18മത് കേരള
രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സൊസൈറ്റി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആന്റ്
ടെലിവിഷന്‍ എഞ്ചിനീയേഴ്‌സ് (എസ് എം പി ടി ഇ) സംഘടിപ്പിച്ച സെമിനാര്‍ ഹോട്ടല്‍
ഹൈസിന്തില്‍ നടന്നു. സിനിമയുടെ വിവിധ മേഖലകളിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി
എസ് എം പി ടി ഇ ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ പരിപാടിയില്‍ വിശദീകരിച്ചു.
സംഘടനയുടെ
ഇന്ത്യന്‍ വകുപ്പിന്റെ ചെയര്‍മാനായ ഉജ്ജ്വല്‍ എന്‍ നിര്‍ഗുഡ്ഗര്‍ അധ്യക്ഷത വഹിച്ച
ചടങ്ങില്‍ പ്രശസ്ത ഛായാഗ്രാഹകന്‍ രമേശ് ചന്ദ്രബാബു മുഖ്യാതിഥിയായിരുന്നു. ഇടവേള
ബാബു, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍ തുടങ്ങിയ പ്രമുഖര്‍ സെമിനാറില്‍ പങ്കെടുത്തു.
No comments:
Post a Comment