18-ാമത്
രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് സൗത്ത് ഏഷ്യന്‍ ചില്‍ഡ്രന്‍സ് സിനിമ ഫോറം
നടത്തുന്ന സൗത്ത് ഏഷ്യന്‍ ചില്‍ഡ്രന്‍സ് ഫിലിംസിന്റെ രണ്ടാം റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്
ഇന്ന് ആരംഭിക്കും. രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ ഹോട്ടല്‍ ഹൈസിന്തിലാണ്
പരിപാടി. ഇന്നും നാളെയുമായി (ഡിസംബര്‍ 9,10) നടക്കുന്ന പരിപാടിയില്‍ ഒന്‍പത്
രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര രംഗത്തെ വിദഗ്ധര്‍ പങ്കെടുക്കും.
ദക്ഷിണേഷ്യന്‍
രാജ്യങ്ങളില്‍ തദ്ദേശീയമായി ചിത്രീകരിച്ച കുട്ടികള്‍ക്കായുള്ള സിനിമകള്‍ മുന്‍നിര്‍ത്തിയാണ്
റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ഇത്തരം സിനിമകളുടെ വികസനത്തിനും
വിജയകരമായ വിതരണത്തിനും സാമൂഹിക പ്രസക്തിക്കും ആക്കം കൂട്ടുവാന്‍ ദക്ഷിണേഷ്യയിലെ
ഒന്‍പത് രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തുന്ന വിദഗ്ധരുടെ അവലോകനവും വിശകലനവും
നിരൂപണവും ഈ പരിപാടിയുടെ ഭാഗമായി നടക്കും.
കോണ്‍ഫറന്‍സിനോടനുബന്ധിച്ച് രാവിലെ 11
മണി മുതല്‍ വൈകിട്ട് നാല് വരെ ഹാരോണ്‍ ഫറൂക്കിയുടെ വര്‍ക്ക്‌ഷോപ്പ്, അഞ്ച് മണിക്ക് ഹാരോണ്‍ ഫറൂക്കി, അടൂര്‍
ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന പുസ്തക പ്രകാശനം എന്നിവയും
ഉണ്ടായിരിക്കും. ഇതേതുടര്‍ന്ന് പാനല്‍ ഡിസ്‌കഷനും സംഘടിപ്പിക്കും.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍,
ഇന്ത്യ, മാലിദ്വീപ്, മ്യാന്‍മര്‍, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള വിദഗ്ധരാണ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. 17-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലാണ്
സൗത്ത് ഏഷ്യന്‍ ചില്‍ഡ്രന്‍സ് ഫിലിംസിന്റെ റൗണ്ട് ടേബിള്‍ ആദ്യമായി
സംഘടിപ്പിച്ചത്.
No comments:
Post a Comment