കാല, ഭാഷ, ദേശ
വ്യത്യാസമില്ലാതെ ചിത്രങ്ങളുടെ സമ്മേളനത്തിനും സിനിമ എന്ന ഒരേയൊരു വികാരം ഉള്‍ക്കൊണ്ട്
ഒഴുകിയെത്തുന്ന സിനിമാ പ്രമേമികളുടെ സംഗമത്തിനും വേദിയൊരുക്കുന്ന മേളയുടെ നാലാം
ദിനമായ ഇന്ന് കാനില്‍ പാം ഡി ഓര്‍ പുരസ്‌കാരം നേടിയ ബ്ലു ഈസ് ദ വാമസേറ്റ് കളര്‍
ഉള്‍പ്പെടെ 12 ചിത്രങ്ങള്‍ ഇന്ന് ആദ്യ
പ്രദര്‍ശനത്തിന് എത്തും. മത്സര വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തുന്ന ഏഴു ചിത്രങ്ങള്‍ ഉള്‍പ്പെടെ 57 ചിത്രങ്ങളാണ് 12 വേദികളിലായി ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്.
അബ്ദുള്‍
ലത്തിഫ് കെച്ചിചേ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ബ്ലു ഈസ് ദ വാമസേറ്റ് കളര്‍
ഫ്രാന്‍സിലെ കാല്‍പനിക നാടക ചിത്രമാണ്. ജൂലി മൊറോഹിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.
അഡിലെ, എമ്മ എന്നീ പെണ്‍കുട്ടികള്‍ക്കിടയില്‍
ഉടലെടുക്കുന്ന പ്രത്യേക ബന്ധത്തെയാണ് ചിത്രം ഇതിവൃത്തമാക്കിയിരിക്കുന്നത്. കാനിലെ
മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരത്തിനു പുറമേ അതേ വര്‍ഷത്തില്‍ തന്നെ
മികച്ച നടിക്കുള്ള അവാര്‍ഡു നേടുന്ന പ്രഥമ ചിത്രം എന്ന ഖ്യാതിയും ഈ
ചിത്രത്തിനുണ്ട്.
മെക്‌സിക്കന്‍
സംവിധായകന്‍ ഫെര്‍ണാണ്ടോ കിമ്പ്കിയുടെ ഹെക്ടറും ജാസ്മിനും തമ്മിനുള്ള പ്രണയം
പ്രമേയമാക്കുന്ന ക്ലബ് സാന്‍വിച്ചും ഗുരുവും ശിഷ്യനും തമ്മിലുള്ള
തീവ്രബന്ധത്തിന്റെ കഥപറയുന്ന ഫാരൂക് അബ്ദുള്‍ റഹാമാന്റെ കളിയച്ചനും ഇന്ന് മത്സര
വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.
ആയോധനകലകളില്‍
പ്രാവീണ്യം സിദ്ധിച്ച ജപ്പാനിലെ സമുറായ് വിഭാഗത്തിന്റെ വിപ്ലവ വീര്യത്തെ
തുറന്നുകാട്ടുന്ന ദയ്‌സുകി ഇറ്റേ സംവിധാനം ചെയ്ത സാകാര്‍ യുസാബുരായുടെ പ്രദര്‍ശനവും
ഇന്ന് നടക്കും. ലോക സിനിമ വിഭാഗത്തില്‍
മൗണ്ടന്‍ ഓഫ് ഗോള്‍ഡ്, വെയ്ല്‍സ:മാന്‍
ഓഫ് ഹോപ്, ഇന്‍ ഹൈഡിംഗ്‌സ്,ചൈല്‍ഡ്‌സ് പോസ് ഉള്‍പ്പെടെ 21 ലോകസിനിമകള്‍ സ്‌ക്രീനില്‍ മിന്നിമറയും.
ഇന്ത്യന്‍
സിനിമ ഇന്ന് വിഭാഗത്തില്‍ ഒയാസ്-ദ ഡ്യു ഡ്രോപ്, കോഫിന്‍ മേക്കര്‍ എന്നീ രണ്ടു സിനിമകളാണ് പ്രക്ഷകര്‍ക്കായി
വിരുന്നൊരുക്കുന്നത്. കണ്‍ട്രി ഫോക്കസില്‍ നിജി അക്കാനിയുടെ അറമോതു,ജൂറി വിഭാഗത്തില്‍ അര്‍തുറെ റിപ്‌സ്റ്റൈനിന്റെ നോ വണ്‍
റൈറ്റ്‌സ് ടു കൊളോണല്‍,
സ്ട്രീറ്റ് ഫിലിം പാക്കേജില്‍ ബെഞ്ചനിന്‍ ആവിലയുടെ ക്ലാന്റെസ്റ്റൈന്‍ ചൈല്‍ഡ്‌വുഡ്
എന്നീവ ആസ്വാദകര്‍ക്ക് വിരുന്നൊരുക്കും.
No comments:
Post a Comment