വൈവിധ്യങ്ങളിലെ ഏകത
തേടിയുള്ള അന്വേഷണത്തിന്റെ ചലച്ചിത്ര ഭാഷ്യമാണ് ഇത്തവണത്തെ സിഗ്നേച്ചര്‍ ഫിലിം.
പ്രാപഞ്ചിക സംസ്‌കാരത്തിന്റെയും ദേശം, ഭാഷ, വേഷം,
വര്‍ണ-വര്‍ഗ വൈവിധ്യങ്ങളുടെയും സൗന്ദര്യാത്മകമായ തുന്നിച്ചേര്‍ക്കലാണ്
ഈ ചിത്രം. ഭൂതകാലത്തിന്റെ ഓര്‍മപ്പെടുത്തലുകളും വര്‍ത്തമാനത്തിന്റെ യാഥാര്‍ഥ്യങ്ങളും
ഭാവിയുടെ പ്രതീക്ഷകളും ഒന്നായിച്ചേരുന്നു ഈ ഒരു മിനിട്ട് ചിത്രത്തില്‍.
ചലച്ചിത്രമേഖലയില്‍
ചിരപ്രതിഷ്ഠ നേടിയ മഹാരഥന്മാരുടെ കാലടിപ്പാടുകളും പുതുതലമുറയുടെ നവീനാശയങ്ങളും
ആഴത്തില്‍ രേഖപ്പെടുത്താന്‍ ചലച്ചിത്രമേളകള്‍ക്കാകുന്നുവെന്നതുകൊണ്ട്
ആസ്വാദകഹൃദയങ്ങള്‍ കവര്‍ന്ന പ്രതിഭാശാലികള്‍ക്കുള്ള സമര്‍പ്പണം കൂടിയാകുന്നു
ഇത്തവണത്തെ സിഗ്നേച്ചര്‍ ഫിലിം. ചിതറിയ ചിന്തകളും വിശ്വാസങ്ങളും ആചാരങ്ങളും
സിനിമയെന്ന കലാരൂപത്തിന്റെ വര്‍ണനൂലുകളാല്‍ ബന്ധിപ്പിച്ചിരിക്കുന്ന ചിത്രം
ഒരുക്കിയത് മോസിയോണ്‍ മീഡിയയാണ്. ആശയം, സംവിധാനം ടി.പി. വിനീത്.
No comments:
Post a Comment