ഇറ്റലിയിലെ
രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളാണ് തന്നെ റാഡിക്കല്‍ സിനിമയുടെ വക്താവാക്കിയതെന്ന്
പ്രശസ്ത സംവിധായകന്‍ മാര്‍ക്കോ ബെല്ലൂച്ചിയോ. മേളയിലെ പ്രസ് കോണ്‍ഫറന്‍സില്‍
സംസാരിക്കുയായിരുന്നു അദ്ദേഹം. യാഥാര്‍ത്ഥ്യത്തെ കാവ്യാത്മകമായ രീതിയില്‍
അഭ്രപാളിയിലെത്തിക്കാനാണ് താന്‍ ഉദ്ദേശിച്ചിട്ടുള്ളത്. കണ്‍മുന്നില്‍ കാണുന്ന
സത്യങ്ങളെ അതേപടി പകര്‍ത്തുക മാത്രമല്ല, അതിലൂടെ ജനങ്ങളെ ചിന്തിപ്പിക്കാനും താന്‍ ശ്രമിക്കാറുണ്ട്.
സിനിമയെ ഗൗരവമായി കാണുന്ന യുവാക്കള്‍ക്ക് കഴിഞ്ഞ 17 വര്‍ഷമായി വര്‍ക്ക്‌ഷോപ്പ്
നടത്താറുണ്ട്. തന്റെ കാഴ്ചപ്പാടുകളെ പുതുതലമുറയിലേക്ക് എത്തിക്കാനും സിനിമയിലെ
നൂതനമായ മാറ്റങ്ങളെക്കുറിച്ച് സ്വയം ബോധവാനാകാനും ഇത്തരം വര്‍ക്ക്‌ഷോപ്പുകള്‍
തന്നെ സഹായിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാള
സിനിമകള്‍ രാഷ്ട്രീയവും സാമൂഹികവുമായ വസ്തുതകളോട് ഏറെ ഇഴുകി നില്‍ക്കുന്നതാണ്.
കേരളത്തില്‍ തന്റെ ആദ്യത്തെ സന്ദര്‍ശനമാണെന്നും ഇവിടുത്തെ ആതിഥേയ മര്യാദ തന്നെ
ആകര്‍ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദ്വിഭാഷി മെറിസ്, പ്രോഗ്രാമര്‍ അലക്‌സാണ്‍ട്രിയ, ബീന പോള്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment