18 ാമത് കേരള രാജ്യാതന്തര
ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ ആറിന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍
ചാണ്ടി തിരിതെളിക്കും. നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി
കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. പ്രശസ്തനടി ശബാന ആസ്മി മുഖ്യാതിഥിയാകും.
മേളയുടെ കാറ്റ്‌ലോഗ്
പ്രകാശനം മന്ത്രി വി.എസ്. ശിവകുമാര്‍ മഞ്ജു വാര്യര്‍ക്ക് നല്‍കി നിര്‍വഹിക്കും.
ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ പ്രകാശനം ചെയ്യും.
കെ. മുരളീധരന്‍ എം.എല്‍.എ. സ്വീകരിക്കും. സ്പാനിഷ് സംവിധായകന്‍ കാര്‍ലോ സോറയ്ക്ക്
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ സമ്മാനിക്കും.
മേയര്‍ അഡ്വ. കെ.
ചന്ദ്രിക, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എസ്. പ്രിയദര്‍ശന്‍, സാംസ്‌കാരിക
വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്,
ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഇന്ത്യന്‍
സിനിമയുടെ നൂറാം വര്‍ഷം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍, ഉദ്ഘാടനച്ചടങ്ങിന് ശേഷം
പ്രത്യേക കലാപരിപാടികള്‍ നടക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായി ഇസ്രയേലി
സംവിധായകന്‍ അമോസ് ഗിതായിയുടെ അന അറേബ്യ പ്രദര്‍ശിപ്പിക്കും.
No comments:
Post a Comment