നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടത്തിയാണ് അസ്തു
സംവിധാനം ചെയ്തത്. ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ള പ്രമേയങ്ങളില്‍ നിന്നും വ്യത്യസ്തമായി
അല്‍ഷിമേഴ്‌സ് രോഗിയുടെ കഥപറഞ്ഞ അസ്തുവില്‍ ആന മുഖ്യകഥാപാത്രമാണ്. നന്മതിന്മകാളാല്‍
ബുദ്ധിമുട്ടുന്ന മകളും ഓര്‍മകള്‍ നശിച്ച് തന്റേതായ ലോകത്ത് ജീവിക്കുന്ന പിതാവും വിപരീതങ്ങളായ
മാനസികാവസ്ഥകളില്‍ അകപ്പെട്ടുപോയതാണെന്നും അസ്തുവിന്റെ സംവിധായകരായ സുമിത്രാ ഭാവെയും
സുനില്‍ സുഗ്താങ്കറും പറഞ്ഞു. മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു
അവര്‍.
പര്‍വിസ് ചത്രീകരിച്ചത് ഇറാനിലാണെങ്കിലും അതിന്റെ
പ്രമേയം സാര്‍വത്രികമാണെന്ന് സംവിധായകന്‍ മജീദ് ബര്‍സേഗര്‍. മനുഷ്യമനസ്സുകളുടെ ഉള്ളറകളിലേക്ക്
കടന്നുചെല്ലുവാനാണ് തന്റെ ചിത്രം ശ്രമിച്ചത്. അന്‍പത് വര്‍ഷക്കാലം അച്ഛനെ മാത്രം ആശ്രയിച്ച്
ജീവിച്ച് ഒടുവില്‍ ജീവിതയാഥാര്‍ഥ്യങ്ങളെ തനിച്ച് അനുഭവിക്കേണ്ടിവന്ന പര്‍വീസ് എല്ലാവരുടെയും
പ്രതിബിംബമാകുവാന്‍ കഴിയും.
തന്റെ ചിത്രത്തിന് പ്രേക്ഷകര്‍ സമ്മിശ്ര പ്രതികരണമാണ്
നല്‍കുന്നതെന്ന് മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സി.ആര്‍. നമ്പര്‍
89 ന്റെ സംവിധായകന്‍ സുദേവന്‍ പി.പി. പറഞ്ഞു. ഒരു സിനിമയ്ക്കു വേണ്ട യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ്
ചിത്രത്തെ സമീപിച്ചത്. നിര്‍മാതാവില്ലാതെ സുമനസ്സുകളുടെ സഹായത്താല്‍ പിറന്ന ചിത്രം
മേളയില്‍ പ്രദര്‍ശിപ്പിക്കാനായത് ഭാഗ്യമായികരുതുന്നു എന്നും അദ്ദേഹം പറഞ്ഞു.
ശ്രീ തിയേറ്ററില്‍ നടന്ന മീറ്റ് ദി ഡയറക്ടര്‍
പരിപാടിയില്‍ സുമിത്രാ ഭാവെ, സുനില്‍ സുക്താങ്കര്‍, മജീദ് ബര്‍സെഗര്‍, സുദേവന്‍ പി.പി.എന്നിവര്‍
പങ്കെടുത്തു. സംവിധായകന്‍ ബാലു കിരിയത്ത്, മീരാ സാഹിബ്, മജീദ് ബര്‍സഗറിന്റെ പരിഭാഷി
നിമ എന്നിവര്‍ സന്നിഹിതരായിരുന്നു.
No comments:
Post a Comment