വികാരങ്ങളെ
പെരുപ്പിച്ച് കാണിച്ച് സിനിമയെ വാണിജ്യവത്ക്കരിക്കുന്നതിന് പകരം യഥാര്‍ഥ ജീവിതത്തെ
ദൃശ്യവത്ക്കരിക്കാനാണ് നൈജീരിയന്‍ സിനിമകള്‍ ശ്രമിക്കുന്നതെന്ന് പ്രശസ്ത നൈജീരിയന്‍
സംവിധായകന്‍ നിജി അക്കാനി. ചലച്ചിത്രമേളയില്‍ 'മീറ്റ് ദി
ഡയറക്ടര്‍' പരിപാടിയില്‍ പങ്കെടുത്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സംസ്‌കാരത്തിനും ആചാരങ്ങള്‍ക്കും
ദൃശ്യഭാഷയുടെ ചലച്ചിത്രാനുഭവം നല്‍കാനാണ് ശ്രമിക്കുന്നത്. നൈജീരിയന്‍ സിനിമകളെ
പ്രതിപാദിക്കുന്ന നോളിവുഡ് എന്ന പദം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. കുറഞ്ഞ
നിര്‍മാണച്ചെലവില്‍ നിര്‍മിക്കുന്ന ഇത്തരം സിനിമകള്‍ക്ക് സ്വീകാര്യത
ലഭിക്കുന്നുവെന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹീറോസ്
ആന്‍ഡ് സീറോസ്, അരമാത്തു എന്നീ ചിത്രങ്ങളുടെ
സംവിധായകനാണ് നിജി അക്കാനി.
അതിശയകരമായ
രീതിയില്‍ നൈജീരിയന്‍ സിനിമയുടെ എണ്ണം വര്‍ധിക്കുന്നത് നോളിവുഡ് മേഖലയുടെ വളര്‍ച്ചയേയാണ്
കാണിക്കുന്നതെന്ന് നൈജീരിയന്‍ സിനിമകളുടെ ക്യുറേറ്റര്‍ ജൂണ്‍ ജുവാനി പറഞ്ഞു.
പ്രേക്ഷകശ്രദ്ധ ലഭിക്കാതെ പോകുന്ന നല്ല ചിത്രങ്ങള്‍ക്ക് മേള മികച്ച വേദിയാണെന്ന്
മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 101 ചോദ്യങ്ങള്‍
എന്ന ചിത്രത്തിന്റെ സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ അഭിപ്രായപ്പെട്ടു. കലാമൂല്യമുള്ള
ചിത്രങ്ങള്‍ കുറഞ്ഞ നിര്‍മാണച്ചെലവിലെടുക്കുന്നത് ഈ മേഖലയിലേക്ക് കടന്നുവരാന്‍
ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാകുന്നുവെങ്കില്‍ അത് തനിക്ക് ലഭിക്കുന്ന
അംഗീകാരമാണ്. തന്റേത് ഒരു രാഷ്ട്രീയ സിനിമയല്ല. ഒരു പ്രത്യയശാസ്ത്രത്തെയും ഉയര്‍ത്താനോ
താഴ്ത്താനോ ശ്രമിക്കുന്നുമില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
No comments:
Post a Comment