കുട്ടികളുടെ
ചിത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലെന്നും ചലച്ചിത്രോത്സവങ്ങളില്‍ അവയ്ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടത് അത്യാവശ്യമാണെന്നും
ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബതുല്‍ മുക്തിയാര്‍.
കുട്ടികള്‍ക്കരികിലേക്ക് സിനിമയെത്തുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നമെന്ന് ശ്രീലങ്കന്‍
സംവിധായകന്‍ മലുക് ആര്യാലും അഭിപ്രായപ്പെട്ടു. 18-ാമത് മേളയോടനുബന്ധിച്ച് ഹോട്ടല്‍
ഹൈസിന്തില്‍ നടന്ന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുയായിരുന്നു ഇരുവരും.
കുട്ടികളുടെ ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ കുറവാണെന്നും
ഇത്തരം ചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ വിതരണക്കാര്‍ മുന്നോട്ടുവരുന്നില്ലെന്ന് സംവിധായകന്‍
റോയ് പി. മാത്യു ചൂണ്ടിക്കാട്ടി. എന്നാല്‍ കുട്ടികളുടെ ചിത്രങ്ങളുടെ പ്രചാരണത്തിന്
കേരള സര്‍ക്കാര്‍ ടാക്‌സ് കുറച്ച കാര്യം ബ്ലാക്ക് ഫോറസ്റ്റിന്റെ സംവിധായകന്‍ ജോഷി മാത്യു
ഓര്‍മിപ്പിച്ചു. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അറബാനിയുടെ സംവിധായകന്‍ അദി അദ്‌വാന്‍
തന്റെ അടുത്ത ചിത്രം കുട്ടികളെ പ്രമേയമാക്കിയാണെന്ന്
വെളിപ്പെടുത്തി.
രണ്ടാം റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ എട്ട്
രാജ്യങ്ങളില്‍ നിന്നുള്ള സിനിമാരംഗത്തെ വിദഗ്ധരായ റുസം വാനിയ, മൈക്കിള്‍ ജോസഫ്, കാത്തി
ലോയ്‌സണ്‍, കാതറിന്‍ മസാദ്, സൂസന്‍ ബെന്‍, മൊണിക്ക, മഹാമായോ ദിന്‍നായിക് അരുണ്‍ ഗുപ്ത
എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment