മലയാള സിനിമാ
ചരിത്രത്തിലെ നിത്യഹരിത നായകനായ പ്രേം നസീറിനെ ഓര്‍മിച്ചുകൊണ്ട് മൂന്ന് ചിത്രങ്ങള്‍
പ്രദര്‍ശിപ്പിക്കും. കാവ്യമേള, ഭാര്‍ഗവീനിലയം, ധ്വനി
എന്നീ ചിത്രങ്ങളാണ് റിമമ്പറിങ് നസീര്‍ വിഭാഗത്തില്‍ സ്മരണാജ്ഞലി തീര്‍ക്കുക.
വൈക്കം മുഹമ്മദ് ബഷീര്‍
തിരക്കഥ രചിച്ച് എ. വിന്‍സന്റ് സംവിധാനം ചെയ്ത് 1964 ല്‍ പുറത്തിറങ്ങിയ
ചിത്രമാണ് ഭാര്‍ഗവീനിലയം. മലയാളത്തിലെ ആദ്യ ഹൊറര്‍ ചിത്രമെന്ന്
വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രം ഇന്നും കാഴ്ചയില്‍ നവ്യാനുഭവമാകും. 1965 ല്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രമാണ് കാവ്യമേള. എം.
കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. എ.ടി. അബു സംവിധാനം ചെയ്ത് 1988 ല്‍ പുറത്തിറങ്ങിയ ധ്വനി എന്ന ചിത്രം പ്രേംനസീറിന്റെ അവസാന
ചിത്രങ്ങളിലൊന്നാണ്.
ഒരു കാലഘട്ടത്തിലെ
ചലച്ചിത്രാസ്വാദനത്തെ ആഴത്തില്‍ സ്വാധീനിച്ച പ്രതിഭാശാലിയായ ഈ കലാകാരനെ പുതിയ
തലമുറയ്ക്ക് പരിചയപ്പെടുവാനുള്ള അവസരമാണിത്.
No comments:
Post a Comment