ ഭാര്യയുടെയും മകന്റെയും ദുരന്തജീവിതകഥ പറയുന്ന വിന്‍സിയര്‍ (Vincere) മറ്റൊരു പ്രധാന ചിത്രമാണ്. ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ നാല് മികച്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ സിനിമ 2009 ല്‍ കാന്‍ ഫെസ്റ്റിവലില്‍ ഇറ്റലിയില്‍ നിന്ന് മത്സരവിഭാഗത്തിലെത്തിയ ഏക ചിത്രമായിരുന്നു. വെഡ്ഡിങ് ഡയറക്ടര്‍ (Wedding Director) ആണ്  മറ്റൊരു ചിത്രം.
സിനിമകളിലൂടെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച
  ജാപ്പനീസ് സംവിധായകന്‍ തകാഷി മൈക്കിന്റെ (Takashi Mike) അഞ്ച് ചിത്രങ്ങളുണ്ട്. വയലന്‍സും ലൈംഗീക അരാജകത്വങ്ങളും മേമ്പൊടിക്ക് കറുത്ത ചിരിയുമായി കാണികള്‍ക്കുമുന്നിലെത്തുന്ന തകാഷിയുടെ സിനിമകള്‍ അനുവാചകരെ ഞെട്ടിച്ചിരുന്നു. റൊമാന്റിക് ഹൊറര്‍ സിനിമയായ ഓഡിഷന്‍ (Audition), 13 അസാസിന്‍സ് (13 Assassins), ദി ക്രോ (The Crow), ഹരാകിരി - ഡെത്ത് ഓഫ് എ സാമുറായ് (Hara Kiri: Death of a Samurai), ഷീല്‍ഡ് ഓഫ് സ്‌ട്രോ (Shield of Straw) എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ഷീല്‍ഡ് ഓഫ് സ്‌ട്രോ 2013 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓറിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടു.
ഈ വിഭാഗത്തിലെ ഏക വനിതാ സംവിധായികയാണ് ഫ്രാന്‍സില്‍ നിന്നുള്ള ക്ലയര്‍ ഡെന്നിസ് (Claire Denis). ഫ്രാന്‍സിലെ നവ സിനിമാ സംവിധായകരില്‍ ഒരാളായ ക്ലയറിന്റെ സിനിമകളില്‍ സാമൂഹിക ചരിത്രവും വ്യക്തിചരിത്രവും ഇഴപിരിഞ്ഞുകിടക്കുന്നു. 2001 ല്‍ കാന്‍ ഫെസ്റ്റിവലിലെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് സംവിധായികയുടെ ട്രബിള്‍ എവരിഡേ (Trouble Everyday) പ്രദര്‍ശിപ്പിച്ചത്. ബെനിന്‍-കരീബിയന്‍ ദേശങ്ങളില്‍ നിന്നുവന്ന രണ്ടുപേരുടെ സാംസ്‌കാരിക ജീവിത സംഘര്‍ഷങ്ങള്‍ ചിത്രീകരിച്ച നോ ഫിയര്‍ നോ ഡൈ (No Fear No Die) എന്ന സിനിമ ഉള്‍പ്പെടെ എട്ട് സിനിമകള്‍ ക്ലയര്‍ ഡെനിസിന്റെതായി മേളയിലുണ്ട്. ഇന്‍ട്രൂഡര്‍ (Intruder) എന്ന സിനിമ 2004 ലെ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആര്‍.എല്‍. സ്റ്റീവന്‍സന്‍, പോള്‍ ഗോഗിന്റെ പെയ്ന്റിങ്‌സ് എന്നിവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ക്ലയര്‍ ഈ സിനിമ നിര്‍മിക്കുന്നത്. ഫ്രഞ്ച് ഫിലോസഫര്‍ ജീന്‍ ലൂക്കിനുള്ള സ്മൃതിചിത്രം കൂടിയാണിത്. ട്രബിള്‍ എവരിഡേ (Trouble Everyday), 35 ഷോട്ട്‌സ് ഓഫ് റം (35 Shots of Rum), ബ്യൂ ട്രാവെയ്ല്‍ (Beau Travail), ഐ കാണ്ട് സ്ലീപ് (I can't
 sleep), ക്ലയര്‍ ഡനിസ് ലാ വാഗബോണ്ട് (Claire Denisa La Vagabond), ജാക്വിസ് റിവെറ്റ് (Jacques Rivette) എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.
ജര്‍മനിയില്‍ നിന്നുള്ള സംവിധായകനായ ഹാറൂണ്‍ ഫാറോക്കിയുടെ (Harun Farocki) നാല് യുദ്ധ ഡോക്കുമെന്ററികള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സീരിയസ് ഗെയിംസ് (Serious Games) മൂന്ന് ഷോര്‍ട്ട് ഡോക്കുമെന്ററികളാണ്. നിക്കോളെസ് ചെഷസ്‌ക്യൂ തൂക്കിലേറ്റപ്പെടുന്നതും അതിനുശേഷമുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളും വിവരിക്കുന്ന വീഡിയോഗ്രാംസ് ഓഫ് എ റവല്യൂഷന്‍ (Videograms of a revolutions) പ്രധാനപ്പെട്ട ഒന്നാണ്. ദൃശ്യമാധ്യമരംഗം വിപ്ലവത്തിന്റെ ഗതികളെ സഹായിച്ചതെങ്ങനെയെന്ന് ഇതില്‍ പറയുന്നുണ്ട്. ഇമേജസ് ഓഫ് ദി വേള്‍ഡ് ആന്‍ഡ് ദി ഇന്‍സ്‌ക്രിപ്ഷന്‍ വാര്‍ (Images of the world and the inscription war) ഇന്‍ കംപാരിസണ്‍ (In comparison) ഇവയാണ് മറ്റ് ചിത്രങ്ങള്‍.
മലയാളത്തില്‍ നിന്നും ഹരിഹരന്‍ സംവിധാനം ചെയ്ത ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, പഴശ്ശിരാജ, സര്‍ഗം, ശരപഞ്ചരം എന്നിവയും പ്രദര്‍ശിപ്പിക്കുന്നു.


