ഹോളിവുഡ്
സിനിമകള്‍ അന്താരാഷ്ട്ര സിനിമാ വിപണിയെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് മെക്‌സിക്കന്‍
സംവിധായകനും മേളയുടെ ജൂറി ചെയര്‍മാനായ ആര്‍തുറോ റിപ്‌സ്റ്റെയ്ന്‍ പറഞ്ഞു. നിളയില്‍
ഇന്‍കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം. മെക്‌സിക്കന്‍
സിനിമകള്‍ക്ക് തങ്ങളുടെ രാജ്യത്ത് പ്രേക്ഷകരെ ലഭിക്കാറില്ല. ലോകത്തെ പത്ത് മികച്ച
സംവിധായകരെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ തങ്ങളുടെ രാജ്യത്ത് നിന്ന് ഒരാളെയും
തെരഞ്ഞെടുക്കുകയില്ല.
പ്രശസ്ത
സംവിധായകന്‍ ഗബ്രിയേല്‍ ഗാസിയ മാര്‍ക്കസുമായുള്ള തന്റെ ബന്ധത്തെയും ആര്‍തുറോ
സ്മരിച്ചു. 21-ാമത്തെ വയസ്സിലാണ് മാര്‍ക്കേസിന്റെ
തിരക്കഥയില്‍ താന്‍ ആദ്യമായി ടൈം ടു ഡൈ
എന്ന സിനിമ ചെയ്യുന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നും
സിനിമ പഠിച്ചിട്ടില്ല. മെക്‌സിക്കന്‍ നഗരത്തിലെ പ്രഭാതത്തില്‍ തന്റെ ആദ്യ സിനിമ
ചെയ്യുമ്പോള്‍ കാമറ എവിടെ വെയ്ക്കണമെന്നറിയാതെ വിഷമിച്ചിട്ടുണ്ട്. പതിനഞ്ചാം
വയസ്സില്‍ ലൂയി ബുനവലിന്റെ സിനിമ കണ്ടാണ് സിനിമാ സംവിധായകനാകാന്‍ തീരുമാനിച്ചത്.
അദ്ദേഹത്തിന്റെ സിനിമകള്‍ എന്റെ കണ്ണ് തുറപ്പിച്ചു.
തന്റെ അച്ഛന്‍
നിര്‍മ്മാതാവായിരുന്നു. താനൊരു വാണിജ്യ സിനിമാക്കാരനാകണമെന്നായിരുന്നു അച്ഛന്റെ
ആഗ്രഹം. ചലച്ചിത്രമേളകളാണ് എല്ലാ ഭാഷയിലുമുള്ള മേളകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്.
ടെക്‌നോളജിയുടെ കാലമാണിപ്പോള്‍. പണ്ട് സിനിമ ചെയ്യുമ്പോള്‍ തന്റെ കാമറയ്ക്ക്
ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.
എന്നാല്‍
ആസ്വാദകരുടെ എണ്ണത്തിലല്ല സിനിമയോട് താത്പര്യമുള്ള യഥാര്‍ത്ഥ പ്രേക്ഷകരാണ്
സംവിധായകന് ഏറ്റവും പ്രധാനമെന്ന് റിപ്‌സ്റ്റൈയ്‌ന്റെ തിരക്കഥാകൃത്തും ഭാര്യയുമായ
അലീസിയ പറഞ്ഞു. ഇരുവരും ചേര്‍ന്ന് 12 ഫീച്ചര്‍ ഫിലിമുകള്‍
നിര്‍മ്മിച്ചിട്ടുണ്ട്. മാര്‍ക്കസിന്റെ കഥയില്‍ നോ വണ്‍ റൈറ്റ്‌സ് ടു കേണല്‍ എന്ന
സിനിമ ചെയ്തപ്പോഴുള്ള അനുഭവങ്ങള്‍ അവര്‍ ഓര്‍മ്മിച്ചു. എഴുത്തില്‍ ഏറെ
സ്വാതന്ത്ര്യം നല്‍കിയിരുന്നു അദ്ദേഹം. അരുണാ വാസുദേവ് പങ്കെടുത്തു.
No comments:
Post a Comment