18-ാമത്
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയാ സെന്റര്‍ കൈരളി തിയേറ്ററില്‍ ഇന്നു
(ഡിസംബര്‍ അഞ്ച്) മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. വൈകിട്ട് നാലിന് നടക്കുന്ന
ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി ഉദ്ഘാടനം
ചെയ്യും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, വൈസ് ചെയര്‍മാന്‍
ഗാന്ധിമതി ബാലന്‍, സെക്രട്ടറി എസ് രാജേന്ദ്രന്‍ നായര്‍, ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക്
ഡയറക്ടര്‍ ബീനാപോള്‍, ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്മാര്‍ തുടങ്ങിയവര്‍
സംബന്ധിക്കും.
ഈ ബ്ലോഗ് സന്ദർശിച്ചു. ഇതുവഴി വിവരങ്ങൾ വിശദമായി അറിയാൻ കഴിയുന്നത് ഉപകാരം. ആശംസകൾ!
ReplyDelete