18 ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മൂന്ന്
പുസ്തകങ്ങളുടെ പ്രകാശനവും മണ്‍മറഞ്ഞ പ്രതിഭകളെ അനുസ്മരിക്കുന്ന ചടങ്ങും നടക്കും. ഇന്ന്
(ഡിസംബര്‍ 11) വൈകുന്നേരം അഞ്ച് മണിക്ക് ഹോട്ടല്‍ ഹൈസിന്തില്‍ അന്തരിച്ച ചലച്ചിത്ര
പ്രതിഭകളായ വി. ദക്ഷിണാമൂര്‍ത്തി, രാഘവന്‍ മാസ്റ്റര്‍, സുകുമാരി, എസ്. കൊന്നനാട്ട്
എന്നിവരെ അനുസ്മരിക്കും. പ്രിയദര്‍ശന്‍, ബിച്ചു
തിരുമല, മേനക സുരേഷ്, സുരേഷ് ഉണ്ണിത്താന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.എസ്.
കൊന്നനാട്ട്, സുകുമാരി, രാഘവന്‍ മാഷ് എന്നിവരെക്കുറിച്ച് യഥാക്രമം കാനേഷ് പുനൂര്‍,
ദിലീപ്, മനോജ് എന്നിവര്‍ രചിച്ച പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്യും.
No comments:
Post a Comment