സ്വതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് തന്നെ രാജ്യാന്തരതലത്തില്‍ ഇന്തോ-ജര്‍മ്മന്‍
പങ്കാളിത്തത്തില്‍ നിരവധി ചിത്രങ്ങളുണ്ടായത് പരസ്പര സഹകരണത്തിന്റെ ഉത്തമ മാതൃകയാണ്
. ഇന്തോ-ജര്‍മ്മന്‍ എക്‌സ്പ്രഷനിസം വിഭാഗം ക്യുറേറ്റര്‍ മീനാക്ഷി ഷെഡ്ഡെ അഭിപ്രായപ്പെട്ടു.
ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ചിത്രമായ ബ്ലു എയ്ഞ്ചല്‍സിന് മുന്നോടിയായി നിള
തീയേറ്ററില്‍ നടന്ന പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ലൈറ്റ് ഓഫ് ഏഷ്യ പോലുള്ള ചിത്രങ്ങള്‍
ലണ്ടനില്‍ പത്ത് മാസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചതുതന്നെ സിനിമാ ആസ്വാദന ശേഷി സാര്‍വ്വദേശീയ
തലത്തില്‍ വ്യാപിച്ചതിനുദാഹരണമാണ്. പ്രമുഖ ജര്‍മ്മന്‍ ചലച്ചിത്ര സ്റ്റുഡിയോയായ ഊഫ പ്രൊഡക്ഷന്‍
നിര്‍മ്മിച്ച ഈ വിഭാഗത്തിലെ പല ചിത്രങ്ങള്‍ക്കും അക്കാലത്തെ മുഖ്യധാരാ ഹോളിവുഡ് ചിത്രങ്ങളോട്
പോലും മത്സരിക്കാന്‍ കെല്‍പ്പുള്ളവയായിരുന്നു. ആഗോളവത്ക്കരണത്തിന്റെ ഈ ദശാബ്ദത്തില്‍
ഇതുപോലുള്ള സംരംഭങ്ങള്‍ വിരളമാകുന്നതിന് കാരണം വിദേശ ഇന്ത്യക്കാര്‍ പ്രാദേശിക ഭാഷാ
ചിത്രങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതാണെന്നും അവര്‍ പറഞ്ഞു.
സാംസ്‌കാരിക രംഗത്ത് പുത്തന്‍ മാനങ്ങള്‍
പകര്‍ന്ന ഇത്തരമൊരു കൂട്ടുകെട്ട് ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത് കേരള
രാജ്യാന്തര ചലച്ചിത്രമേളയിലാണ്. ചലച്ചിത്ര അക്കാദമിക്ക് വേണ്ടി സംവിധായകന്‍ ഡോ. ബൈജു,
മീനാക്ഷി ഷെഡ്ഡെയ്ക്ക് ഉപഹാരം സമ്മാനിച്ചു.
No comments:
Post a Comment