18-ാമത്
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസ് കൈരളി തീയേറ്ററില്‍ പ്രവര്‍ത്തനം
ആരംഭിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഉദ്ഘാടനം
ചെയ്തു. പാരമ്പര്യവും പ്രൗഢിയും തുളുമ്പുന്ന തിരുവനന്തപുരം മ്യൂസിയംകവാടത്തിന്റെ
മാതൃകയിലാണ് ഫെസ്റ്റിവല്‍ ഓഫീസിന്റെ പൂമുഖം തയാറാക്കിയിട്ടുള്ളത്. മീഡിയ സെന്റര്‍,
വിവിധ ഫെസ്റ്റിവല്‍ കമ്മിറ്റികളുടെ ഓഫീസുകള്‍ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍,
സെക്രട്ടറി എസ് രാജേന്ദ്രന്‍ നായര്‍, ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍
ബീനാപോള്‍, ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment