പതിനെട്ടാമത് രാജ്യാന്തര
ചലച്ചിത്രമേളയുടെ ഒന്നാം ദിനം ചിത്രങ്ങളുടെ പ്രമേയം കൊണ്ടും നൂതന അവതരണ ശൈലികൊണ്ടും
പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു. ലോക സിനിമാവിഭാഗത്തിലെ 17 ചിത്രങ്ങളുള്‍പ്പെടെ
25 സിനിമകളാണ് പ്രഥമ ദിനത്തില്‍ പ്രദര്‍ശിപ്പിച്ചത്.
മേളയ്ക്ക് നാന്ദികുറിക്കാനെത്തിയ
മെക്‌സിക്കന്‍ ചിത്രം സോമച്ച് വാട്ടര്‍ പ്രേക്ഷകര്‍ കരഘോഷത്തോടെയാണ് വരവേറ്റത്. മികച്ച
തിരക്കഥയ്ക്കുള്ള മിയാമി ഗ്രാന്റ്പിക്‌സ് നേടിയ ചിത്രം കൗമാരക്കാലത്തെ സംഘര്‍ഷങ്ങളെ
അതിജീവിക്കുന്ന ലൂസിയയുടെ കഥയാണ് പറഞ്ഞത്.
ബംഗ്ലാദേശിലെ ഗ്രാമാന്തരങ്ങളില്‍
പുതുതായി പ്രചാരത്തിലെത്തിയ ടിവിക്കെതിരെ ഗ്രാമത്തിലുള്ള മതനതേതാവ് നടത്തുന്ന പ്രതിഷേധത്തെ
ആക്ഷേപഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ നിറഞ്ഞ ആസ്വാദക സദസ്സിന് മുന്നിലാണ്
പ്രദര്‍ശിപ്പിച്ചത്.
1969 ല്‍ ചെക്കോസ്ലോവാക്ക്യയ്ക്കുമേല്‍
സോവിയറ്റ് യൂണിയന്‍ നടത്തിയ അധിനിവേശത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കുന്ന ബേണിങ്
ബുഷും അതിക്രൂരമായ വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തിയതിന് യുദ്ധകുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട
നാസി ഡോക്ടര്‍ ജോസഫ് മെങ്കറിന്റെ യാത്രയെ അധികരിച്ച ദി ജര്‍മന്‍ ഡോക്ടറും പ്രേക്ഷക
പ്രശംസ നേടി.
സ്ട്രീറ്റ് ഫിലിം വിഭാഗത്തില്‍
പ്രദര്‍ശിപ്പിച്ച റെഡ് പ്രിന്‍സസും ന്യൂ ഏഷ്യന്‍ സിനിമാ വിഭാഗത്തിലെ ലോങ്ങിങ് ഫോര്‍
റെയ്‌നും പ്രേക്ഷകശ്രദ്ധനേടി.
No comments:
Post a Comment