18 ാമത് കേരള രാജ്യന്തര ചലച്ചിത്രമേളയിലെ മികച്ച
അന്തര്‍ദ്ദേശീയ ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം മജീദ് ബാര്‍സിഗര്‍ സംവിധാനം ചെയ്ത ഇറാനിയന്‍
ചിത്രം പര്‍വീസ് നേടി. ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും 15 ലക്ഷം രൂപ തുല്യമായി
പങ്കിടും. മികച്ച സംവിധായികനുള്ള രചതചകോരത്തിന് മേഘാ ധാക്കാ താരാ സംവിധാനം ചെയ്ത കമലേശ്വര്‍
മുഖര്‍ജി അര്‍ഹനായി.
മികച്ച നവാഗത ചിത്രത്തിനുള്ള രജതചകോരം ഇവാന്‍
വെസോവോ സംവിധാനം ചെയത ഇറാറ്റ കരസ്ഥമാക്കി. മൂന്നു ലക്ഷം രുപയാണ് സമ്മാനത്തുക.
മികച്ച പ്രേക്ഷകചിത്രം സിദ്ധാര്‍ഥ് ശിവ സംവിധാനം
ചെയ്ത 101 ചോദ്യങ്ങളാണ്. സംവിധായകന് രജതചകോരവും രണ്ടു ലക്ഷം രൂപയുമാണ് സമ്മാനം.
അന്തര്‍ദ്ദേശീയ ചലച്ചിത്ര നിരൂപക ഫെഡറേഷന്‍ (ഫിപ്രസി)
തെരഞ്ഞെടുത്ത മികച്ച മത്സരചിത്രം ഇവാന്‍ വെസോവോ സംവിധാനം ചെയ്ത ഇറാറ്റ നേടി. കെ.ആര്‍. മനോജ് സംവിധാനം ചെയ്ത കന്യകാ ടാക്കീസിനാണ്
മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം.
ഏഷ്യന്‍ ചലച്ചിത്രങ്ങളുടെ പ്രോത്സാഹനത്തിനായുള്ള
സംഘടന (നെറ്റ്പാക്ക്) ഏര്‍പ്പെടുത്തിയ മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള
പുരസ്‌ക്കാരം കമലേശ്വര്‍ മുഖര്‍ജി സംവിധാനം ചെയ്ത മേഘാ ധാക്കാ താര കരസ്ഥമാക്കി. മികച്ച
മലയാളചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് പി.പി. സുദേവന്‍ സംവിധാനം ചെയ്ത സി.ആര്‍.
നമ്പര്‍ 89 നേടി.
ആര്‍തുറോ റിപ്‌സ്റ്റൈന്‍ ചെയര്‍മാനും, പീറ്റര്‍
സ്‌കാര്‍ലെറ്റ്, അതിഥി അസാദ്, ഗൗതമി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര അവാര്‍ഡുകള്‍
നിര്‍ണയിച്ചത്.
No comments:
Post a Comment