BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2
Friday, 13 December 2013
മേള കേരളത്തിന്റെ യശ്ശസുയര്‍ത്തി: മുഖ്യമന്ത്രി
18 ാമത് രാജ്യാന്തര ചലച്ചിത്രമേള കേരളത്തിന്റെ യശ്ശസുയര്‍ത്തിയെ് മുഖ്യമന്ത്രി
ഉമ്മന്‍ ചാണ്ടി. നഗരത്തിലെ തിയേറ്ററുകള്‍ക്ക് ഉള്‍ക്കൊള്ളാനാവുതില്‍ കൂടുതല്‍ പ്രതിനിധികള്‍
മേളയില്‍പങ്കെടുത്തുവെങ്കിലും അനന്തപുരി അവരെയെല്ലാം ആവേശപൂര്‍വം ഉള്‍ക്കൊണ്ടു. അച്ചടക്കത്തോടെ
പങ്കെടുത്ത ചലച്ചിത്രപ്രേമികളാണ് ഈ മേളയുടെ വിജയിപ്പിച്ചതെും അദ്ദേഹം പറഞ്ഞു. നിശാഗന്ധിയില്‍
നട മേളയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുു അദ്ദേഹം.
പ്രശസ്ത സൗത്ത് കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെയും മലയാള ചലച്ചിത്ര പ്രതിഭ
മധുവിനെയും ചടങ്ങില്‍ ആദരിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത
വഹിച്ചു. ആര്‍'ിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരവും മികച്ച സംവിധായകന്‍, പ്രഥമചിത്രം എിവയ്ക്കുള്ള
രജത ചകോരവും മുഖ്യമന്ത്രി വിതരണം ചെയ്തു. മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം
കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഡോ. ശശി തരൂരും ജൂറികള്‍ക്കുള്ള ഉപഹാരം അക്കാദമി ചെയര്‍മാന്‍
പ്രിയദര്‍ശനും വിതരണം ചെയ്തു. മികച്ച റിപ്പോര്‍'ിംഗിന് അച്ചടി, ദൃശ്യ, ശ്രവ്യ, ഓലൈന്‍
മാധ്യമങ്ങള്‍ക്കുള്ള പുരസ്‌കാരം യഥാക്രമം മന്ത്രി കെ.സി. ജോസഫ്, എം.എല്‍.എമാരായ പി.സി.
വിഷ്ണുനാഥ്, കെ. മുരളീധരന്‍ എിവര്‍ വിതരണം ചെയ്തു.
സാംസ്‌കാരിക വകുപ്പ് സെക്ര'റി റാണി ജോര്‍ജ്, ജൂറി ചെയര്‍മാന്‍ ആര്‍തുറോ റിപ്‌സ്റ്റെയ്ന്‍,
നെറ്റ്പാക്ക് ജൂറി മാര്‍ക്ക് സ്‌കില്ലിങ്, ഫിപ്രസി ജൂറി ഡെറിക് മാല്‍കോം, എിവര്‍ സംബന്ധിച്ചു.
കെ. മുരളീധരന്‍ എം.എല്‍.എ. സ്വാഗതവും അക്കാദമി സെക്ര'റി എസ്. രാജേന്ദ്രന്‍ നായര്‍ നന്ദിയും
പറഞ്ഞു. തുടര്‍് സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ ഒരുക്കിയ 'കേളികൊ'്' എ ദൃശ്യവിരുും
അരങ്ങേറി.
'പര്‍വീസിന്' സുവര്‍ണ്ണ ചകോരം
18 ാമത് കേരള രാജ്യന്തര ചലച്ചിത്രമേളയിലെ മികച്ച
അന്തര്‍ദ്ദേശീയ ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം മജീദ് ബാര്‍സിഗര്‍ സംവിധാനം ചെയ്ത ഇറാനിയന്‍
ചിത്രം പര്‍വീസ് നേടി. ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും 15 ലക്ഷം രൂപ തുല്യമായി
പങ്കിടും. മികച്ച സംവിധായികനുള്ള രചതചകോരത്തിന് മേഘാ ധാക്കാ താരാ സംവിധാനം ചെയ്ത കമലേശ്വര്‍
മുഖര്‍ജി അര്‍ഹനായി.
മികച്ച നവാഗത ചിത്രത്തിനുള്ള രജതചകോരം ഇവാന്‍
വെസോവോ സംവിധാനം ചെയത ഇറാറ്റ കരസ്ഥമാക്കി. മൂന്നു ലക്ഷം രുപയാണ് സമ്മാനത്തുക.
മികച്ച പ്രേക്ഷകചിത്രം സിദ്ധാര്‍ഥ് ശിവ സംവിധാനം
ചെയ്ത 101 ചോദ്യങ്ങളാണ്. സംവിധായകന് രജതചകോരവും രണ്ടു ലക്ഷം രൂപയുമാണ് സമ്മാനം.
അന്തര്‍ദ്ദേശീയ ചലച്ചിത്ര നിരൂപക ഫെഡറേഷന്‍ (ഫിപ്രസി)
തെരഞ്ഞെടുത്ത മികച്ച മത്സരചിത്രം ഇവാന്‍ വെസോവോ സംവിധാനം ചെയ്ത ഇറാറ്റ നേടി. കെ.ആര്‍. മനോജ് സംവിധാനം ചെയ്ത കന്യകാ ടാക്കീസിനാണ്
മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം.
ഏഷ്യന്‍ ചലച്ചിത്രങ്ങളുടെ പ്രോത്സാഹനത്തിനായുള്ള
സംഘടന (നെറ്റ്പാക്ക്) ഏര്‍പ്പെടുത്തിയ മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള
പുരസ്‌ക്കാരം കമലേശ്വര്‍ മുഖര്‍ജി സംവിധാനം ചെയ്ത മേഘാ ധാക്കാ താര കരസ്ഥമാക്കി. മികച്ച
മലയാളചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് പി.പി. സുദേവന്‍ സംവിധാനം ചെയ്ത സി.ആര്‍.
നമ്പര്‍ 89 നേടി.
ആര്‍തുറോ റിപ്‌സ്റ്റൈന്‍ ചെയര്‍മാനും, പീറ്റര്‍
സ്‌കാര്‍ലെറ്റ്, അതിഥി അസാദ്, ഗൗതമി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര അവാര്‍ഡുകള്‍
നിര്‍ണയിച്ചത്.
മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മികച്ച
റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് ഇന്ത്യന്‍ എക്‌സ്പ്രസിലെ നവമി സുധീഷ് നേടി. മാതൃഭൂമിയിലെ
പി എസ് ജയന്‍, വീക്ഷണത്തിലെ നിസാര്‍ മുഹമ്മദ് എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശം.
ദൃശ്യ മാധ്യമ അവാര്‍ഡ് ജയ്ഹിന്ദ് ചാനലിലെ ജിഷ
കെ. രാജ് നേടി. ഏഷ്യാനെറ്റിലെ കെ. ജി. കമലേഷ് പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി.
ഓണ്‍ലൈന്‍ മാധ്യമ അവാര്‍ഡ് മനോരമ ഓണ്‍ലൈനും ശ്രവ്യ
മാധ്യമ അവാര്‍ഡ് ക്ലബ് എഫ് എമ്മും നേടി.
ജി ശേഖരന്‍ നായര്‍, പി. പി. ജെയിംസ്, രഞ്ജി കുര്യാക്കോസ്,
പി. ആര്‍. ഡി അഡീഷണല്‍ ഡയറക്ടര്‍ സി. രമേശ് കുമാര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ്
ജേതാക്കളെ തെരഞ്ഞെടുത്തത്.
Thursday, 12 December 2013
സന്ദേശങ്ങളെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന മാധ്യമം സിനിമ : ഇസബെല്‍ മുണോസ്
സമൂഹത്തിന് നല്‍കാനുള്ള
സന്ദേശത്തെ വ്യക്തമായി പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന മാധ്യമമാണ് സിനിമയെന്ന്
മത്സരചിത്രമായ ഇനേര്‍ഷ്യയുടെ സംവിധായിക ഇസബെല്‍ മുണോസ് പറഞ്ഞു. 15 വര്‍ഷക്കാലം
സൗണ്ട് റെക്കോഡിസ്റ്റായി പ്രവര്‍ത്തിച്ച തനിക്ക് സംവിധാനം തികച്ചും
വ്യത്യസ്തമായൊരു ലോകമായാണ് അനുഭവപ്പെടുന്നത്. ഈ മേളയില്‍ തന്റെ ചിത്രം പ്രദര്‍ശിപ്പിക്കാനായത്
ബഹുമതിയായി കരുതുന്നു. ചിത്രത്തിന്റെ കാസ്റ്റിങ്ങിനായി നിരവധി അന്വേഷണങ്ങള്‍
നടത്തിയെങ്കിലും പ്രധാന നായികയായി തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ മാര്‍സേല പെനലോസയെ
കണ്ടെത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
പതിറ്റാണ്ടുകളായി
അഫ്ഗാന്‍ ജനത അനുഭവിച്ചുവരുന്ന യുദ്ധങ്ങളുടെയും തീവ്രവാദത്തിന്റെയും
അനന്തരഫലങ്ങളാണ് സോയില്‍ ആന്‍ഡ് കോറല്‍
ചിത്രീകരിക്കുന്നതെന്ന് സംവിധായകന്‍ മസുദ് അദ്‌യാബി പറഞ്ഞു. അഫ്ഗാന്‍ ജനതയുടെ
ദുരിതപൂര്‍ണമായ ജീവിതയാഥാര്‍ഥ്യങ്ങളുടെ തുറന്നുകാട്ടലാണ് ഈ ചിത്രം. കോളനിവത്കരണവും
യുദ്ധവും വിതച്ച ഭീകരതയുടെ നേര്‍ക്കാഴ്ചകള്‍ ഈ ചിത്രത്തിലൂടെ പ്രേക്ഷകന്
ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിന്റെ
കഥയാണ് തന്റെ ചിത്രമെന്ന് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച് പ്രക്ഷകശ്രദ്ധനേടിയ
കാപ്ച്ചറിങ് ഡാഡിന്റെ സംവിധായകന്‍ റോട്ടോ നകാനോ പറഞ്ഞു. സ്‌കിപ് സിറ്റി ഇന്റര്‍നാഷണല്‍
ഡി സിനിമ ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ആദ്യ ജാപ്പനീസ്
ഡയറക്ടറായ ഇദ്ദേഹത്തെ വന്‍ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.
അന്നയും റസൂലും, ഐ.ഡി. തുടങ്ങിയ ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയാണ് തങ്ങളുടെ
കരുത്തെന്നും അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയെന്നത് വെല്ലുവിളിയായി
കരുതുന്നുവെന്നും ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍ പറഞ്ഞു. സംവിധായകന്‍ ബാലു
കിരിയത്ത്, മീരാ സാഹിബ് എന്നിവര്‍
സന്നിഹിതരായിരുന്നു.
കേളികൊട്ട്
My films are my questions towards the violent society: Kim Ki Duk
“I am surprised with the fan
following I have in Kerala” said Kim Ki Duk, the biggest attraction of 18th
IFFK. The ace South Korean Director said that people love his film since they
are made from his heart. He was talking in the ‘in conversation’ program with
Iyesha Geetha Abbas.
According to Kim Ki Duk, narcissism
is an essential quality for a filmmaker. Script is the most important part of
the film, he added. “I write down things in my journeys and in the end they
become the raw material of my script. I do discuss my script with actors in pre
production stage, so that no changes are made on it while shooting the film”,
he explained.
“Violence and Peace are both the
same”, opined Kim Ki Duk who garnered international notoriety for depicting violence
in his films. He explained that ‘Moebius’, his latest film, is brutal as it
shows the closer picture of humanity. According to him, his films are his questions
towards the violent society. He said that many people don’t know the violence
that is happening around them and hoped that his film become an eye opener for
them.
”Believe in yourself, in your
thoughts and what you know” he said as a message to young directors. He said
his father is the biggest inspiration for him. Kim said his perception of
himself is well portrayed in ‘Arirang’ and that he’s the one who has gone
through many traumas in life as well as in film making. He also sang the Korean
song “Arirang” on the request of audience.
A Malayalam book about Kim Ki Duk
named as ‘Kim Ki Duk: Silence and Violence’ written by K.B Venu and published
by Kerala State Chalachitra Academy, as a part of 18th IFFK, was
released in the function. Krishnaprasad, actor and the committee chairman of in
conversation programme, handed over a copy to Kim Ki Duk.
മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും
മലയാളികള്‍ ഓണത്തെയെന്ന പോലെ കാത്തിരിക്കുന്ന ഉത്സവമായി ചലച്ചിത്രമേള മാറിക്കഴിഞ്ഞുവെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നു. ഏഴു ദിവസം നീണ്ടുനിന്ന ഉത്സവത്തിന് കൊടിയിറങ്ങുമ്പോള്‍ ഈ മേളയെ നെഞ്ചോടുചേര്‍ത്ത സിനിമാപ്രേമികള്‍ സംതൃപ്തരാണ്.
സാര്‍ഥകമായൊരു സിനിമാ തീര്‍ഥാടനം കഴിഞ്ഞ് ഇന്ന് രാത്രിയോടെ ഡെലിഗേറ്റുകള്‍ മടങ്ങും. രാവിനെ പകലാക്കി ലോക സിനിമയുടെ പുതിയ പ്രവണതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി, വഴിയോരങ്ങളിലും തീയേറ്ററുകളിലും ആസ്വാദകര്‍ മേളയെ ഉത്സവമാക്കി. പുതിയ തലമുറയുടെ സജീവമായ പങ്കാളിത്തവും വനിതാ പ്രാതിനിധ്യവും മേളയെ സവിശേഷമാക്കിയിരുന്നു. എട്ടുനാളുകള്‍ വിവിധ സംസ്‌കാരങ്ങളുടെ ജീവിതരീതികളുടെ ഭാഷകളുടെ സംഗമ വേദിയായി മേള. പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ 10,000ത്തോളം സിനിമാപ്രേമികള്‍ മേളയെ സജീവമാക്കി. പരാതികളും പരിഭവങ്ങളും ഉണ്ടായെങ്കിലും അതൊക്കെ വലിയ സംഘാടനത്തിലെ സ്വാഭാവിക പിഴവുകള്‍ മാത്രമായി പരിഗണിക്കാന്‍ പ്രതിനിധികള്‍ വിശാലമനസ്‌ക്കരായി കഴിഞ്ഞു.
സിനിമയിലെ മഹാരഥന്മാരോടൊപ്പം പുതുതലമുറ സംവിധായകര്‍ക്കും ഈ ചലച്ചിത്രമേള അവസരം നല്‍കി. സര്‍ഗ്ഗാത്മകതയില്‍ വിസ്മയം തീര്‍ത്ത ലോകസിനിമാവിഭാഗം, ജപ്പാനിലെ ആത്മവീര്യമുള്ള ധീരയോദ്ധാക്കളുടെ കഥ പറയുന്ന സമുറായ് ഫിലിംസ് വിഭാഗം, ലാറ്റിനമേരിക്കയില്‍ നിന്നുള്ള സംവിധാന സംരംഭങ്ങളുടെ പാക്കേജ് സ്ട്രീറ്റ് ഫിലിം മേക്കിംഗ്, നൈജീരിയയില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ത്തിയ കണ്‍ട്രി ഫോക്കസ് തുടങ്ങിയ 16 വിഭാഗങ്ങള്‍ മേളയില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചു.
ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ മുംബൈയുടെ പശ്ചാത്തലത്തില്‍ ഗൃഹാതുരതയ്ക്ക് പുതിയമാനം നല്‍കിയ ലഞ്ച് ബോക്‌സ് മരണത്തിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞ കോഫിന്‍ മേക്കര്‍, ജാതീയത പ്രമേയമായ ഫാന്‍ഡ്രി, കുറ്റാന്വേഷണത്തിന് വേറിട്ട മാനങ്ങള്‍ നല്‍കിയ ബുദ്ധദേവ ദാസ് ഗുപ്ത ചിത്രം സ്‌നിഫര്‍ എന്നിവ നിറഞ്ഞ കയ്യടിയോടെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. ബംഗാളി സിനിമയില്‍ ഭവാത്മക ചലനങ്ങളുടെ പുത്തനേടുകള്‍ എഴുതിച്ചേര്‍ത്ത സംവിധായകന്‍ ഋതുപര്‍ണ്ണഘോഷ് ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കിയ വരവേല്‍പ്പ് ആ കലാകാരനുള്ള പൂച്ചെണ്ടുകളായി. ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുത്ത ചിത്രങ്ങള്‍ എല്ലാം മികച്ച നിലവാരം പുലര്‍ത്തിയെന്ന് പറയുമ്പോള്‍ ചലച്ചിത്ര പ്രേമികള്‍ക്ക് ഒരേ സ്വരം.
ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഓസ്‌ട്രേലിയന്‍ ചിത്രം ദ റോക്കറ്റ്, ഫ്രഞ്ച് ചിത്രം ബ്ലൂ ഈസ് ദി വാമസ്റ്റ് കളര്‍, എന്നിവ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ അനവധി ചിത്രങ്ങളില്‍ ചിലതുമാത്രം.
ഇന്ത്യന്‍ സംസ്‌കാരം സ്വാധീനിച്ച ജര്‍മ്മന്‍ ചിത്രങ്ങളും ജര്‍മ്മനിയില്‍ നിന്നും കടം കൊണ്ട ആവിഷ്‌കാര ശൈലിയില്‍ ഉടലെടുത്ത ഇന്ത്യന്‍ ചിത്രങ്ങളും ചേര്‍ന്ന് നിര്‍മ്മിച്ച എക്‌സ്പ്രഷനിസം വിഭാഗം മേളയ്ക്ക് പുതുമുഖം സമ്മാനിച്ചു.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത കാര്‍ലോസ് സോറ, തന്റെ വേറിട്ട ആഖ്യാന ശൈലിയിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച് മലയാളികള്‍ക്ക് പ്രിയങ്കരനായ സംവിധായകന്‍ കിം കി ഡുക്ക്, ശക്തമായ നിലപാടുകളിലൂടെ സാമൂഹികാവസ്ഥകളെ ചോദ്യം ചെയ്ത ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബെലൂചിയോ, സെര്‍ബിയന്‍ സംവിധായകന് ബൊറാന്‍ പാസ്‌കല്‍ ജെവിക്, അപ്രിയ സത്യങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ഡോക്യുമെന്ററികളിലൂടെ ചലച്ചിത്ര ലോകത്തിലെ അവിഭാജ്യ സാന്നിധ്യമായി മാറിയ ജര്‍മ്മന്‍ സംവിധായകന്‍ ഹാറൂണ്‍ ഫറോക്കി എന്നീ മഹാരഥന്മാരുടെ സാന്നിധ്യം ചലച്ചിത്രമേളയ്ക്ക് മിഴിവേകി.
സിനിമാപ്രദര്‍ശനങ്ങള്‍ക്കുപരി സിനിമയുടെ അകത്തളങ്ങളെ അടുത്തറിയാന്‍ സംവിധായകരും പ്രധാന സിനിമാ പ്രവര്‍ത്തകരും പങ്കെടുത്ത വിവിധ സെമിനാറുകളും ചര്‍ച്ചകളും സിനിമയെ മോഹസ്വപ്നമായി ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഉള്‍ക്കാഴ്ചയേകുന്നതായി. സംവിധായകര്‍ക്ക് പ്രേക്ഷകരുമായി സംവദിക്കാനായി ശ്രീ തീയേറ്ററില്‍ എല്ലാ ദിവസവും സംഘടിപ്പിച്ച മീറ്റ് ദ ഡയറക്ടര്‍, ചലച്ചിത്ര വിശേഷങ്ങള്‍, പ്രമുഖ വ്യക്തികള്‍ മാധ്യമങ്ങളുമായി പങ്കുവെച്ച പ്രസ് കോണ്‍ഫറന്‍സ്, പ്രമുഖ ചലച്ചിത്രവ്യക്തികള്‍ കാണികളുമായി മനസ്സുതുറക്കുന്ന ഇന്‍ കോണ്‍വര്‍സേഷന്‍ തുടങ്ങിയ പരിപാടികള്‍ക്ക് വന്‍ ജനപങ്കാളിത്തം ലഭിച്ചു.
പ്രധാന വേദിയായ കൈരളി നിരന്തരമായ സാമൂഹിക ഇടപെടലുകളുടെ വേദിയായി. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതുകൊണ്ടുതന്നെ വിരുദ്ധാഭിപ്രായങ്ങളും പ്രതിഷേധങ്ങളും പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി കൈരളിയുടെ പടവുകള്‍. പാട്ടുപാടുന്നതിനും ചിത്രം വരയ്ക്കുന്നിതനും ചെസ് കളിക്കുന്നതിനും കൈരളിയുടെ പടവുകള്‍ സാക്ഷ്യം വഹിച്ചു. സിനിമകള്‍ കണ്ട് അലഞ്ഞുതളര്‍ന്ന് കൈരളിപ്പടവുകളില്‍ വിശ്രമിക്കുവാനും ചര്‍ച്ച ചെയ്യാനും ഓരോ സിനിമാ പ്രേക്ഷകനും എത്തുമ്പോള്‍ പുതിയ ലോകം രൂപപ്പെടുകയാണിവിടെ.
പുതിയ ചിന്തകളും നവീന ആശയങ്ങളുമായി ഒരു തലമുറ മേള കണ്ടിറങ്ങുമ്പോള്‍ നവീനമായ ഒരു ദൃശ്യാനുഭവത്തിന്റെ ഓര്‍മ്മകള്‍ അവര്‍ എന്നും സൂക്ഷിക്കും.
കിം കി ഡുക്കിന്റെ സാന്നിധ്യം മേളയെ എന്നും ഓര്‍മ്മിക്കുന്ന അനുഭവമാക്കും. സിനിമകള്‍ കണ്ട് ആരാധകരായി മാറിയ പ്രതിനിധികള്‍ക്ക് കിമ്മിന്റെ സാന്നിധ്യം സ്വപ്നസാഫല്യമാണ്. ഭാഷയുടെ പരിമിതികളെ അതിജീവിച്ച് ലോകചലച്ചിത്ര ഭൂപടത്തില്‍ സ്വന്തം സ്ഥാനം രേഖപ്പെടുത്തിയ കിമ്മിന്റെ മേളയിലെ സാന്നിധ്യം പ്രതിനിധികള്‍ക്ക് ആവേശവും ആത്മവിശ്വാസവും പകരും. ക്രൂരതയും അക്രമവും സൗന്ദര്യത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്ന ഈ ചലച്ചിത്രകാരന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജീവിതസന്ദേശം ഉള്‍ക്കൊള്ളുവാന്‍ നമുക്കാവുമോ. ജീവിതത്തിന് പുതിയ ദൃശ്യ വ്യാഖ്യാനം നല്‍കിയ ഈ ചലച്ചിത്രകാരന്റെ സൗമ്യമായ സാന്നിധ്യം നമ്മെ അത്ഭുതപ്പെടുത്തും. ലളിതവും സൗമ്യവും ശാന്തവുമായ വ്യക്തിയില്‍ നിന്നാണ് നിഷേധാത്മകമായ സൗന്ദര്യ സൃഷ്ടികള്‍ ചലച്ചിത്രലോകത്തിന് ലഭിച്ചതെന്ന് നാം ഒരു നിമിഷം ചിന്തിച്ച് പോകും.
ഇനി അടുത്ത മേളയ്ക്ക് കാണാമെന്ന പ്രതീക്ഷയോടെ വിടവാങ്ങുന്ന ഓരോ ഫെസ്റ്റിവല്‍ പ്രേമിയും ഒരു പിടി നല്ല ഓര്‍മ്മകളുമായാണ് അനന്തപുരിയോട് വിടപറയുന്നത്.
64 രാജ്യങ്ങളില്‍ നിന്ന് 16 വിഭാഗങ്ങളിലായി 211 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. കാര്‍ലോ സോറ, കിം കി ഡുക്ക് എന്നിവരുടെ സാന്നിധ്യം മേളയെ കൂടുതല്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്നതാക്കി.
പ്രധാനവേദിയായ കൈരളി തീയേറ്ററിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ കാന്റീനില്‍ മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കിയത് സിനിമാ പ്രേമികള്‍ക്ക് അവരുടെ പരിമിതമായ സാമ്പത്തികാവസ്ഥയില്‍ അത് അനുഗ്രഹമായി.
ഓരോ ദിവസത്തേയും പ്രധാന വിവരങ്ങള്‍ അടങ്ങിയ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് എത്തിക്കുവാന്‍ സുസജ്ജമായ മീഡിയ സെല്‍, ഫെസ്റ്റിവല്‍ വിശേഷങ്ങള്‍ വര്‍ണ്ണാഭമായി പ്രേക്ഷകരുടെ കൈകളിലെത്തിച്ച ഡെയ്‌ലി ബുള്ളറ്റിന്‍ എന്നിവ കൈരളി തീയേറ്ററിന് സമീപമുള്ള ഫെസ്റ്റിവല്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചു.
ഷീ ടാക്‌സി ഈ മേളയുടെ സവിശേഷതകളില്‍ ഒന്നാണ്. രാത്രിയിലും സേവനം തുടര്‍ന്ന് ഈ കാര്‍ മേളയ്‌ക്കെത്തിയ വനിതാ പ്രതിനിധികള്‍ക്ക് ആശ്വാസമായി. ഡെലിഗേറ്റുകളെയും വഹിച്ചുകൊണ്ട് തീയേറ്ററുകളില്‍ നിന്ന് തീയേറ്ററുകളിലേക്ക് ഓടുന്ന ഓട്ടോറിക്ഷയും ഷീ ടാക്‌സിയും മേളയുടെ മുദ്രകളായി നഗരം തിരിച്ചറിഞ്ഞു കഴിഞ്ഞു.
എന്റെ സിനിമ ഹൃദയത്തില്‍ നിന്നാണ്: കിം കി ഡുക്ക്
താന്‍
ഹൃദയത്തില്‍ നിന്നാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും അതുകൊണ്ടാകാം ജനങ്ങള്‍ തന്റെ
സിനിമ ഇഷ്ടപ്പെടാന്‍ കാരണമെന്ന് കരുതുന്നുവെന്നും വിഖ്യാത ചലച്ചിത്ര സംവിധായകന്‍
കിം കി ഡുക്ക്. കൈരളി തീയേറ്ററില്‍ നിറഞ്ഞു കവിഞ്ഞ ആരാധകര്‍ക്കിടയിലിരുന്ന് ഇന്‍
കോണ്‍വര്‍സേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിംസയും
അഹിംസയും തുല്യമാണ്. അഥവാ അത് ഒരൊറ്റ ഏകകത്തില്‍ നിന്ന് വരുന്നവയാണ്. വയലന്‍സ്
എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. തന്റെ സിനിമകളില്‍ ബുദ്ധിസത്തെ
പ്രതിപാദിക്കുന്നതുപോലെ തന്നെ അക്രമോത്സുകതയേയും വരച്ചുകാട്ടാറുണ്ട്. വയലന്‍സ്
തുറന്നുകാട്ടുമ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു പ്രശ്‌നത്തിന്റെ
ഉള്ളിലോട്ട് കടന്നുചെല്ലുകയാണ്.
സ്പ്രിംഗ്
സമ്മര്‍ ഫാള്‍ വിന്റര്‍ എന്ന സിനിമയിലെ നിശ്ശബ്ദതയ്ക്കും മൊബിയസിലെ വയലന്‍സിനും ഒരേ സന്ദേശമാണ് തനിക്ക് നല്‍കാനുള്ളത്.
ജീവിതം വര്‍ണ്ണാഭമാണ്. അഥവാ എല്ലാ നിറങ്ങളും ജീവിതം തന്നെയാണ്. സ്പ്രിംഗ് സമ്മര്‍
ഒരു ജീവിതചക്രത്തെ കുറിക്കുന്നു. മൊബിയസ്
എന്ന സിനിമയില്‍ ഇതേ ചാക്രികത ഉണ്ടെങ്കിലും ശരീരത്തിന്റെ സാങ്കേതികതയെക്കുറിച്ച്
പറയാനാണ് താന്‍ കൂടുതല്‍ ശ്രമിച്ചത്. സ്പ്രിംഗ് സമ്മറില്‍
തിരക്കഥയുണ്ടായിരുന്നില്ല. ഓരോ ഋതുവിലൂടെയുമുള്ള സഞ്ചാരമായിരുന്നു ആ സിനിമ. അതില്‍
ക്യാമറയില്‍ നിന്നുമാണ് സിനിമ തുടങ്ങുന്നത്. പ്രകൃതി തന്നെ ഇതിലൊരു കഥാപാത്രമാണ്.
ആദ്യ സിനിമയിലെ
സെന്‍ ബുദ്ധിസ ചിന്തകളില്‍ നിന്ന് വയലന്‍സ് സിനിമകളിലേക്കുള്ള പ്രയാണം
മനുഷ്യജീവിതത്തിന്റെ രണ്ട് വ്യത്യസ്ത അതിരുകളിലേക്കുള്ള യാത്രയാണ്. യാഥാര്‍ത്ഥ്യത്തെ
പകര്‍ത്തുകയാണ് താന്‍ ചെയ്തിട്ടുള്ളത്. സമൂഹത്തിലെ വയലന്‍സിന് ഒരു പരിഹാരം തന്റെ
സിനിമകളിലില്ല. യാത്രകളിലും മറ്റും തന്നിലേക്ക് വന്നുചേരുന്ന ചിന്താശകലങ്ങളെ
മനസ്സില്‍ കുറിച്ചിടുന്നു. അവയുടെ കൂടിച്ചേരലുകളാണ് എന്റെ തിരക്കഥകള്‍.
തന്റെ
ആത്മഭാവങ്ങളും ജീവിത ചിന്തകളും ആണ് ആരിരംഗിലുള്ളത്. കിം എന്ന വ്യക്തിയെ ഏറ്റവും
സ്വാധീനിച്ച വ്യക്തി തന്റെ പിതാവാണ്. തങ്ങളില്‍ തന്നെ വിശ്വസിക്കുക എന്നതാണ് പുതിയ
തലമുറയോട് തനിക്ക് പറയാനുള്ളത്. ആരാധകര്‍ക്കായി കിം ആരിരംഗിലെ ഗാനം ആലപിച്ചു. കിം
കി ഡുക്കിനെക്കുറിച്ച് കെ ബി വേണു എഴുതി ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച കിം
കി ഡുക്ക് സൈലന്‍സ് ആന്റ് വയലന്‍സ് എന്ന പുസ്തകം കൃഷ്ണപ്രസാദ് പ്രകാശനം ചെയ്തു.
പരിപാടിയില്‍ ഐഷ എബ്രഹാം പങ്കെടുത്തു.
സമാപന സമ്മേളനം വൈകിട്ട് ആറിന്
ലോകസിനിമകളുടെ വിസ്മയക്കാഴ്ചകള്‍ സമ്മാനിച്ച
18 ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനചടങ്ങുകള്‍ ഇന്ന് (ഡിസംബര്‍ 13) വൈകിട്ട്
ആറിന് നടക്കും. നിശാഗന്ധിയില്‍ ഒരുക്കുന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ പ്രശസ്ത സൗത്ത്
കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെയും മലയാളചലച്ചിത്രപ്രതിഭ മധുവിനെയും മുഖ്യമന്ത്രി
ഉമ്മന്‍ ചാണ്ടി ആദരിക്കും. സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. ആര്‍ട്ടിസ്റ്റിക്
ഡയറക്ടര്‍ ബീനാ പോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.
മത്സരവിഭാഗങ്ങളിലെ ചിത്രങ്ങള്‍ക്ക് സുവര്‍ണചകോരമുള്‍പ്പെടെ
ഏഴ് പുരസ്‌കാരങ്ങളാണ് ചടങ്ങില്‍ സമ്മാനിക്കുക. മികച്ച ചിത്രത്തിന് സുവര്‍ണചകോരവും മികച്ച
സംവിധായകന് രജതചകോരവും ലഭിക്കും. ഫിപ്രസി, നെറ്റ്പാക്, പുരസ്‌കാരങ്ങളും ഇതോടൊപ്പം സമ്മാനിക്കും.
പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന ജനപ്രിയ ചിത്രത്തിനും പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മികച്ച ചിത്രം, സംവിധായകന്‍, പ്രഥമചിത്രം എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്യും. മികച്ച
പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ. ശശി തരൂരും
ജൂറികള്‍ക്കുള്ള ഉപഹാരം അക്കാദമി ചെയര്‍മാന്‍ എസ്. പ്രിയദര്‍ശനും സമ്മാനിക്കും. മികച്ച
റിപ്പോര്‍ട്ടിങ്ങിന് അച്ചടി, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ എന്നീ മാധ്യമങ്ങള്‍ക്കുള്ള പുരസ്‌കാരം
യഥാക്രമം കെ.സി. ജോസഫ്, മെയര്‍ കെ. ചന്ദ്രിക, എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ് , കെ.
മുരളീധരന്‍ എന്നിവര്‍ വിതരണം ചെയ്യും.
സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്,
ജൂറി ചെയര്‍മാന്‍ ആര്‍തുറോ റിപ്‌സ്റ്റൈന്‍, നെറ്റ്പാക് ജൂറി മാര്‍ക്ക് സ്‌കില്ലിങ്, ഫിപ്രസി ജൂറി ഡെറക് മല്‍കോം, അക്കാദമി വൈസ് ചെയര്‍മാന്‍
ഗാന്ധിമതി ബാലന്‍, ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സാബു ചെറിയാന്‍ എന്നിവര്‍
സംബന്ധിക്കും. പ്രിയദര്‍ശന്‍ സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍
നായര്‍ നന്ദിയും പ്രകാശിപ്പിക്കും. സമാപനസമ്മേളനത്തെത്തുടര്‍ന്ന് സംവിധായകന്‍ ടി.കെ.
രാജീവ് കുമാര്‍ ഒരുക്കുന്ന ദൃശ്യവിരുന്നും അരങ്ങേറും.
Audio visual literacy a matter of concern: Mohan Agashe
Mohan Agashe the renowned psychiatrist turned film actor -
producer remarked that democratic forms of audio visual medium are lost to
extent the boundaries of enriching films thereby to create a global audience. He
was speaking in the press conference here at the media cell. However most of
the people associated with the medium are using it without having a proper
understanding. This has created a problem of audio visual literacy level
declining even at a period when technology seems to broaden the scope for
films.
While answering queries related to overwhelming reception he
got for ‘Astu’, he outlined the potential of films to become better tool for
enlightening the masses. A movie like ‘Gandhi’ made people attract themselves
on his charismatic personality, whereas ‘A Beautiful Mind’ was able to tell the
complex issue of schizophrenia for which he had to undertake a ten year lecture
to educate the masses. He continued by giving the example of ‘Taare Zameen Par’
which was a take on dyslexia and learning disability and how it created an awareness easily among the
public when professionals were trying hard to do so.
Jasmine Jai Singhani, artistic director of the Indian Film
Festival of Los Angeles expressed happiness in observing that filmmakers in
Kerala are pooling in their resources to create movies. Films such as “I.D’,
have a big point to prove to the audience. As a result the role of film
festivals especially IFFK is increasing year after year, she outlined.
Notable film director Suresh Unnithan expressed happiness that
his film ‘Ayal’ got better response in IFFK than what it got from commercial
release. “I wanted to present the socio political aspects and customs of central
Travancore in a limited budget. In fact I was making a film after fourteen
years. I wanted to maintain the balance between middle stream cinema and
commercial cinema”, he noted. He also expressed his anxiety over the condition
of Malayalam which is going down in quality compared to films from Tamil and
other languages.
സിനിമയുടെ നിലവാരം നിര്‍ണ്ണയിക്കാന്‍ എസ്.എം.പി.റ്റി.ഇ.
18മത് കേരള
രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സൊസൈറ്റി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആന്റ്
ടെലിവിഷന്‍ എഞ്ചിനീയേഴ്‌സ് (എസ് എം പി ടി ഇ) സംഘടിപ്പിച്ച സെമിനാര്‍ ഹോട്ടല്‍
ഹൈസിന്തില്‍ നടന്നു. സിനിമയുടെ വിവിധ മേഖലകളിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി
എസ് എം പി ടി ഇ ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ പരിപാടിയില്‍ വിശദീകരിച്ചു.
സംഘടനയുടെ
ഇന്ത്യന്‍ വകുപ്പിന്റെ ചെയര്‍മാനായ ഉജ്ജ്വല്‍ എന്‍ നിര്‍ഗുഡ്ഗര്‍ അധ്യക്ഷത വഹിച്ച
ചടങ്ങില്‍ പ്രശസ്ത ഛായാഗ്രാഹകന്‍ രമേശ് ചന്ദ്രബാബു മുഖ്യാതിഥിയായിരുന്നു. ഇടവേള
ബാബു, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍ തുടങ്ങിയ പ്രമുഖര്‍ സെമിനാറില്‍ പങ്കെടുത്തു.
മാധ്യമങ്ങളുടെ ജനാധിപത്യം സിനിമയെ സഹായിച്ചു: മോഹന്‍ അകാഷെ
ദൃശ്യ ശ്രവ്യ
മാധ്യമങ്ങളുടെ ജനാധിപത്യവത്കരണം സിനിമയുടെ
വളര്‍ച്ചയ്ക്ക് ഏറെ സഹായകമായെന്ന് നടന്‍
മോഹന്‍ അകാഷെ പറഞ്ഞു. മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസ് കോണ്‍ഫറന്‍സില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ ഒരു വിനോദോപാധി എന്നതില്‍ നിന്നും തീവ്രമായ
വികാരങ്ങളുടെ ആവിഷ്‌ക്കാരത്തിനുള്ള മാധ്യമമായി മാറിയിരിക്കുന്നു. ആരോഗ്യകരമായ
വിദ്യാഭ്യാസത്തിന്റെ പ്രചരണത്തിന് സിനിമ ഏറ്റവും ശക്തമായ ഉപകരണമാണെന്ന് അദ്ദേഹം
അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ ടെക്‌നോളജി സിനിമയുടെ നിര്‍മ്മാണച്ചെലവ് കുറച്ചു.
പ്രേക്ഷകരില്‍ ഒരു സിനിമ ചെലുത്തുന്ന സ്വാധീനമാണ് ആ സിനിമയുടെ വിജയവും പരാജയവും
നിശ്ചയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളത്തില്‍
നല്ല സിനിമ ചിത്രീകരിക്കുന്നത് എക്കാലത്തും
വെല്ലുവിളിയാണെന്ന് അയാള്‍ സിനിമയുടെ സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍
പറഞ്ഞു. സിനിമയില്‍ കലയേയും കച്ചവടത്തേയും സമന്വയിപ്പിക്കാന്‍ സാധിക്കണം. നൂതന
സാങ്കേതിക വിദ്യകള്‍ ഫലവത്തായി മലയാള സിനിമയില്‍ പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും
സര്‍ഗ്ഗാത്മക സൃഷ്ടികള്‍ ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കലാമൂല്യമുള്ള ഇന്ത്യന്‍ ചിത്രങ്ങള്‍
എക്കാലത്തും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിട്ടുണ്ടെന്ന് ലോസ് ഏഞ്ചലസിലെ ഇന്ത്യന്‍
ഫിലിം ഫെസ്റ്റിവലിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ജാസ്മിന്‍ ജയ്‌സിന്‍ഹാനിയ
പറഞ്ഞു.
Wednesday, 11 December 2013
ഇന്നത്തെ സിനിമ (ഡിസംബര്‍ 13)
കൈരളി: രാവിലെ 9.00 മത്സ.വി. ക്യാപ്ച്ചറിംഗ് ഡാഡ് (74 മി) സം - റയോട്ടോ നക്കാനോ,
11.30 മത്സ. വി.- ക്ലബ് സാന്‍ഡ്‌വിച്ച്
(82 മി), സം-ഫെര്‍ണാഡോ എംബിക്,
2.30 മത്സ. വി.-കണ്‍സ്ട്രക്‌ടേഴ്‌സ് (71 മി) സം-അദില്‍കന്‍ എര്‍സനോവ
നിള: രാവിലെ 9.45 ലോ.സി. - ഇന്‍ ഹൗസ് (87 മി.) സം-ജൊനാ ലുംബാര്‍ഡി, 11.45 -
ലോ.സി - ബര്‍ലിന്‍ 7 (80 മി) സം-റാംടിന്‍ ലവാസിപൂര്‍,
ഉച്ചയ്ക്ക് 3.30 ബീച്ച് ഗാര്‍ഡ് ഇന്‍ വിന്റര്‍ ടൈം(92), സം - ഗൊരോണ്‍ പാസ്‌ക്കല്‍ജെവിക്
കലാഭവന്‍: രാവിലെ 9.15 ലോ.സി. - ജാപ്പനീസ് ഡോഗ് (85 മി.) സം-തുഡോര്‍ ക്രിസ്റ്റ്യന്‍
ജുര്‍ജിയു, 11.30 സ്ട്രീറ്റ് ഫിലിം മേക്കിംഗ് -മോള്‍സ് ഹൈഡ് ഔട്ട് (93 മി), സം-അല്‍ഫ്രെഡോ
യുറേറ്റ, ഉച്ചയ്ക്ക് 2.30 കണ്‍ട്രി ഫോക്കസ്. കണ്‍ഫ്യൂഷന്‍ നാ വാ (105 മി) സം-കെന്നറ്റ്
യാങ്
ശ്രീപത്മനാഭ: രാവിലെ 9.45 ലോ.സി. - മൈ സ്വീറ്റ് പെപ്പര്‍ ലാന്‍ഡ് (100 മി.)
സം-ഹിനേര്‍ സലിം, 12.00 ഇ.സി - ചാരുലത സം-സത്യജിത് റേ
രമ്യ: 11.30 ലോ.സി- ടോം അറ്റ് ദി ഫാം (95 മി), സം-സേവ്യര്‍ ഡോലന്‍
ശ്രീ: രാവിലെ 9.15 ലോ.സി. - പ്രീസ്റ്റ്‌സ് ചില്‍ഡ്രന്‍ (93 മി.) സം-വിന്‍കോ
ബ്രസന്‍ 11.45 - ലോ.സി. - ഹണ്ട് (115 മി) സം-ടോമസ് വിന്റര്‍ബര്‍ഗ്, ഉച്ചയ്ക്ക്
2.45 ലോ.സി. - ക്വിസ്പി ഗേള്‍സ് (83), സം - സെബാസ്റ്റ്യന്‍ സെപുള്‍വേദ
ശ്രീവിശാഖ്: രാവിലെ 9.15 ന്യു ഏ. സി. ഇലോ ഇലോ (99 മി) സം- ആന്റണി ചെന്‍,
11.30 ഹണിമൂണ്‍സ് (95മി), സം-ഗൊരോണ്‍ പാസ്‌കല്‍ജെവിക്
അജന്ത: രാവിലെ 9.30 ട്രബിള്‍ എവരിഡേ (101 മി) സം- ക്ലയര്‍ ഡെനിസ്, 11.30 വാനിഷിംഗ്
കോര്‍പ്പറല്‍ (90 മി), സം-ഴാങ് റെന്വര്‍
അഞ്ജലി: രാവിലെ 9.15 ലോ.സി. മ്യൂട്ട് (86 മി.) സം-ഡാനിയേല്‍ വേഗവിതല്‍, ഡിയോ
വേഗ വിതല്‍ 11.30 ലോ.സി. - മോബിയസ് (89 മി), സം-കിം കി ഡുക്ക്, ഉച്ചയ്ക്ക് 2.30 ഷീല്‍ഡ്
ഓഫ് സ്‌ട്രോ (124 മി) സം-തക്കാഷി മൈക്ക്
അതുല്യ: രാവിലെ 9.30 ലോ.സി- അവര്‍ സുന്‍ഹി (88 മി.) സം-സാങ് സു ഹോങ്, 11.45
ന്യു. ഏ. സി- വെന്‍ എ വൂള്‍ഫ് ഫാള്‍സ് ഇന്‍ ലൗ വിത്ത് എ ഷീപ്പ് (86 മി), സം-ഹോ ചി ജാന്‍
, ഉച്ചയ്ക്ക് 2.45 ലോ.സി. പെനുമ്പ്ര (89 മി) സം -എഡ്വാര്‍ഡേ വിലാന്വവ
ധന്യ: രാവിലെ 9.30 ബ്യു ട്രവേല്‍ (93 മി.) സം-ക്ലയര്‍ ഡെനിസ്, 11.45- സമുറായ്
ഫിലിംസ് -ഗ്രേറ്റ് കില്ലിംഗ് (118 മി), സം-ഇച്ചി കുടോ
നിശാഗന്ധി: വൈകീട്ട് 6.30 - സമാപനച്ചടങ്ങ്
More Interesting to Portray Female Emotions: Shyama Prasad
Famed director Shyama Prasad
opened up that it’s more interesting to portray female emotions, while speaking
on the selection of subjects for his film. He was at ‘meet the director’
session held as a part of the sixth day of 18th IFFK. “I do not
choose just for the adventure of choosing, but choose the stories that I
believe to be true”, he expressed.
Speaking on his open style of
ending a story, Shayama Prasad said that is done for the audience to connect with
the film in their own way, even though many a times they happen by chance. “My
films basically deal with the life that never comes in neat package”, he added.
On answering about role of music in films, he said that it is a way of
promoting a film and considers them as are necessary evil.
Producer Serik Abhishev of Kazakhstan
film ‘Constructors’, told that the Kazakh films are generally a means to
connect the society and not to entertain the people. “Only 20 films a year can
be produced in the country”, he said. He reveled that the film is been banned
by his government as it portrays the real social issues in the country. He
sadly added that not even commercial films in Kazakhstan have an economic gain.
Brazilian filmmaker Sergio
Andrade said that his film, ‘Jonathan Forest’, deals with the exploitation of
forest. “Despite of having the film pin pointing the nature, no interventions
from the government have obstructed the film at any stage”, he said. Andrade
added that the film was produced by the government itself. “And for this, the
script was shortlisted, among other five, from 200”, he revealed. As concluding
note, the director said that the film is expected to be in Brazilian theaters
by January next year.
Remembering the Legends
18th edition of
International Film Festival of Kerala paid tribute to the legends of Malayalam
Cinema who left us in the past year. Special function was held at Hotel Hycinth
for the release of ‘Shredanjali Series’ books, published by Kerala State
Chalachitra Academy, on astonishing actor Sukumari, brilliance of art direction
S Konnanatu and musical maestro K Raghavan. The function was attended by
Chalachitra Academy Chairman Priyadarshan, directors T. K. Rajeev Kumar, Nemom
Pushparaj, Ashok R Nath, Suresh Unnithan and lyricists Bichu Thirumala and Poovachal
Khader.
T. K. Rajeev Kumar briefed that
the ‘Shredanjali Series’ of books are the guide to these four and many other
legends for the generations to come.
Remembering Sukumari, Bichu
Thirumala said that she was one of the most talented actor who conquered the
world of cinema with her performances and was a mother figure for all the
youngsters in the field. “I consider it as my privilege to be related with
Sukumari”, he added.
While Suresh Unnithan, director
of ‘Ayal’, the film in the homage section of Sukumari, said that she was most
happy to work in the film even though it was not a big role. “But Sukumari Amma
amazed us with what she had in the film”, he added. Unnithan expressed that
passing away of the actor is an great loose for the whole Malayalam film
industry.
“Raghavan Master was the figure
of music in my mind from the time I began to listen to music”, expressed Poovachal
Khader. He opined that Master was known to every common man even at the time
when there were on visual media and this suggests that how much society was
influenced by him. Khadar also suggested that the hand written copies of
master’s musical notes should be archived.
On tracing the memories about S. Konnanatu,
Nemom Pushparaj said that he was nothing less than a magician who created
wonders on the set, even without the assistance of technological advancements.
Konnanatu was owner of a wonderful personality who was most friendly to any one
on the sets, he remembered. Legendary music director, V. Dakshinamoorthy was
also remembered at the function.
Book on Sukumari, by MS Dilip,
was released by Academy Chairman Priyadarshan by handing over the first copy to
director Ashok R Nath. Kanesh Punnor’s book on S. Konnanatu was released by TK T.
K. Rajeev Kumar. The first copy was received by Nemom Pushparaj. Book on K
Raghavan master, by Dr. MD Manoj, was released by Bichu Thirumala and the first
copy was received by Poovachal Khader.
ഗാനങ്ങള്‍ സിനിമയുടെ അനിവാര്യമായ തിന്മ: ശ്യാമപ്രസാദ്
സിനിമകളുടെ പ്രചാരണത്തിനായി ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള
മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഗാനങ്ങള്‍ സിനിമ എന്ന മാധ്യമത്തില്‍ കടന്നുകൂടിയ
അനിവാര്യമായ തിന്മയാണെന്ന് ശ്യാമപ്രസാദ്. പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച്
ശ്രീ തീയേറ്ററില്‍ സംഘടിപ്പിച്ച മീറ്റ് ദ ഡയറക്ടറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. തന്റെ വായനയുടെയും അനുഭവത്തിന്റെയും പശ്ചാത്തലത്തിലാണ് ഓരോ സിനിമയും സംവിധാനം
ചെയ്യുന്നത്. സിനിമകള്‍ക്കായി വ്യത്യസ്ത ആഖ്യാന ശൈലികള്‍ സ്വീകരിക്കുമ്പോള്‍ നിരവധി
തടസ്സങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. തന്റെ ഇംഗ്ലീഷ് എന്ന ചിത്രത്തിലും ഇത്തരം വെല്ലുവിളികള്‍
അനുഭവിക്കേണ്ടി വന്നുവെന്നും ശ്യാമപ്രസാദ് പറഞ്ഞു. സ്ത്രീകളുടെ വൈകാരിക ഭാവങ്ങള്‍ക്ക്
തീവ്രമായി കഥ പറയാനുള്ള ശേഷിയുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിനേതാക്കള്‍ക്കുപരി ദൃശ്യങ്ങളിലൂടെയും അതിനനുസൃതമായ
ശബ്ദവിന്യാസങ്ങളിലൂടെയുമാണ് തന്റെ ചിത്രങ്ങള്‍ സംവദിക്കുന്നതെന്ന് സെര്‍ജിയോ ആന്‍ഡ്രെ
പറഞ്ഞു. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച ജൊനാഥന്‍സ് ഫോറസ്റ്റില്‍ സ്വദേശീയരാണ്
അഭിനയിച്ചത്. നോര്‍ത്ത് ബ്രസീലില്‍ സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ നിര്‍മ്മിച്ച
ആദ്യ ചിത്രമാണിത്. ആമസോണ്‍ മഴക്കാടുകളിലെ വനനശീകരണത്തെ വിമര്‍ശിച്ച് ഗവണ്‍മെന്റിനെതിരെയാണ്
ചിത്രമെങ്കിലും ഗവണ്‍മെന്റിന്റെ യാതൊരു കൈകടത്തലും ചിത്രത്തിലുണ്ടായിട്ടില്ലെന്ന് അദ്ദേഹം
പറഞ്ഞു. കൂടാതെ കേരളത്തിലെ സിനിമാ പ്രേമികളുടെ ആവേശവും അര്‍പ്പണവും തന്നെ ഞെട്ടിച്ചുവെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമ വിനോദത്തിന് വേണ്ടിയാകരുത്, അവ സമൂഹത്തിന്റെ
തിരുത്തലിനുള്ള മാധ്യമമാകണമെന്ന് കണ്‍സ്ട്രക്ടര്‍ സിനിമാ നിര്‍മ്മാതാവ് ഷെറിക് അഭിഷേവ്
അഭിപ്രായപ്പെട്ടു. സാമൂഹിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയതിനാല്‍ കസാക്കിസ്ഥാനില്‍
തന്റെ ചിത്രം നിരോധിച്ചുവെന്നും ജനസംഖ്യ കുറവായതിനാല്‍ അവിടെ സിനിമാ നിര്‍മ്മാണം ഒട്ടും
ലാഭകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മീരാ സാഹിബ് മോഡറേറ്ററായിരുന്നു. ബാലുകിരിയത്തും
പങ്കെടുത്തു.
ചലച്ചിത്ര പ്രതിഭകളെ അനുസ്മരിച്ചു
18 ാമത് രാജ്യാന്തര
ചലച്ചിത്രമേളയോടനുബന്ധിച്ച് മലയാള ചലച്ചിത്രത്തിന് അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ മണ്‍മറഞ്ഞ
പ്രമുഖവ്യക്തികളെ അനുസ്മരിച്ചു. സംഗീതത്തിന്
ശാസ്ത്രീയതയുടെ അംഗലാവണ്യം പകര്‍ന്ന വി. ദക്ഷിണാമൂര്‍ത്തി, അഭിനയത്തികവിന്റെ മാതൃഭാവമായിരുന്ന സുകുമാരി, നാട്ടീണങ്ങളുടെ പാട്ടുകാരന്‍ കെ. രാഘവന്‍, പ്രശസ്ത കലാസംവിധായകന്‍
എസ്. കൊന്നനാട്ട് എന്നിവരെയാണ് ഹോട്ടല്‍ ഹൈസിന്തില്‍ ഒരുക്കിയ ചടങ്ങില്‍ പ്രമുഖര്‍
അനുസ്മരിച്ചത്. ശ്രദ്ധാഞ്ജലി പരമ്പരയിലുള്‍പ്പെടുത്തി ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച
മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു.
മലയാള ചലച്ചിത്രശാഖയ്ക്ക്
വി. ദക്ഷിണാമൂര്‍ത്തി നല്‍കിയ സംഭാവന പകരംവയ്ക്കാനാവാത്തതാണെന്ന് ഗാനരചയിതാവ് ബിച്ചു തിരുമല പറഞ്ഞു. മലയാള സിനിമയുടെ ബാല്യദശയില്‍ തുടങ്ങി പുതുതലമുറയോടൊപ്പം
വരെ അഭിനയിച്ച് കഴിവുതെളിയിച്ച സുകുമാരിയുടെ ബന്ധുവാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കലാകാരിയെന്നതിലുപരി തനിക്ക് സുകുമാരി ചേച്ചിയും അമ്മയുമാണെന്ന്
സുരേഷ് ഉണ്ണിത്താന്‍ പറഞ്ഞു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത അരപ്പട്ട
കെട്ടിയ ഗ്രാമത്തില്‍ എന്ന ചിത്രത്തിനുവേണ്ടി അവര്‍ നടത്തിയ പരിശ്രമങ്ങള്‍ ചെറുതല്ല.
സുകുമാരി ഒടുവില്‍ അഭിനയിച്ച അയാള്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളും സുരേഷ് ഉണ്ണിത്താന്‍
പങ്കുവെച്ചു.
പാട്ട് കേട്ടുതുടങ്ങിയ
കാലത്തുതന്നെ മനസ്സില്‍ കൂടുകൂട്ടിയ വ്യക്തിയാണ് രാഘവന്‍ മാഷെന്ന് ഗാനരചയിതാവ് പൂവച്ചല്‍
ഖാദര്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. പ്രവര്‍ത്തിയില്‍ പിഴവ് സംഭവിക്കുമ്പോള്‍ മാത്രമാണ്
കലാസംവിധായകന്‍ തിരിച്ചറിയപ്പെടുകയെന്ന എസ്. കൊന്നനാട്ടിന്റെ വാക്കുകളെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ്
സംവിധായകന്‍ നേമം പുഷ്പരാജ് കൊന്നനാട്ടിനെ അനുസ്മരിച്ചത്.
സുകുമാരിയുടെ സിനിമാ
ജീവിതത്തെക്കുറിച്ച് എം.എസ്. ദിലീപ് രചിച്ച പുസ്തകം പ്രിയദര്‍ശന്‍ മിഴികള്‍ സാക്ഷി
എന്ന ചിത്രത്തിന്റെ സംവിധായകന്‍ അശോക് ആര്‍. നാഥിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
കൊന്നനാട്ടിനെക്കുറിച്ച് കാനേഷ് പൂനൂര്‍ രചിച്ച പുസ്തകത്തിന്റെ പ്രകാശനം സംവിധായകന്‍
ടി.കെ. രാജീവ് കുമാര്‍ നിര്‍വഹിച്ചു. നേമം പുഷ്പരാജ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
ഡോ. എം.ഡി. മനോജ് എഡിറ്റ് ചെയ്ത 'കെ. രാഘവന്‍: പാട്ടിന്റെ
ഋതുരാജരഥം' എന്ന പുസ്തകം ഗാനരചയിതാവ് ബിച്ചു തിരുമല പൂവച്ചല്‍
ഖാദറിന് നല്‍കി പ്രകാശനം ചെയ്തു.
