കാഴ്ചയുടെ പൂരത്തിന് വേദിയായ 18-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനത്തിലും ആസ്വാദക ഹൃദയങ്ങളെ കീഴടക്കാന്‍ ചിത്രങ്ങള്‍ക്കായി. ഇന്നലെ വിവിധ വിഭാഗങ്ങളിലായി 53 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ക്ലോസ്ഡ് കര്‍ട്ടന്‍, ബ്ലാക്ക് ഫോറസ്റ്റ്, കമിംഗ് ഫോര്‍ ബൈ ഡേ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷക പ്രശംസ നേടി.
ജാഫര്‍ പനാഹിയും കാമ്പൂസിയ പാര്‍ത്തോവിയും ചേര്‍ന്ന് സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ച ഇറാനിയന്‍ ചിത്രമായ ക്ലോസ്ഡ് കര്‍ട്ടന്‍ തിങ്ങി നിറഞ്ഞ പ്രേക്ഷക സദസിന് മുന്നിലാണ് പ്രദര്‍ശിപ്പിച്ചത്. കടലോര വസതിക്കകത്ത് ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന സംവിധായകനായ കഹാനിയുടെ ആത്മാംശം നിറഞ്ഞ കഥയാണ് ചിത്രീകരിച്ചിരിക്കുന്നത്.
മികച്ച പരിസ്ഥിതി സംരക്ഷണ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ചിത്രമാണ് ജോഷി മാത്യു സംവിധാനം ചെയ്ത ബ്ലാക്ക് ഫോറസ്റ്റ്. പ്രേക്ഷകരുടെ മനം കവര്‍ന്ന ഈ ചിത്രം കുട്ടികളായ മുത്തുവിന്റെയും മിലിയുടെയും കാട്ടിലൂടെയുള്ള സാഹസിക യാത്രയാണ്.
ഈജിപ്ഷ്യന്‍ സിനിമയായ കമിംഗ് ഫോര്‍ത്ത് ബൈ ഡേ ഹലോ ലോറ്റ്ഫി സംവിധാനവും തിരക്കഥയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച സിനിമയാണ്. ദൈനം ദിന ജീവിതത്തെ പ്രമേയമാക്കി നിര്‍മ്മിച്ച ഈ ചിത്രം കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്നു.
പ്രശസ്ത ബംഗാളി സംവിധായകനായ കമലേശ്വര്‍ മുഖര്‍ജിയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മേഘേ ധാക്ക താര എന്ന ചിത്രം ഇന്നും നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. പ്രസിദ്ധ ചലച്ചിത്രസംവിധായകന്‍ ഋത്വിക് ഘട്ടക്കിന്റെ ജീവിതം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ ചിത്രമാണ്.
തുര്‍ക്കി സിനിമയായ സ്റ്റോറി ടെല്ലര്‍ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കി. ഉപജീവനത്തിന് വേണ്ടി ഹോട്ടലിന് മുകളില്‍ കഥപറഞ്ഞ് ജീവിക്കുന്ന പസീസ് എന്ന വൃദ്ധന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം ബാതൂര്‍ എമിന്‍.
ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കഫിന്‍ മേക്കര്‍, സ്ട്രീറ്റ് ഫിലിം മേക്കിംഗ് വിഭാഗത്തിലെ ലാക്ക് താഹോയ്, ന്യു ഏഷ്യന്‍ സിനിമാ വിഭാഗത്തിലെ ടാങ് വോങ് വേള്‍ഡ് സിനിമ വിഭാഗത്തിലെ 3 ഃ 3ഉ എന്നിവയും പ്രേക്ഷക ശ്രദ്ധ നേടി.
No comments:
Post a Comment