Monday, 25 November 2013

ചലച്ചിത്രമേള : മീഡിയ രജിസ്‌ട്രേഷന്‍ അവസാനിച്ചു

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ പാസിനായുള്ള രജിസ്‌ട്രേഷന്‍ ഇന്നലെ (നവംബര്‍ 25) വൈകിട്ട് അഞ്ചിന് അവസാനിച്ചു. രജിസ്റ്റര്‍ ചെയ്തതിന്റെ പ്രിന്റൗട്ട് മാധ്യമ സ്ഥാപനത്തിലെ ബന്ധപ്പെട്ട അധികാരികളുടെ ഒപ്പും സീലും സഹിതം ശാസ്തമംഗലത്തെ ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മീഡിയ സെല്ലില്‍ ഹാജരാക്കണം. മീഡിയ പാസുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ സജ്ജമാക്കുന്ന പ്രത്യേക കൗണ്ടറില്‍ നിന്നും വിതരണം ചെയ്യും.

ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി

പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്കുളള ഡെല്‌ഗേറ്റ് പാസുകളുടെ വിതരണം എസ്ബിടി ബ്രാഞ്ചുകളില്‍ ഇന്നലെ (നവംബര്‍ 25) തുടങ്ങി. രജിസ്‌ട്രേഷന്‍ സമയത്ത് ഡെലിഗേറ്റുകള്‍ തെരഞ്ഞെടുത്ത ബാങ്ക് ശാഖകളില്‍ പണമടച്ച ചെല്ലാന്‍ ഹാജരാക്കിയാല്‍ നവംബര്‍ 30 വരെ പാസുകള്‍ കൈപ്പറ്റാവുന്നതാണ്. ബാങ്കുകളില്‍ നിന്ന് പാസ് കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്ക് ഡിസംബര്‍ 1 മുതല്‍ 8 വരെ വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലില്‍ നിന്നും പാസുകള്‍ സ്വീകരിക്കാം.

പോരാട്ടവീര്യത്തിന്റെ ദൃശ്യഭാഷയുമായി ഏഴ് സമുറായി ചിത്രങ്ങള്‍

പോരാട്ടം മുഖമുദ്രയാക്കിയ ജപ്പാനിലെ സമുറായി ജനതയുടെ ജീവിതാവസ്ഥകളുടെ പരിഛേദമാണ് സമുറായ് ഫിലിംസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കു ഏഴ് ചിത്രങ്ങള്‍. കെന്‍ജി മിസോഗുചിയുടെ (Kenji Mizoguchi) ക്രൂസിഫൈഡ് ലവേഴ്‌സ് (Crucified lovers), കൊന്‍ ഇച്ചിക്കാവയുടെ (Kon Ichikawa) ആക്‌ടേഴ് റിവഞ്ച് (Actor's Revenge) കെന്‍ജി മിസുമിയുടെ (Kenji Misumi) ഫൈറ്റ് സോതോചി ഫൈറ്റ് (Fight, Zatoichi, Fight), ഈചി ഖുഡോയുടെ (Eiichi Kudo) ഗ്രേറ്റ് കില്ലിങ് (Great Killing), ദയ്‌സൂക്കി ഇറ്റോയുടെ (Daisuke Ito) സ്‌കാര്‍ യോസാബുറോ (Scar Yosaburo), തയ് കാറ്റോയുടെ (Tai Kato) ലൗ ഫോര്‍ എ മദര്‍ (Love for a Mother) എന്നിവ എക്കാലത്തെയും മികച്ച സമുറായ് ചിത്രങ്ങളെ ഖ്യാതി നേടിയവയാണ്.
പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കൗ ബോയ്, സ്വാഷ് ബക്ക്‌ളര്‍ ചിത്രങ്ങള്‍ക്കൊപ്പം ആക്ഷന്‍ ചിത്രങ്ങളുടെ ലോകശ്രേണിയില്‍ ഒട്ടും പിന്നിലല്ല ജാപ്പനീസ് സമുറായ് ചിത്രങ്ങള്‍.

ജപ്പാനില്‍ നിര്‍മ്മിച്ചിട്ടുള്ള സമുറായ് ചിത്രങ്ങളില്‍ മികച്ച കലാസൃഷ്ടി എന്നു വിശേഷിപ്പിക്കപ്പെടു ചിത്രമാണ് ആക്‌ടേഴ്‌സ് റിവഞ്ച്. സ്ത്രീകള്‍ സിനിമാഭിനയ രംഗത്ത്  എത്താതിരു കാലത്ത് സ്ത്രീവേഷത്തില്‍ അഭിനയിക്കു യുക്കിനോജോയുടെ  ജീവിതാണ് കൊന്‍ ഇച്ചിക്കാവയുടെ  ചിത്രത്തിനു പ്രമേയം. ബിസിനസ് തകര്‍ച്ചയ്ക്കും മാതാപിതാക്കളുടെ ആത്മഹത്യക്കും കാരണമായ എതിരാളികളെ പ്രതിരോധിക്കാനാണ് യുക്കിനോജോയുടെ വേഷപ്പകര്‍ച്ച എ തിരിച്ചറിവാണ് ചിത്രത്തിന്റെ വഴിത്തിരിവ്.
1955 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് കെന്‍ജി മിസോഗുച്ചിയുടെ ക്രൂസിഫൈഡ് ലവേസ്.  പണത്തിനുവേണ്ടി ഇഷാനെ വിവാഹം കഴിച്ച ഒസാന്റെ കുടിലതയും ഇഷാനും വീട്ടുജോലിക്കാരി മൊഹിയും തമ്മിലുളള അവിഹിത ബന്ധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഹാസ്യവും സംഘര്‍ഷവും ഒരുപോലെ ഇടകലര്‍ത്തിയിരിക്കു സോതോചി സീരീസ് സിനിമയിലെ എട്ടാമത്തേതാണ് കെന്‍ഡി മിസുമിയുടെ ഫൈറ്റ് സോതോചി ഫൈറ്റ് .1956 ല്‍ പുറത്തിയങ്ങിയ ഈ ചിത്രത്തില്‍ ഒരു യുവതിയുടെ മരണത്തിന് സോതോചി ദൃക്‌സാക്ഷിയാകുതും കൊല്ലപ്പെട്ട
  യുവതിയുടെ കുഞ്ഞിനെ പിതാവിനെ ഏല്‍പിക്കാനായി  സോതോചി നേരിടു പ്രതിസന്ധികളുമാണ് ആവിഷ്‌ക്കരിച്ചിരിക്കുത്.
ഭരണം കയ്യാളിയിരു തോക്കുഗാവ സമുദായത്തിലെ മുതിര്‍വര്‍ക്കെതിരെ നയതന്ത്രജ്ഞനായ യമാഗയുടെ കരുനീക്കങ്ങളെയും അതിനെ തടയിടുതിനെ തുടര്‍ുണ്ടാകു പോരാട്ടത്തെയുമാണ് ഗ്രേറ്റ് കില്ലിങ്
  ഇതിവൃത്തമാക്കിയിരിക്കുത്.



അമ്മയെ തേടിയുള്ള ചൂതാട്ടുക്കാരന്‍റെ യാത്രയാണ് തയ് കാറ്റോയുടെ ലൗ ഫോര്‍ എ മദര്‍. മാതൃ സ്‌നേഹത്തിനായുള്ള ദാഹമാണ് പതിനഞ്ചു ദിവസം കൊണ്ട് ചിത്രീകരിച്ച ഈ സിനിമ സംവദിക്കുത്. ചൂതാട്ടുക്കാരനെ തന്നെ കേന്ദ്ര കഥാപാത്രമാക്കിയ തയ് കാറ്റോയുടെ മറ്റൊരു സൃഷ്ടിയാണ് ടോക്കിജിറോ ഓഫ് കുത്സുസാക്കി. ചൂതാട്ടുക്കാരന്‍റെ ഏകാന്ത ജീവിതത്തിലേക്ക് തുറന്നിട്ട വാതായനമാണ് ഈ ചിത്രം.
1966 ലെ ചിത്രമാണ് ദയ്‌സുകി ഇറ്റോ സംവിധാനം ചെയ്ത സ്‌കാര്‍ യോസാബുറോ. ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകളാണ് 94 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം അനാവരണം ചെയ്യുത്. 
പൗരസ്ത്യ ലോകത്തിന്റെ ആയോധനജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് സമുറായ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തു ചിത്രങ്ങള്‍.

Sunday, 24 November 2013

ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് (നവംബര്‍ 25) മുതല്‍

പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്കുളള ഡെല്‌ഗേറ്റ് പാസുകളുടെ വിതരണം എസ്ബിടി ബ്രാഞ്ചുകളില്‍ ഇന്ന് (നവംബര്‍ 25) തുടങ്ങും. രജിസ്‌ട്രേഷന്‍ സമയത്ത് തെരഞ്ഞെടുത്ത ബാങ്ക് ശാഖകളില്‍ പണമടച്ച ചെല്ലാന്‍ ഹാജരാക്കിയാല്‍ നവംബര്‍ 30 വരെ പാസുകള്‍ കൈപ്പറ്റാവുന്നതാണ്. ബാങ്കുകളില്‍ നിന്ന് പാസ് കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്ക് ഡിസംബര്‍ 1 മുതല്‍ 8 വരെ വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലില്‍ നിന്നും പാസുകള്‍ സ്വീകരിക്കാം.


ലാറ്റിനമേരിക്കയില്‍ നിന്ന് സമാന്തര ചിത്രങ്ങള്‍

കമ്പോളത്തിന്റെ പ്രലോഭനങ്ങളെ അതിജീവിച്ച് സാംസ്‌കാരിക വിനിമയങ്ങള്‍ സാധ്യമാക്കുന്ന സിനിമകള്‍ അന്യംനിന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ലാറ്റിനമേരിക്കയില്‍നിന്ന് പ്രതീക്ഷാനിര്‍ഭരമായ ഒരുകൂട്ടം ചിത്രങ്ങള്‍ മേളയ്‌ക്കെത്തുന്നു. അവിടുത്തെ സമാന്തര സിനിമാപ്രവര്‍ത്തനങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് ചിത്രങ്ങള്‍ സ്ട്രീറ്റ് ഫിലിം മേക്കിങ് ഫ്രം ലാറ്റിനമേരിക്ക പാക്കേജിലുണ്ട്.
All About The Feathers
എണ്‍പതുകളിലെ ലാറ്റിനമേരിക്കന്‍ സാന്റിനിസ്റ്റ പോരാളികളുടെ കഥപറയുന്നു  റെഡ് പ്രിന്‍്‌സസ് . ലോറ അസ്റ്റോര്‍ഗ  സംവിധാനം ചെയ്ത ഈ ചിത്രം രണ്ട് സഹോദരിമാരുടെ കാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിക്കുന്നത്.
സാമ്പത്തികമാന്ദ്യം മൂലം സ്വദേശം വിട്ടുപോകേണ്ടിവന്ന ക്യൂബന്‍ ജനതയുടെ മാനസിക വ്യഥകളാണ് ലോങ് ഡിസ്റ്റന്റ്‌സ് . ആത്മകഥാംശമുള്ള പ്രമേയത്തിന്റെ ചിത്രീകരണത്തിനായി സ്വതന്ത്ര സിനിമാ നിര്‍മാണത്തിലൂടെ ആര്‍ജിച്ചെടുത്ത കഴിവുകള്‍ ഡിജിറ്റല്‍ ടെക്‌നോളജിയുടെ സഹായത്തോടെ സ്‌ക്രീനിലെത്തിച്ചിരിക്കുകയാണ് സംവിധായകന്‍ എസ്തബാന്‍ ഇന്‍സോസ്റ്റി.
ചെകുത്താന്റേതെന്ന് കരുതപ്പെടുന്ന അക്കോര്‍ഡിയന്‍ എന്ന സംഗീതോപകരണം വായിച്ചതുകൊണ്ടാണ് ഭാര്യയുടെ മരണമുള്‍പ്പെടെയുള്ള ദുര്‍വിധികള്‍ തനിക്ക് സംഭവിച്ചതെന്നു കരുതുന്ന കഥാനായകന്‍ യഥാര്‍ഥ അവകാശികള്‍ക്ക് അക്കോര്‍ഡിയന്‍ തിരിച്ചു നല്‍കാന്‍ തീരുമാനിക്കുന്നു. യാത്രയില്‍ തന്റെ ഏകാന്തത അവസാനിപ്പിക്കാനെന്നവണ്ണം എത്തുന്ന ആരാധകനെ ഒപ്പം കൂട്ടുന്നതിലൂടെ ദി വിന്റ് ജേര്‍ണീസ്  വിധി അവര്‍ക്കായി കാത്തുവെച്ചിരുന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നു. സിറോ ഗുവേര സംവിധാനം ചെയ്ത ഈ ചിത്രം നോര്‍ത്ത് കൊളംബിയയിലെ 80 സ്ഥലങ്ങളിലായാണ് ചിത്രീകരിച്ചത്.
കൗമാരക്കരന് തന്റെ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വിചിത്രമായ അനുഭവങ്ങളാണ് ലേയ്ക് താഹോ  ഫര്‍ണാന്റോ ഇംപിക്കി സംവിധാനം ചെയ്ത ചിത്രം ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി. 


Wind Journeys
ഒറ്റപ്പെട്ട ജീവിതങ്ങള്‍ക്കു നേരേയാണ് ആല്‍ഫ്രഡോ ഉറേറ്റ  മോള്‍സ് ഹൈഡ് ഔട്ടില്‍  ക്യാമറ തിരിച്ചിരിക്കുന്നത്. ദാനിയേലിന്റെ ഏകാന്തജീവിതത്തിലേക്ക് അവിചാരിതമായി അന്ന കടന്നുവരുന്നു. തങ്ങളുടെ ജീവിതാവസ്ഥകളിലെ സാദൃശ്യങ്ങള്‍തിരിച്ചറിയുന്ന അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന പ്രണയം അന്നയുടെ ഭര്‍ത്താവ് മടങ്ങിയെത്തുന്നതിലൂടെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലേക്ക് കടക്കുന്നു.
കോഴിപ്പോരില്‍ താത്പര്യമുള്ള സെക്യൂരിറ്റി ഗാര്‍ഡ്, അയാള്‍ വാങ്ങുന്ന പൂവന്‍ കോഴിയും തമ്മില്‍ ഉടലെടുക്കുന്ന അസാധാരണമായ സൗഹൃദത്തിന്റെ പൊട്ടിച്ചിരി ഉണര്‍ത്തുന്ന കഥയാണ് ഓള്‍ എബൗട്ട് ഫെദേഴ്‌സ് . ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെറ്റോ വില്ലാലോബോസ് )
പ്രതിസന്ധികളുടെയും അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെയും കഥപറയുകയാണ് മാരിയോ കര്‍ഡോണ സംവിധാനം ചെയ്ത എല്‍ എമിഗ്രന്റെ . 
സൈനിക സ്വേഛാധിപത്യമുള്ള അര്‍ജന്റീനയില്‍ തന്റെ കുടുംബം ഭരണകൂടത്തോട് ഏറ്റുമുട്ടാന്‍ തുടങ്ങുമ്പോള്‍ ഉത്തരവാദിത്വങ്ങളിലും കുട്ടിത്തത്തിന്റെ ആഗ്രഹങ്ങളിലും പെട്ട് സംഘര്‍ഷമനുഭവിക്കുന്ന അഞ്ചാം ക്ലാസുകാരനായ ജുവാന്റെ കഥയാണ്, ഇന്‍ഫാന്‍സിയ ക്ലാന്‍ഡസ്റ്റിന  സംവിധാനം ചെയ്ത ക്ലാന്‍ഡസ്റ്റൈന്‍ ചൈല്‍ഡ്ഹുഡ്.
സമാന്തര സിനിമാപ്രവര്‍ത്തനം പൂര്‍ണമായി അസ്ഥമിച്ച നമ്മുടെ സിനിമാ രംഗത്തിന് ഈ ചിത്രങ്ങള്‍ പ്രചോദനമാകുമെങ്കില്‍ ഈ മേള അര്‍ഥപൂര്‍ണമായി.


Saturday, 23 November 2013

കണ്‍ട്രി ഫോക്കസില്‍ നൈജീരിയന്‍ ജീവിത കാഴ്ചകള്‍

വര്‍ത്തമാനകാല നൈജീരിയന്‍ ജനതയുടെ സംസ്‌കാരവും സാമൂഹിക ജീവിതവും പ്രണയവും ദാമ്പത്യഅസ്വാരസ്യങ്ങളും സുഹൃദ് ബന്ധങ്ങളും ഇതിവൃത്തമാക്കിയ ഏഴ് ചിത്രങ്ങളാണ് കണ്‍ട്രി ഫോക്കസില്‍ ഉള്‍പ്പെടുത്തിയിരിക്കുത്.
Confusion Na Wa

നൈജീരിയയിലെ പ്രസിദ്ധ സംവിധായകന്‍ നിജി അകാനിയുടെ രണ്ട് ചിത്രങ്ങളുണ്ട്. അരാമൊത്തുവും, ഹീറോസ് & സീറോസും പാരമ്പര്യ വിശ്വാസങ്ങളെ സമകാലിക ജീവിതത്തിന്റെ പ്രതിസന്ധികളുമായി സമന്വയിപ്പിച്ചുകൊണ്ട് സ്ത്രീകളുടെ സ്വയം നിര്‍ണയാവകാശത്തിനായി പോരാടു സ്ത്രീയുടെ കഥ പറയുകയാണ് അരാമൊത്തു. സ്ത്രീ സ്വാതന്ത്ര്യചിന്തകള്‍ക്കൊപ്പം കോളനിവത്കരണത്തേയും സ്വേഛാധിപതികളായ നേതാക്കന്മാരേയും ചോദ്യം ചെയ്യുതാണ് ഈ ചിത്രം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂ'ില്‍ പഠിച്ചിരു ഈ നൈജീരിയന്‍ സംവിധായകന്റെ ചിത്രത്തിന് കാമറ കൈകാര്യം ചെയ്തിരിക്കുത് ഇന്ത്യക്കാരനായ രമേഷ് ബാബുവാണ്. നിജി അകാനിയുടെ മറ്റൊരു ചിത്രമാണ് ഹീറോസ് & സീറോസ്. ഒരു സംവിധായകന്റെ ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുത്. 2013 ലെ ആഫ്രിക്കന്‍ മൂവി അക്കാദമി അവാര്‍ഡില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.
Mother of George
2013 സഡാന്‍സ് ചലച്ചിത്രോത്സവത്തില്‍ മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് നേടിയ ആന്‍ഡ്രൂ ഡസംനൂവിന്റെ ചിത്രമാണ് മദര്‍ ഓഫ് ജോര്‍ജ്. പാരമ്പര്യവും-സ്വാതന്ത്ര്യവും സംസ്‌കാരവും-വ്യക്തിത്വവും വിധേയത്വവും-ഉത്തരവാദിത്തവും തമ്മിലുള്ള സംഘര്‍ഷമാണ് ഈ ചിത്രത്തിന്റെ അടിസ്ഥാനം. വിവാഹിതയായതിനുശേഷം കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെറിയുമ്പോഴുണ്ടാകു ഒരു സ്ത്രീയുടെ മാനസികാവസ്ഥയാണ് ഈ ചിത്രത്തില്‍ ആവിഷ്‌കരിക്കപ്പെടുത്.
സമ്പമായ ആഫ്രിക്കന്‍ ഐതീഹ്യങ്ങളില്‍നി് കടംകൊണ്ട സിനിമയാണ് ദി ഫിഗറിന്‍. തകര്‍ടിഞ്ഞതും ഉപേക്ഷിക്കപ്പെട്ടതുമായ ഒരു ആരാധനാലയത്തില്‍ നിന്നു ലഭിക്കുന്ന വിഗ്രഹം  വ്യക്തിജീവിതത്തില്‍ സൃഷ്ടിക്കു പ്രതിസന്ധികള്‍ പാരമ്പര്യവിശ്വാസത്തെയും പ്രതീനിധീകരിക്കുന്നുണ്ട്. സംവിധായകന്‍ കനല്‍ അഫോ ലയാന്‍ തെയാണ് നായകനായി ചിത്രത്തിലെത്തുത്. ഈ സംവിധായകന്റെ മറ്റൊരു ചിത്രമാണ് ഫോ സ്വാപ്. ആധുനിക നഗരജീവിതത്തില്‍ സംഭവിക്കു യാദൃശ്ചികതകള്‍ സരളമായി പ്രതിപാദിക്കു ചിത്രം. ഫോണുകള്‍ പരസ്പരം മാറിപ്പോകു ഒരു പുരുഷന്റെയും സ്ത്രീയുടെയും ജീവിത്തിലെ സംഭവവികാസങ്ങളാണ് ഇതില്‍ ആവിഷ്‌കരിച്ചിരിക്കുത്.

