ദൃശ്യ ശ്രവ്യ
മാധ്യമങ്ങളുടെ ജനാധിപത്യവത്കരണം സിനിമയുടെ
വളര്‍ച്ചയ്ക്ക് ഏറെ സഹായകമായെന്ന് നടന്‍
മോഹന്‍ അകാഷെ പറഞ്ഞു. മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസ് കോണ്‍ഫറന്‍സില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ ഒരു വിനോദോപാധി എന്നതില്‍ നിന്നും തീവ്രമായ
വികാരങ്ങളുടെ ആവിഷ്‌ക്കാരത്തിനുള്ള മാധ്യമമായി മാറിയിരിക്കുന്നു. ആരോഗ്യകരമായ
വിദ്യാഭ്യാസത്തിന്റെ പ്രചരണത്തിന് സിനിമ ഏറ്റവും ശക്തമായ ഉപകരണമാണെന്ന് അദ്ദേഹം
അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ ടെക്‌നോളജി സിനിമയുടെ നിര്‍മ്മാണച്ചെലവ് കുറച്ചു.
പ്രേക്ഷകരില്‍ ഒരു സിനിമ ചെലുത്തുന്ന സ്വാധീനമാണ് ആ സിനിമയുടെ വിജയവും പരാജയവും
നിശ്ചയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളത്തില്‍
നല്ല സിനിമ ചിത്രീകരിക്കുന്നത് എക്കാലത്തും
വെല്ലുവിളിയാണെന്ന് അയാള്‍ സിനിമയുടെ സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍
പറഞ്ഞു. സിനിമയില്‍ കലയേയും കച്ചവടത്തേയും സമന്വയിപ്പിക്കാന്‍ സാധിക്കണം. നൂതന
സാങ്കേതിക വിദ്യകള്‍ ഫലവത്തായി മലയാള സിനിമയില്‍ പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും
സര്‍ഗ്ഗാത്മക സൃഷ്ടികള്‍ ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കലാമൂല്യമുള്ള ഇന്ത്യന്‍ ചിത്രങ്ങള്‍
എക്കാലത്തും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിട്ടുണ്ടെന്ന് ലോസ് ഏഞ്ചലസിലെ ഇന്ത്യന്‍
ഫിലിം ഫെസ്റ്റിവലിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ജാസ്മിന്‍ ജയ്‌സിന്‍ഹാനിയ
പറഞ്ഞു.
No comments:
Post a Comment