പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗം ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് (ഡിസംബര്‍ ഏഴ്) ആരംഭിക്കും. അഞ്ച് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. അറബാനി, ബാറ്റില്‍ ഓഫ് ടൊബാറ്റോ, മേഘ ഡാക്കാ താര, ഇറാറ്റ, മലയാള ചിത്രമായ 101 ചോദ്യങ്ങള്‍ എന്നിവയാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.
മലയാളി നവാഗത സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങളുടെ പ്രദര്‍ശനത്തോടെയാണ് മത്സരവിഭാഗം ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കുക. കൈരളി തീയേറ്ററില്‍ രാവിലെ 11.30ന് പ്രദര്‍ശിപ്പിക്കുന്ന ചിത്രം 101 ചോദ്യങ്ങള്‍ക്കായുള്ള ഒരു വിദ്യാര്‍ഥിയുടെ അന്വേഷണങ്ങളും അതിലൂടെ അവന്‍ മനസ്സിലാക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങളും സ്‌ക്രീനിലെത്തിക്കുന്നു.
ഉച്ചയ്ക്ക് 2.30ന് കൈരളി തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന അറബാനി മതസ്പര്‍ധയും സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതിയും സൃഷ്ടിക്കുന്ന പ്രതിസന്ധികളിലേക്ക് ക്യാമറ തിരിക്കുന്നു. സംവിധാനം അധി അധ്വാന്‍. വൈകുന്നേരം ആറ് മണിക്ക് കൈരളിയില്‍ പ്രദര്‍ശിപ്പിക്കുന്ന ബാറ്റില്‍ ഓഫ് ടൊബാറ്റോ സംവിധാനം ചെയ്തിരിക്കുന്നത് ജാഓ വിയാനയാണ്. ഗ്വാനിയോ ബിസോയുടെ രാഷ്ട്രീയ ചരിത്രത്തെ പുതിയ സമീപനത്തിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകന്‍.
കമലേശ്വര്‍ മുഖര്‍ജി സംവിധാനം ചെയ്ത മേഘ ധാക്ക താര രാത്രി 8.30ന് കൈരളിയില്‍ പ്രദര്‍ശിപ്പിക്കുന്നു. പ്രശസ്ത ചലച്ചിത്രകാരന്‍ ഋത്വിക് കട്ടകിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ചിത്രമാണിത്.
ശ്രീപത്മനാഭയില്‍ രാത്രി ഒന്‍പത് മണിക്ക് ഇവാന്‍ മെസ്‌കോവോയുടെ ഇറാറ്റ പ്രദര്‍ശിപ്പിക്കും. നിഗൂഢതയും ജിജ്ഞാസയുമുണര്‍ത്തുന്ന ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതാണ് ഈ ചിത്രം.
മത്സരവിഭാഗത്തിലെ അഞ്ച് ചിത്രങ്ങള്‍ക്ക് പുറമെ, മറ്റ് 11 വിഭാഗങ്ങളിലായി 47 സിനിമകളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുക.
ലോകസിനിമ വിഭാഗത്തില്‍ നിന്നും ബോണ്‍ ഇറ്റ് അപ് ജാസ, ഡോട്ടര്‍, കമിംഗ് ഫോര്‍ത്ത് ബൈ ഡേ, ഷോര്‍ട്ട് ടേം 12, ഹിസ്റ്റോറിക്ക് സെന്റര്‍, ജര്‍മ്മന്‍ ഡോക്ടര്‍, ഹാഫ് ഓഫ് എ യെല്ലോ സണ്‍, സെവന്‍ത് ക്യാറ്റ്, ടെലിവിഷന്‍, മിസിംഗ് പിക്ചര്‍, ബാസ്റ്റാര്‍ഡ്‌സ്, 3 എക്‌സ് 3 ഡി, വോയ്‌സ് ഓഫ് ദി വോയ്‌സ് ലെസ്, ബിറ്റ് വീന്‍ യെസ്റ്റര്‍ഡേ ആന്റ് ടുമാറോ, ദി ആക്ട് ഓഫ് കില്ലിംഗ്, ഗ്രിഗ്രിസ്, കാനിയന്‍സ്, ഔവര്‍ സുന്‍ഹി, ഇന്‍ ഹൈഡിംഗ്, ഫോള്‍ഡ് ഇന്‍ മൈ ബ്ലാങ്കെറ്റ്, ഹാര്‍മണി ലെസണ്‍, ലാ പസ്, ഇസ്ത്മസ്, സോ മച്ച് വാട്ടര്‍ , ലൗ ഈസ് ഓള്‍ യു നീട് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ടോപ് ആങ്കിള്‍ ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ നിന്നും ക്വിസാ: ദി ടെയ്ല്‍ ഓഫ് എ ലോണ്‍ലി ഗോസ്, സ്‌നിഫര്‍ ലാറ്റിനമേരിക്കയില്‍ നിന്നുള്ള സമാന്തര സിനിമാ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന സ്ട്രീറ്റ് ഫിലിം മേക്കിങ് വിഭാഗ ത്തില്‍ നിന്നും എല്‍ എമിഗ്രാന്റോ, റെഡ് പ്രിന്‍സസ്, മലയാള സിനിമാവിഭാഗത്തില്‍ സെല്ലുലോയ്ഡ്, ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഈവിള്‍ എന്‍ഗള്‍ഫ്‌സ്, ലൂസിയ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഹീറോസ് ആന്‍ഡ് സീറോസ് എന്നീ ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും.
കണ്ടംപററി മാസ്റ്റേഴ്‌സ് ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഹാരൂണ്‍ ഫറോക്കിയുടെ ഇന്‍ കംപാരിസണ്‍, ഗോറന്‍ പാസ്‌കല്‍ ജെവിക്കിന്റെ വെന്‍ ഡേ ബ്രേക്ക്‌സ്, ക്ലെയര്‍ ഡെനിസിന്റെ നോ ഫിയര്‍ നോ ഡൈ, 35 ഷോര്‍ട്ട്‌സ് ഓഫ് ഫ്രം, ഹരിഹരന്റെ പഴശ്ശിരാജ, മാര്‍ക്കോ ബലൂചിയോയുടെ വിന്‍സീര്‍, തകാഷി മൈക്കിന്റെ ഓഡിഷന്‍ എന്നിവ പ്രദര്‍ശിപ്പിക്കും.
എക്‌സ്പ്രഷനിസം വിഭാഗത്തില്‍ നിന്നും ദി ബ്ലൂ എയ്ഞ്ചല്‍, പിഞ്ചര, സമുറായി ഫിലിംസ് വിഭാഗത്തില്‍ നിന്നും ആക്ടേഴ്‌സ് റിവഞ്ച് ന്യൂ എഷ്യന്‍ സിനിമാ വിഭാഗത്തില്‍ ഇലോ ഇലോ, ടാങ് വോങ്, കാര്‍ലോ സോറ വിഭാഗത്തില്‍ ദി ഹണ്ട് എന്നീ ചിത്രങ്ങളും ഇന്നുണ്ട്.
No comments:
Post a Comment