ആധുനിക ജീവിതത്തിന്റെ അവിഭാജ്യഘടകമായ മൊബൈല്‍ ഫോ സൃഷ്ടിക്കു സാമൂഹിക  വിപത്തിനെ ഓര്‍മിപ്പിക്കുതാണ് കഫ്യൂഷന്‍ നാ വാ എ ചിത്രം. കളഞ്ഞുകിട്ടുന്ന ഫോണിലെ വിവരങ്ങള്‍ ഉപയോഗിച്ച് ഉടമയെ 'ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിക്കു യുവാക്കളുടെ കഥ കറുത്ത ഹാസ്യത്തില്‍  സംവിധായകന്‍ കെത്ത് ഗ്യാങ് അവതരിപ്പിക്കുന്നു. 2013 ലെ ആഫ്രിക്കന്‍ അവാര്‍ഡ് നേടിയ ചിത്രമാണിത്.


കൊളോണിയല്‍ ഭരണം ചരിത്രപരമായി തദ്ദേശീയരില്‍ സൃഷ്ടിച്ച ഗോത്രവൈരങ്ങളുടെ തുടര്‍ച്ചയാണ് തണ്ടര്‍ ബോള്‍ട്ട് ആവിഷ്‌കരിക്കുത്. രണ്ട് ഗോത്രങ്ങളില്‍പ്പെ' സ്ത്രീപുരുഷന്മാര്‍ വിവാഹിതരാകുമ്പോള്‍ ഉണ്ടാകു സംഘര്‍ഷങ്ങളും വൈരുദ്ധ്യങ്ങളും സാര്‍വലൗകിക കാഴ്ചപ്പാടില്‍ അവതരിപ്പിക്കു ഈ ചിത്രം സംവിധാനം ചെയ്തിരിക്കുത് ടന്റെ കെലനി
ആധുനിക ആഫ്രിക്കന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവതരിപ്പിക്കു ഈ ചിത്രങ്ങള്‍ സാര്‍വലൗകിക കാഴ്ചപ്പാടില്‍ എല്ലാ മനുഷ്യജീവിതങ്ങളും ഒരുപോലെയാണെ തിരിച്ചറിവ് നമ്മളിലുണ്ടാക്കും.