18 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ
സമാപനത്തേയും അടുത്ത മേളയുടെ വരവിനെയും ഓര്‍മപ്പെടുത്തിക്കൊണ്ട് അവതരിപ്പിക്കുന്ന
പ്രത്യേക കലാപരിപാടി 'കേളികൊട്ടി'ന് ഇന്ന് നിശാഗന്ധി സാക്ഷ്യം വഹിക്കും. വിശ്വമാനവികത എന്ന ആശയവും കേരളത്തിന്റെ
സാംസ്‌കാരിക പൈതൃകവുംസമന്വയിപ്പിച്ച് സംഗീതത്തിന്റെ അകമ്പടിയോടെയാണ് കേളികൊട്ട്
അരങ്ങേറുന്നത്. തുകല്‍വാദ്യം, തന്ത്രിവാദ്യം, ലോഹവാദ്യം, സുഷിരവാദ്യം, മംഗളവാദ്യം എന്നിവ ചേര്‍ന്ന വാദ്യ സമന്വയം ആസ്വാദകരില്‍ നവ്യാനുഭവം പകരും.
എരിഞ്ഞുകത്തുന്ന തീവെട്ടികളും ആനച്ചമയങ്ങളും ഇനി വരുംകാലങ്ങളില്‍ പ്രതീക്ഷയുടെ
നിറശോഭയേകട്ടെയെന്ന് ആശംസിച്ചുകൊണ്ട് ആവിഷ്‌ക്കരിച്ചിരിക്കുന്ന ദൃശ്യവിരുന്ന്
സംവിധാനം ചെയ്തിരിക്കുന്നത് ടി.കെ. രാജീവ് കുമാറാണ്. മേളയുടെ സമാപനത്തിന് ശേഷമാകും
കേളികൊട്ട് അരങ്ങേറുക.
No comments:
Post a Comment