I’m a great fan of technology: Arturo Ripstein
"I’m a great fan of technology", said Arturo Ripstein. He added that technology has democratized the medium.” It does not matter if the audience is five or 5000 it’s important that they have love for cinema”, he expressed.
He said that he is from a country of survivors like India
and the people of his country have remained his biggest inspiration. International
acceptance has helped him to do films which go beyond his country, he mentioned.
He told that he has an eye for good writers. He remembered working with Gabriel
Garcia Marquez, who scripted for couple of his films. While talking about the
present scenario of Mexican film industry, he told that there are young directors
emerging now. “The industry was much gelled in my time, now it’s not so”, said
the veteran director.
Paz Alicia, who also writes screenplay for Arturo’s films,
said that Mexican and Serbian films do not travel outside. Budget remains to be
a problem in Mexico, because of which films are made cheapest as possible. "Mexican films are subsidized by the government today and have always been
supporting artists", she concluded.
ഹോളിവുഡ് സിനിമകള്‍ വിപണിയെ സ്വാധീനിക്കുന്നു: ആര്‍തുറോ റിപ്‌സ്റ്റെയ്ന്‍
ഹോളിവുഡ്
സിനിമകള്‍ അന്താരാഷ്ട്ര സിനിമാ വിപണിയെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് മെക്‌സിക്കന്‍
സംവിധായകനും മേളയുടെ ജൂറി ചെയര്‍മാനായ ആര്‍തുറോ റിപ്‌സ്റ്റെയ്ന്‍ പറഞ്ഞു. നിളയില്‍
ഇന്‍കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം. മെക്‌സിക്കന്‍
സിനിമകള്‍ക്ക് തങ്ങളുടെ രാജ്യത്ത് പ്രേക്ഷകരെ ലഭിക്കാറില്ല. ലോകത്തെ പത്ത് മികച്ച
സംവിധായകരെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ തങ്ങളുടെ രാജ്യത്ത് നിന്ന് ഒരാളെയും
തെരഞ്ഞെടുക്കുകയില്ല.
പ്രശസ്ത
സംവിധായകന്‍ ഗബ്രിയേല്‍ ഗാസിയ മാര്‍ക്കസുമായുള്ള തന്റെ ബന്ധത്തെയും ആര്‍തുറോ
സ്മരിച്ചു. 21-ാമത്തെ വയസ്സിലാണ് മാര്‍ക്കേസിന്റെ
തിരക്കഥയില്‍ താന്‍ ആദ്യമായി ടൈം ടു ഡൈ
എന്ന സിനിമ ചെയ്യുന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നും
സിനിമ പഠിച്ചിട്ടില്ല. മെക്‌സിക്കന്‍ നഗരത്തിലെ പ്രഭാതത്തില്‍ തന്റെ ആദ്യ സിനിമ
ചെയ്യുമ്പോള്‍ കാമറ എവിടെ വെയ്ക്കണമെന്നറിയാതെ വിഷമിച്ചിട്ടുണ്ട്. പതിനഞ്ചാം
വയസ്സില്‍ ലൂയി ബുനവലിന്റെ സിനിമ കണ്ടാണ് സിനിമാ സംവിധായകനാകാന്‍ തീരുമാനിച്ചത്.
അദ്ദേഹത്തിന്റെ സിനിമകള്‍ എന്റെ കണ്ണ് തുറപ്പിച്ചു.
തന്റെ അച്ഛന്‍
നിര്‍മ്മാതാവായിരുന്നു. താനൊരു വാണിജ്യ സിനിമാക്കാരനാകണമെന്നായിരുന്നു അച്ഛന്റെ
ആഗ്രഹം. ചലച്ചിത്രമേളകളാണ് എല്ലാ ഭാഷയിലുമുള്ള മേളകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്.
ടെക്‌നോളജിയുടെ കാലമാണിപ്പോള്‍. പണ്ട് സിനിമ ചെയ്യുമ്പോള്‍ തന്റെ കാമറയ്ക്ക്
ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.
എന്നാല്‍
ആസ്വാദകരുടെ എണ്ണത്തിലല്ല സിനിമയോട് താത്പര്യമുള്ള യഥാര്‍ത്ഥ പ്രേക്ഷകരാണ്
സംവിധായകന് ഏറ്റവും പ്രധാനമെന്ന് റിപ്‌സ്റ്റൈയ്‌ന്റെ തിരക്കഥാകൃത്തും ഭാര്യയുമായ
അലീസിയ പറഞ്ഞു. ഇരുവരും ചേര്‍ന്ന് 12 ഫീച്ചര്‍ ഫിലിമുകള്‍
നിര്‍മ്മിച്ചിട്ടുണ്ട്. മാര്‍ക്കസിന്റെ കഥയില്‍ നോ വണ്‍ റൈറ്റ്‌സ് ടു കേണല്‍ എന്ന
സിനിമ ചെയ്തപ്പോഴുള്ള അനുഭവങ്ങള്‍ അവര്‍ ഓര്‍മ്മിച്ചു. എഴുത്തില്‍ ഏറെ
സ്വാതന്ത്ര്യം നല്‍കിയിരുന്നു അദ്ദേഹം. അരുണാ വാസുദേവ് പങ്കെടുത്തു.
ഇന്ന് കിംകി ഡുക്കിന്റെ ദിനം
ചലച്ചിത്രപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന
സംവിധായകന്‍ കിംകി ഡുക്ക് മേളയുടെ ഭാഗമാകാന്‍ അനന്തപുരിയിലെത്തി. അദ്ദേഹത്തിന്റെ മോബിയസ് ഇന്ന് ആദ്യ പ്രദര്‍ശനത്തിനെത്തുന്നു. കൊറിയയില്‍
നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ ചിത്രം കുടുംബബന്ധങ്ങളിലുണ്ടാകുന്ന ഉരസലുകളെ
കിംകി ഡുക്കിന്റെ ശൈലിയില്‍ അവതരിപ്പിക്കുന്നു. അഞ്ജലി തീയേറ്ററില്‍ 11.30ന് പ്രദര്‍ശിപ്പിക്കും.
ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച അന അറേബ്യ
ഇന്ന് 11.30ന് രമ്യയില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നു. ഒറ്റ സീക്വന്‍സില്‍ ചിത്രീകരിച്ച
85 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിലൂടെ സമൂഹത്തില്‍ നിന്നും ഭ്രഷ്ടരാക്കപ്പെടുന്ന
മനുഷ്യരുടെ കഥയാണ് സംവിധായകന്‍ അമോസ് ഗിതായി പറയുന്നത്. ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന
ഗ്രേറ്റ് ബ്യുട്ടി, ദ പാസ്റ്റ്, ദ ഹണ്ട്, ബാഡ് ഹെയര്‍, ഹെയ്‌ലി എന്നീ ചിത്രങ്ങള്‍ ഇന്ന്
ദൃശ്യവിരുന്നേകും.
റോമിലെ നിശാക്ലബുകളിലും വേശ്യ തെരുവുകളിലും തനിക്ക്
എന്നോ നഷ്ടപ്പെട്ട കാല്‍പ്പനികതയെ തേടുന്ന പത്രപ്രവര്‍ത്തകന്‍, ധീരവും സ്വതന്ത്രവുമായ
പൗലോ സൊരന്റിനോയുടെ സംവിധാന ശൈലിയുടെ സൃഷ്ടിയാണ്. ഭൂതകാലത്തിന്റെ വ്യത്യസ്തമായൊരു അടയാളപ്പെടുത്തല്‍
കൂടിയാണ് സൊരന്റിനോയുടെ ഗ്രേറ്റ് ബ്യൂട്ടി.
ആദ്യ പ്രദര്‍ശനത്തില്‍ വന്‍ പ്രേക്ഷക പിന്തുണ
നേടിയ അമദ് എസ്‌കലാമിന്റെ ചിത്രം ഹേലി കുറ്റകൃത്യങ്ങളിലും കുടുംബബന്ധങ്ങളുടെ തകര്‍ച്ചയിലും
പെട്ടുഴലുന്ന മെക്‌സിക്കയിലെ സാധാരണ ജീവിതത്തിലേക്കാണ് ക്യാമറ തിരിച്ചിരിക്കുന്നത്.
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം
നേടിയ ദ ഹണ്ട് കെട്ടുകഥകളും വിദ്വേഷവും എളുപ്പം വളരുന്ന ഒരു സമൂഹത്തില്‍ ആത്മാഭിമാനത്തിന്
വേണ്ടി പോരാടുന്ന ലൂക്കാസിന്റെ ജീവിതകഥ പറയുന്നു. അമ്മയും കുട്ടികളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയുടെ
വ്യത്യസ്തങ്ങളായ വീക്ഷണങ്ങളാണ് ദ പാസ്റ്റും ബാഡ് ഹെയറും. വൈകാരിക തലങ്ങളെ ആഴത്തില്‍
ആവിഷ്‌ക്കരിക്കാനുള്ള സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ കഴിവ് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്
ദ പാസ്റ്റ്. മരിയാന റോണ്‍ഡോണിന്റെ ബാഡ് ഹെയര്‍ മാതൃസ്‌നേഹത്തിന്റെ പുതുമയാര്‍ന്ന ആഖ്യാനമാണ്.
ഫ്രഞ്ച് സംവിധായിക ക്ലയര്‍ ഡെനിസിന്റെ 35 ഷോട്‌സ്
ഓഫ് റം, നോ ഫിയര്‍ നോ ഡൈ എന്നീ ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. റിതേഷ് ബത്രസംവിധാനം
ചെയ്ത ഹിന്ദി ചിത്രം ലഞ്ച് ബോക്‌സ് ടോപ് ആങ്കിള്‍
വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ഗൃഹാതുരതയുടെയും പ്രത്യാശയുടെയും കഥയാണ് ചിത്രം
പറയുന്നത്. അഭ്രപാളികളില്‍ ഭിന്ന ലൈംഗികതയുടെ ചിത്രം സധൈര്യം പകര്‍ത്തിയ ബംഗാളി സംവിധായകന്‍
ഋതുപര്‍ണ്ണഘോഷിന്റെ മെമ്മറീസ് ഇന്‍ മാര്‍ച്ച്
ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ചിത്രത്തിലെ പ്രധാന കഥാപാത്രമായി സംവിധായകന്‍
സ്‌ക്രീനിലെത്തും.
സാധാരണക്കാരുടെ ജീവിതപ്രാരാബ്ദങ്ങളും സ്വപ്നങ്ങളും
ചിത്രീകരിച്ച സംവിധായകന്‍ ഗൊരാന്‍ പാസ്‌കല്‍ജെവിക്കിന്റെ വെന്‍ ഡേ ബ്രേക്‌സ് ശ്രീവിശാഖില്‍
പ്രദര്‍ശിപ്പിക്കുന്നു. ന്യൂ ഏഷ്യന്‍ സിനിമാ വിഭാഗത്തില്‍ വാട്ട് ദേ ഡോണ്ട് ടോക്ക്
എബൗട്ട് വെന്‍ ദേ ടോക്ക് എബൗട്ട് ലൗ അവസാന
പ്രദര്‍ശനത്തിനെത്തും. ചൈനീസ് ചിത്രം ലോഞ്ചിംഗ് ഫോര്‍ റെയ്‌നും ഈ വിഭാഗത്തില്‍ ഇന്ന്
പ്രദര്‍ശിപ്പിക്കും.
24 കാരനായ മകന്റെ മരണത്തില്‍ തകര്‍ന്ന വൃദ്ധ ദമ്പതികള്‍
പുനര്‍ജന്മത്തിലൂടെ അവനെ തിരിച്ചുകിട്ടുമെന്ന് വിശ്വസിക്കുന്നു. വ്യത്യസ്തമായൊരു പ്രമേയവുമായെത്തിയ
സഞ്ജീവ് ശിവന്‍ ചിത്രം വേനലൊടുങ്ങാതെ മലയാള
സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ വിഭാഗത്തില്‍ സുദേവന്‍ പി.പിയുടെ സി.ആര്‍.
നമ്പര്‍ 89 ന്റെ രണ്ടാം പ്രദര്‍ശനവും ഇന്ന് നടക്കും. മത്സരവിഭാഗത്തില്‍ നിന്നുള്ള സ്റ്റോറി
ടെല്ലര്‍, കളിയച്ഛന്‍, പര്‍വീസ്, ജൊനാഥന്‍സ് ഫോറസ്റ്റ്, ഇനേര്‍ഷ്യ എന്നിവയുടെ അവസാന
പ്രദര്‍ശനമാകും ഇന്ന് നടക്കുക. ലോക സിനിമാ വിഭാഗത്തില്‍ നിന്നുള്ള 24 ചിത്രങ്ങളും മത്സരവിഭാഗത്തില്‍
നിന്നുള്ള ഏഴ് ചിത്രങ്ങളും ഉള്‍പ്പെടെ 53 ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ നിന്നായി
പ്രദര്‍ശിപ്പിക്കും. പ്രധാനവേദിയായ കൈരളിയില്‍ മത്സരവിഭാഗം ചിത്രങ്ങള്‍ മാത്രമായിരിക്കും
ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്.
ഇന്നത്തെ സിനിമ (ഡിസംബര്‍ 12)
കൈരളി: രാവിലെ 9.00 മത്സ.വി. സോ ബി ഇറ്റ് (123 മി) സം - സുമിത്രാ ഭാവേല്‍ സുനില്‍
സുക്താന്‍കര്‍, 11.30 മത്സ. വി.- സ്റ്റോറി ടെല്ലര്‍ (98 മി), സം-ബതുര്‍ എമിന്‍ അക്കിയല്‍, 2.30 മത്സ. വി.-കളിയച്ഛന്‍ (100 മി) സം-ഫറൂക്ക്
അബ്ദുള്‍ റഹിമാന്‍, 6.00 മത്സ. വി -പര്‍വീസ് (107 മി) സം -മജീദ് ബാര്‍സിഗര്‍, 8.30
മത്സ. വി- ക്ലബ് സാന്‍വിച്ച് (82 മി) സം- ഫര്‍ണാന്റോ എംബിച്ചെ
നിള: രാവിലെ 9.45 ലോ.സി. - 1001 ആപ്പിള്‍സ് (74 മി.) സം-താഹാ കരിമി, 11.45
- കണ്‍. ഫോ. - ഫോണ്‍ സ്വാപ് (110 മി) സം-കുന്‍ലേ അഫോലയാന്‍, ഉച്ചയ്ക്ക് 3.30 സ്‌പെഷ്യല്‍
ട്രീറ്റ്‌മെന്റ് (94), സം - ഗൊരോണ്‍ പാസ്‌ക്കല്‍ജെവിക്, 6.45 കണ്‍.ഫോ- ഫിഗറന്‍
(120 മി) സം-കുന്‍ലേ അഫോലയാന്‍, 9.00 എക്‌സ്പ്ര-ടൈഗര്‍ ഓഫ് എസന്‍പൂര്‍ (110 മി) സം
- ചാങ് ജൂങ് ചി
കലാഭവന്‍: രാവിലെ 9.15 ലോ.സി. - പാസ്റ്റ് (130 മി.) സം-അസ്ഗര്‍ ഫര്‍ഹാദി,
11.30 ലോ.സി.- റൂഫ് ടോപ്‌സ് (92 മി), സം-മെര്‍സാഖ് അലോച്ചെ, ഉച്ചയ്ക്ക് 2.45 മല.സി.
സി.ആര്‍. നമ്പര്‍ 89 (80 മി) സം-സുദേവന്‍ പി.പി., 6.00 ടോപ്പ് ആങ്കിള്‍ - ലഞ്ച് ബോക്‌സ്
(104 മി) സം- ഋതേഷ് ഭദ്ര, 9.00 ലോ.സി.-ആന്‍ എന്‍ഡ് ടു കില്ലിങ് (108 മി) സം -പിങ് വാങ്
ജപ്പാന്‍
ശ്രീപത്മനാഭ: രാവിലെ 9.45 ലോ.സി. - മൈ സ്വീറ്റ് പെപ്പര്‍ ലാന്‍ഡ് (100 മി.)
സം-ഹിനേര്‍ സലിം, 12.00 ലോ.സി. - നോട്ട് ബുക്ക് (109 മി), സം-ജാനോസ് സാസ്, ഉച്ചയ്ക്ക്
2.30 മത്സ. വി. - ഇനേര്‍ഷ്യ (70 മി) സം-ഇസബെല്‍ മ്യുണോസ്, 6.15 മല.സി. - വേനലൊടുങ്ങാതെ
(78 മി) സം- സഞ്ജീവ് ശിവന്‍, 9.00 മത്സ. വി.-ജൊനാഥാസ്
ഫോറസ്റ്റ് (99 മി) സം -സെര്‍ജിയോ ആന്‍ഡ്രേഡ്
രമ്യ: രാവിലെ 9.15 ലോ.സി-ടാങ്കര്‍നെസ് (90 മി.) സം-സാസാ റുഷെയ്ഡ്‌സ്, 11.30
ഓപ്പണിങ് ഫിലിം - അനാ അറേബ്യ (81 മി), സം-അമോസ് ഗിതായ്, ഉച്ചയ്ക്ക് 2.30 ലോ.സി. - ഇറ്‌സ്
ഓള്‍ സോ ക്വയറ്റ് (94 മി) സം- നാനൂക്ക് ലപ്പോള്‍ഡ്, 6.15 ലോ.സി.- ഹേലി (103 മി) സം- അമത് എസ്‌കലാന്റ്,
9.00 ലോ.സി.-കാം ചദ്കാ (106 മി) സം -ജേഴ്‌സി കൗനിയ
ശ്രീ: രാവിലെ 9.15 ലോ.സി. - ഇസ്തുമസ് (90 മി.) സം-സ്വഭാവന്‍ ഭൂമിമിത്ര, പീറച്ചായി
കെര്‍സിന്‍, 11.45 - ലോ.സി. - കാമിലി ക്ലൗഡല്‍ (95 മി) സം-ബ്രൂണോ ഡുമോണ്ട്, ഉച്ചയ്ക്ക്
2.45 ലോ.സി. - ഗ്രേറ്റ് ബ്യൂട്ടി (142), സം - പൗലോ സൊറന്റിനൊ, 6.15 ലോ.സി.- ഹണ്ട്
(115 മി) സം-തോമസ് വിന്റര്‍ബര്‍ഗ്, 8.45 ലോ.സി. സ്‌ട്രേ ഡോഗ്‌സ് (138 മി) സം - മിങ്
ലിയാങ് സായ്
ശ്രീവിശാഖ്: രാവിലെ 9.15 ന്യു ഏ. സി. ലോങിംഗ് ഫോര്‍ ദി റെയ്ന്‍ (95 മി) സം-
ഇയാന്‍ ഇ യാങ്, 11.30 ലോ.സി- സോയില്‍ ആന്റ് കോറല്‍സ് (81 മി), സം-സയിദ് മൗസു അത്‌യാബി,
ഉച്ചയ്ക്ക് 2.30 വെന്‍ ഡേ ബ്രേക്ക്‌സ് (78 മി) സം- ഗൊരണ്‍ പാസ്‌ക്കല്‍ജെവിക്
അജന്ത: രാവിലെ 9.30 നോ ഫിയര്‍ നോ ഡൈ (90 മി) സം- ക്ലയര്‍ ഡെനിസ്, 11.30 സമുറായ്
- ഫൈറ്റ് സതോച്ചി ഫൈറ്റ് (87 മി), സം-കെന്‍ചി മിസൂമി, ഉച്ചയ്ക്ക് 2.30 എക്‌സ്പ്രഷ-
മഹല്‍(165 മി) സം- കമല്‍ അംരോഹി, 6.00 ഹരിഹരന്‍ റെട്രോസ്‌പെക്ടീവ്, 9.00 റിമംബറിംഗ്
പ്രേംനസീര്‍
അഞ്ജലി: രാവിലെ 9.15 ഹോമേജ്- മെമ്മറീസ് ഇന്‍ മാര്‍ച്ച് (104 മി.) സം-ഋതുപര്‍ണ്ണഘോഷ്,
11.30 ലോ.സി. - മോബിയസ് (89 മി), സം-കിം കി ഡുക്ക്, ഉച്ചയ്ക്ക് 2.30 ലോ.സി. ബാഡ് ഹെയര്‍
(93 മി) സം-മരിയാന റെണ്ടന്‍, 6.00 ലോ.സി.-മ്യൂട്ട് (86 മി) സം- ഡാനിയേല്‍ വേഗ വിദല്‍,
ഡിയാഗോ വേഗ വിദല്‍, 8.30 ലോ.സി. - പാഷന്‍ (102 മി) സം-ബ്രയാന്‍ ഡി പല്‍മ
അതുല്യ: രാവിലെ 9.30 ലോ.സി- സ്‌ട്രെയ്ഞ്ച് കോഴ്‌സ് ഓഫ് ഇവന്റ്‌സ് (98 മി.) സം-റാഫേല്‍
നജാരിക്, 11.45 ലോ.സി - ഷോപ്പിംഗ് (98 മി), സം-മാര്‍ക് ആല്‍ബിസ്റ്റോണ്‍, ഉച്ചയ്ക്ക്
2.45 ന്യു. ഏ. സി-വാട്ട് ദേ ഡോണ്ട് ടോക്ക് എബൗട്ട് വെന്‍ ദെ ടോക്ക് എബൗട്ട് ലൗ
(104 മി) സം - മൗലി സൂര്യ , 6.15 ലോ.സി- പെനുമ്പ്ര (89 മി) സം-എഡ്വാര്‍ഡോ വിലാനുവ,
8.45 ലോ.സി.-ഹഷ്... ഗേള്‍സ് ഡോണ്ട് സ്‌ക്രീം (106 മി) സം-പൂരന്‍ ദേരക്ഷാനന്ദെ
ധന്യ: രാവിലെ 9.30 സമുറായ് ഫിലിംസ്. തൊക്കിജാരോ ഓഫ് കുട്‌സുകാകേ (90 മി.) സം-തായ്ക്കാറ്റോ,
11.45- 35 ഷോട്‌സ് ഓഫ് റം(100 മി), സം-ക്ലയര്‍ ഡെനിസ്, ഉച്ചയ്ക്ക് 2.45 വെഡ്ഡിംഗ് ഡയറക്ടര്‍(97
മി) സം-മാര്‍ക്കോ ബെലൂച്ചിയോ , 6.00- ഹോമേജ് സുകുമാരി - മിഴികള്‍ സാക്ഷി (110 മി) സം-അശോക്
ആര്‍ നാഥ്, 8.45 - 13 അസാസിന്‍സ് (141മി) സം-തകാഷി മൈക്ക്
നിശാഗന്ധി: വൈകീട്ട് 6.30 മലയാളം സിനിമ - അഞ്ചു സുന്ദരികള്‍ (167 മി) സം -ഷൈജു
ഖാലിദ്, സമിര്‍ താഹിര്‍, ആഷിക് അബു, അമല്‍ നീരദ്, അന്‍വര്‍ റഷീദ്
ഇന്നത്തെ പരിപാടി (ഡിസംബര്‍ 12)
രാവിലെ 11.00 - പ്രസ് കോണ്‍ഫറന്‍സ് - ആര്‍തുറോ റിപ്സ്റ്റന്‍ - ഫെസ്റ്റിവല്‍ ഓഫീസ്
11.00 - എസ്.എം.പി.ടി.ഇ. പ്രസന്റേഷന്‍ - ഉജ്ജ്വല്‍ നിര്‍ഗുഡ്കര്‍ - ഹോട്ടല്‍
ഹൈസിന്ത്
ഉച്ചയ്ക്ക് 2.00 - ഇന്‍ കോണ്‍വര്‍സേഷന്‍
- കിംകി ഡുക്ക്- നിള തീയേറ്റര്‍
വൈകീട്ട് 5.30 - മീറ്റ് ദ ഡയറക്ടര്‍ -
ശ്രീ തീയേറ്റര്‍
Zinda Bhaag fosters Indo-Pak relations: Mazhar Zaidi
“Zinda Bhaag is the film that fosters
Indo-Pak relations”, remarked the film’s producer and documentarian Mazhar Zaidi.
He was speaking at the press conference on the sixth day of 18th
IFFK. Zaidi expressed his happiness on the selection of the film as Pakistan’s
nomination for Oscars, first time in the last five decades, in the category of
best foreign language film.
The producer also said that this film was
only possible because of the extended support he received from Indians,
including veteran actor Naseeruddin Shah. The film crew, including people from
both nations, created a bonding and stage for cultural exchange, he added. “And
this made me believe that cinema has the potential to do what other medium
can’t”, expressed Zhaidi. Zinda Bhaag is in the World Cinema section of the
festival.
Mazhar Zaidi was very optimistic about the
new trends and changes happening in the Pak film industry. He revealed his
happiness for the young filmmakers who are approaching films with a new and
different approach and focusing on realities of day to day life.
Famous documentarian and director Sanjeev
Sivan briefed about his film, ‘Venal Odungaathe’, as a realistic portrayal of
the fight undergone by two old age couples. “In my life as a documentarian, I
met many people in real life who had undergone similar life situation. It
helped me to add frames of life in the film”, he added. While asked about the
‘New Generation’ trends in Malayalam films, Sivan responded that
experimentation actually occurs in the technical area while the content, which
is to have the most importance, still remains the same old age one.
Digital technology needs to prove itself: P.K Nair
One cannot turn a blind eye on
the notion that digital technology can restore the films for generation, remarked
P.K Nair former director national film archives in India. He was inaugurating a
seminar on ‘first century of Indian cinema preserving, heritage, celebrating,
diversity, restoration curtain’. Since digital technology is not a standardized
format, It has incapability to assimilate new forms of technology. Moreover
image quality is also a matter of concern and could only guarantee upto 20
years of longevity for the film. He expressed the concern in an emotional way.
Mr. Nair also expressed his
disappointment on the fact that only 9 films had been preserved in the national
film archives section out of the 1200 odd films released in the pre
independence era. Concerns such as inflammable nature of silver nitrate films,
washing of films and the deliberate damaging of films in the 1940’s made the
situation worse than earlier. MR Nair was honored by the Chalachitra academy
chairman Priyadarshan on behalf of the academy as he was presented a memento
with respect to his selfless contribution towards Indian cinema.
Noted film historian Theodore Bhaskaran
emphasized on tapping the potential of secondary sources unorthodox materials
so as to redefine the history thereby rewriting the history of India in a
bigger picture even film magazines were seen as unworthy in that era, remarked
bhaskaran
Film scholar, Aruna vasudev
stressed on the need to preserve the films so as to depict the socio cultured
history to be looked upon judge and introspect by the future generation
Film archivist, Nasreen kapoor while
speaking underlined on using new media such as internet so as to connect the
information between the past represent a standardization methodology is also
important to find revenues since it is impractical for such a big industry to
preserve all the films released in India.
Famous Indian historian and
documentarian, Venkitesh Chakravarthy blamed the inertia of film archive section
that fails to keep in match with the changes in industry .He underlined the
need of a compulsory deposit by film company’s efficient state archives so as
to carry the content
Mohan Krishnan head crop of
Prasad laboratories demonstrated a power point presentation on the way in which
digital technology works he out lined threats such as data migration, responsibility
in preservation, technological obsolescence as potential dangers in Film
restoration.
C.S Venkiteshwaran, famous film critic and moderator of the seminar
described ‘Cinema as a part of India’s cultural tradition. All the films
restored in digital form are to put in public domain. The selection criteria of
which all films are to be selected for restoration poses a much bigger
question-he added.
Prasad, technical assistant of
Prasad laboratory answered the doubts and concerns of the audience regarding
the technical and futuristic implications of film archiving process. IFFK
artistic director Bina Paul Venugopal also attended the function.
Tuesday, 10 December 2013
സിനിമകള്‍ ഇന്ത്യ-പാക് സൗഹൃദം ഊട്ടിയുറപ്പിക്കും : മസര്‍ സെയ്ദ്
ഇന്ത്യയും
പാക്കിസ്ഥാനും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ സിനിമ ഏറ്റവും ഫലപ്രദമായ
മാധ്യമമാണെന്ന് പാകിസ്ഥാനി സിനിമ സിന്ദാ ഭാഗിന്റെ നിര്‍മാതാവ് മസര്‍ സെയ്ദ്
പറഞ്ഞു. ചലച്ചിത്രമേളയോടനുബന്ധിച്ച പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരന്നു
അദ്ദേഹം. 1970 കളില്‍
നിര്‍ജീവമായ പാക്കിസ്ഥാനി സിനിമകള്‍ ഇപ്പോള്‍ അതിന്റെ പ്രതാപകാലം
വീണ്ടെടുക്കുകയാണ്. 50 വര്‍ഷത്തിന്റെ ഇടവേളക്കുശേഷം
അക്കാദമി അവാര്‍ഡിന് പാക്കിസ്ഥാനില്‍ നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ട സിന്ദാ
ഭാഗ്, പാക്കിസ്ഥാനി സിനിമകള്‍ക്ക് പൂതുജീവന്‍ നല്‍കി. യുദ്ധവും കലാപവുമടങ്ങുന്ന
പതിവു കാഴ്ചകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു പാക്കിസ്ഥാനി സമൂഹത്തെയാണ് ഈ
ചിത്രത്തിലൂടെ തിരശീലയില്‍ എത്തിക്കാന്‍ ശ്രമിച്ചത്.
സാങ്കേതികവിദ്യയുടെ
ഉപയോഗത്തില്‍ പാക്കിസ്ഥാനി സിനിമകള്‍ ഇന്നും ഏറെ പുറകിലാണ്. തന്റെ സിനിമയില്‍
ഇന്ത്യയില്‍ നിന്നുള്ള ഒരുപാട് കലാകാരന്മാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഉടന്‍
തന്നെ ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിയുമെന്നാണ്
വിശ്വസിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോക്യുമെന്ററികള്‍
തനിക്ക് സിനിമയേക്കാള്‍ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് മലയാള ചലച്ചിത്ര
സംവിധായകന്‍ സഞ്ജീവ് ശിവന്‍ പറഞ്ഞു. യാഥാര്‍ത്ഥ്യത്തെ ചിത്രീകരിക്കാന്‍
സിനിമയേക്കാള്‍ തനിക്കുതകുന്ന മാധ്യമങ്ങള്‍ ഡോക്യുമെന്ററികളാണെന്ന് അദ്ദേഹം
വിശദീകരിച്ചു. മലയാള സിനിമയില്‍ സാങ്കേതിക വിദ്യയിലുള്ള മാറ്റങ്ങള്‍
ആശാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala audience best in the world: Goran Paskaljevic
Serbian director Goran
Paskaljevic praised Kerala audience as the best in the world. He was ‘in
conversation’ with film critic Bharadhwaj Rangan, organized as part of the 18th
IFFK. The ace director also added that directors like Mrinal Sen and Satyajtih
Ray are no more to be found in the industry. T Paskaljevic who is of the
opinion that artists should know to criticize their own works, added that they should
accept if they went wrong. “Critics can help us to understand our fault”, he
added.
Opening his mind about ‘Mid-winters’
Night Dream’, which is receiving much appreciation from delegates; he told the
audience that it was made to signify the ‘Autism affected society’ surrounding
him. “Making Jovana, a real life autism patient, play the lead was to give it a
real life touch”, he revealed.
On the matter of him being the
producer of his own films, “I can never compromise in script depending upon the
wishes of distributors and therefore produces my films”, director opened up.
Goran Paskaljevic, who likes to take risks, said that it is of the same that
makes him to be a producer even though he hates that role. “Potential directors
have to sacrifice considering the market. It’s a fight, but we are losing
unfortunately. Distributors are afraid that they are going to loose money”,
Goran revealed his situations of film making.
Speaking about the current trends
in Serbian film industry, he said that East Europe has made some wonderful
films and for the good cause, Serbian directors are giving prominence to
serious subjects these days. While expressing his unhappiness in Hollywood
films, the versatile director frankly spoke that they are becoming repetitive which
results in stories to be predictable.
Expressing his view of art must
be humanistic; he said that his preference would be outsiders over war heroes
to play the protagonist in his films. “I love simple stories; because audience
can relate with it, they have to leave the theatre with some emotion”, he
concluded.
To present a film, most pleasing for a filmmaker: Sumitra Bhave
‘Meet the directors’ session on the fifth day of 18th
IFFK saw audience interaction with directors Sumitra Bhave, Sunil Sukthankar, Sudevan PP and Majid Barzegar. The
program was held at Sree Theater at five in the evening.
Marathi director was of the opinion that for a film maker,
the most pleasing thing is presenting his film. Her film ‘Astu’, co-directed by
Sunil Sukthankar , is part of the festival competition section. “Astu deals
with the chain of memories between an Alzheimer patient and an elephant”,
Sukthankar briefed about the film.
Malayali director
Sudevan P P of ‘CR No 89’ said that despite of having done short films it was
his first venture on the big screen. He said that taking films into a higher
level of satellite value and marketing tactics were out of his mind. The
director also revealed that he completed his production with the financial
support of his friends and well wishers.
“Sex is the extreme of
emotions”, Sudevan replied to a question from the audience. The director also
expressed his joy on IFFK’s selection of his film, calling it a real bonus for
him work.
Irani director Majid Barzegar, director of ‘Parviz’, claimed
that his film is a non sociological one. “The protagonist, Parviz is not just a
character but the instinct, the reflection that every human posses", he
added. Meera sahib and Balu Kiriyath moderated the section.
Subscribe to:
Posts (Atom)