മലയാളികള്‍
സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയില്‍ മലയാള സിനിമകളെ അവഗണിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്.
കൂടുതല്‍ മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്നും സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു.
ഫെസ്റ്റിവല്‍ ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു
അദ്ദേഹം. മേളയുടെ പ്രധാന വേദിയായ കൈരളി തീയേറ്ററില്‍ തന്നെ മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന
നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.
മലയാള
സിനിമയുടെ 75-ാം വാര്‍ഷം എന്ന രീതിയില്‍ ഫെസ്റ്റിവല്‍ ഡെയ്‌ലി ബുള്ളറ്റിനില്‍ വന്ന
വാര്‍ത്ത ദൗര്‍ഭാഗ്യകരമാണ്. അത് തിരുത്തിയതായും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍
ബുള്ളറ്റിന്‍ ടീമിനോട് നിര്‍ദ്ദേശം നല്‍കിയതായും ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രിയദര്‍ശന്‍
മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രശസ്ത
സിനിമ ക്യുറേറ്റര്‍ മീനാക്ഷി ഷെദ്ദെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എക്‌സ്പ്രഷനിസം-
ഇന്തോ-ജര്‍മ്മന്‍ കണക്ഷന്‍ എന്നത് ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലാണെന്ന് മീനാക്ഷി
പറഞ്ഞു. 8 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക്
ഡയറക്ടര്‍ ബീനാപോള്‍ സംബന്ധിച്ചു.
No comments:
Post a Comment