കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പച്ചിട്ടുള്ള 'ഫിലിം മാര്‍ക്കറ്റിങ് ' ഹോട്ടല്‍
ഹൊറൈസണില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര
അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, ഫിലിം മാര്‍ക്കറ്റിങ് ചെയര്‍മാന്‍ രവീന്ദ്രന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്.
രാജേന്ദ്രന്‍ നായര്‍, കേരള
യൂത്ത് കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍.വി. രാജേഷ്, ഇടവേള ബാബു, ഭാഗ്യലക്ഷ്മി, സിനിമാ നിര്‍മാതാക്കളായ പി.വി. ഗംഗാധരന്‍, സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment