18-ാമത് കേരള
രാജ്യാന്തര ചലച്ചിത്രമേളയില്‍ കന്നിയങ്കത്തിനെത്തിയ ബുദ്ധദേവ് ദാസ് ഗുപ്തയുടെ 'സ്‌നിഫര്‍' പ്രേക്ഷകരില്‍ ആവേശത്തിരയിളക്കി. കലാഭവന്‍ തിയേറ്ററില്‍ ആസ്വാദകര്‍
നിറഞ്ഞുകവിഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത് ടോപ്പ് ആങ്കിള്‍ ഇന്ത്യന്‍
സിനിമാ വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഉത്തര, സ്വാപ്നര്‍
ദിന്‍ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച സംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ
ബുദ്ധദേവ് സമകാലീന ഇന്ത്യന്‍ സിനിമയുടെ ശക്തമായ വക്താവും അറിയപ്പെടുന്ന കവിയുമാണ്.
ആദ്യമായാണ് ഒരു രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുന്നത്.
ഇന്ത്യയിലെ ഒരു വന്‍കിട നഗരത്തില്‍
കുറ്റാന്വേഷണ ഏജന്‍സി നടത്തുന്ന മുഹമ്മദ് അന്‍വറിന്റെ കഥയാണ് ചിത്രം പറയുന്നത്.
കൂട്ടാളിയുമായ നായയുമൊത്ത് ഒറ്റതിരിഞ്ഞ വാടകമുറിയില്‍ താമസിക്കുന്ന അന്‍വറിന്റെ
സ്വത്വത്തെ തേടി യാത്രയും നര്‍മം മുറ്റിയകുറ്റാന്വേഷണവുമാണ് സ്‌നിഫര്‍ അനാവരണം
ചെയ്യുന്നത്.
No comments:
Post a Comment