പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മികച്ച
റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് ഇന്ത്യന്‍ എക്‌സ്പ്രസിലെ നവമി സുധീഷ് നേടി. മാതൃഭൂമിയിലെ
പി എസ് ജയന്‍, വീക്ഷണത്തിലെ നിസാര്‍ മുഹമ്മദ് എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശം.
ദൃശ്യ മാധ്യമ അവാര്‍ഡ് ജയ്ഹിന്ദ് ചാനലിലെ ജിഷ
കെ. രാജ് നേടി. ഏഷ്യാനെറ്റിലെ കെ. ജി. കമലേഷ് പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി.
ഓണ്‍ലൈന്‍ മാധ്യമ അവാര്‍ഡ് മനോരമ ഓണ്‍ലൈനും ശ്രവ്യ
മാധ്യമ അവാര്‍ഡ് ക്ലബ് എഫ് എമ്മും നേടി.
ജി ശേഖരന്‍ നായര്‍, പി. പി. ജെയിംസ്, രഞ്ജി കുര്യാക്കോസ്,
പി. ആര്‍. ഡി അഡീഷണല്‍ ഡയറക്ടര്‍ സി. രമേശ് കുമാര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ്
ജേതാക്കളെ തെരഞ്ഞെടുത്തത്.
No comments:
Post a Comment