സമൂഹത്തിന് നല്‍കാനുള്ള
സന്ദേശത്തെ വ്യക്തമായി പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന മാധ്യമമാണ് സിനിമയെന്ന്
മത്സരചിത്രമായ ഇനേര്‍ഷ്യയുടെ സംവിധായിക ഇസബെല്‍ മുണോസ് പറഞ്ഞു. 15 വര്‍ഷക്കാലം
സൗണ്ട് റെക്കോഡിസ്റ്റായി പ്രവര്‍ത്തിച്ച തനിക്ക് സംവിധാനം തികച്ചും
വ്യത്യസ്തമായൊരു ലോകമായാണ് അനുഭവപ്പെടുന്നത്. ഈ മേളയില്‍ തന്റെ ചിത്രം പ്രദര്‍ശിപ്പിക്കാനായത്
ബഹുമതിയായി കരുതുന്നു. ചിത്രത്തിന്റെ കാസ്റ്റിങ്ങിനായി നിരവധി അന്വേഷണങ്ങള്‍
നടത്തിയെങ്കിലും പ്രധാന നായികയായി തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ മാര്‍സേല പെനലോസയെ
കണ്ടെത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
പതിറ്റാണ്ടുകളായി
അഫ്ഗാന്‍ ജനത അനുഭവിച്ചുവരുന്ന യുദ്ധങ്ങളുടെയും തീവ്രവാദത്തിന്റെയും
അനന്തരഫലങ്ങളാണ് സോയില്‍ ആന്‍ഡ് കോറല്‍
ചിത്രീകരിക്കുന്നതെന്ന് സംവിധായകന്‍ മസുദ് അദ്‌യാബി പറഞ്ഞു. അഫ്ഗാന്‍ ജനതയുടെ
ദുരിതപൂര്‍ണമായ ജീവിതയാഥാര്‍ഥ്യങ്ങളുടെ തുറന്നുകാട്ടലാണ് ഈ ചിത്രം. കോളനിവത്കരണവും
യുദ്ധവും വിതച്ച ഭീകരതയുടെ നേര്‍ക്കാഴ്ചകള്‍ ഈ ചിത്രത്തിലൂടെ പ്രേക്ഷകന്
ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിന്റെ
കഥയാണ് തന്റെ ചിത്രമെന്ന് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച് പ്രക്ഷകശ്രദ്ധനേടിയ
കാപ്ച്ചറിങ് ഡാഡിന്റെ സംവിധായകന്‍ റോട്ടോ നകാനോ പറഞ്ഞു. സ്‌കിപ് സിറ്റി ഇന്റര്‍നാഷണല്‍
ഡി സിനിമ ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ആദ്യ ജാപ്പനീസ്
ഡയറക്ടറായ ഇദ്ദേഹത്തെ വന്‍ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.
അന്നയും റസൂലും, ഐ.ഡി. തുടങ്ങിയ ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയാണ് തങ്ങളുടെ
കരുത്തെന്നും അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയെന്നത് വെല്ലുവിളിയായി
കരുതുന്നുവെന്നും ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍ പറഞ്ഞു. സംവിധായകന്‍ ബാലു
കിരിയത്ത്, മീരാ സാഹിബ് എന്നിവര്‍
സന്നിഹിതരായിരുന്നു.
No comments:
Post a Comment