BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2
Thursday, 5 December 2013
18 ാമത് മേളയ്ക്ക് ഇന്ന് തിരിതെളിയും
പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും.
കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6 മണിക്ക് നടക്കുന്ന വര്‍ണ്ണാഭമായ
ചടങ്ങില്‍ ആയിരക്കണക്കിന് സിനിമാപ്രേമികളെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
മേള ഉദ്ഘാടനം ചെയ്യും. പ്രശസ്ത അഭിനേത്രി ശബാന ആസ്മി മുഖ്യാതിഥിയായിരിക്കും. മെക്‌സിക്കന്‍
അംബാസഡര്‍ ജെയ്മി ന്യുവാള്‍ട്ട്, മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍, സാംസ്‌കാരിക
മന്ത്രി കെ.സി. ജോസഫ്, ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍, ആരോഗ്യ മന്ത്രി
വി.എസ്. ശിവകുമാര്‍, കെ. മുരളീധരന്‍ എം.എല്‍.എ. തുടങ്ങിയവര്‍ സംബന്ധിക്കും.
ചടങ്ങില്‍ പ്രസിദ്ധ സ്പാനിഷ് സംവിധായകന്‍ കാര്‍ലോ സോറയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള
പുരസ്‌കാരം സമ്മാനിക്കും. ഉദ്ഘാടനശേഷം സിനിമയുടെ നൂറാം വര്‍ഷികം ആഘോഷിക്കുന്ന
പശ്ചാത്തലത്തിലൊരുക്കുന്ന പ്രത്യേക കലാപരിപാടി നടക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം
ഇസ്രയേലി സംവിധായകന്‍ അമോസ് ഗിതായിയുടെ 'അന -അറേബ്യ' പ്രദര്‍ശിപ്പിക്കും.
ഇന്ന്
(ഡിസംബര്‍ 6) മുതല്‍ എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 12 വേദികളിലായി 64
രാജ്യങ്ങളില്‍ നിന്നുള്ള 211 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗം
ഉള്‍പ്പെടെ 16 വിഭാഗങ്ങള്‍ മേളയിലുണ്ട്. ഒരു ദിവസം 4 പ്രദര്‍ശനങ്ങള്‍
വരെയുണ്ടാകും. മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈ വര്‍ഷവും ഡെലിഗേറ്റുകള്‍ക്ക്
സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും.
ഫെസ്റ്റിവല്‍ ഓട്ടോകള്‍ക്ക് പുറമെ ഇത്തവണ മേളയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക്
സുരക്ഷിതമായ യാത്രാസൗകര്യമൊരുക്കാന്‍ ഷീ ടാക്‌സി, പിങ്ക് ഓട്ടോ എന്നിവയുടെ സേവനവും
ലഭ്യമാണ്.
പ്രതിനിധികളും
മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ പതിനായിരത്തോളം സിനിമാസ്വാദകരാണ് ഇത്തവണത്തെ
മേളയില്‍ പങ്കെടുക്കുന്നത്. എല്ലാ ദിവസവും 11 മണിക്ക് സംവിധായകരുമായി 'മീറ്റ് ദ
പ്രസ്', 2 മണിക്ക് ശ്രീ തീയേറ്ററില്‍ അതിഥികളുമായി ' ഇന്‍ കോണ്‍വര്‍സേഷന്‍',
5.30ന് 'മീറ്റ് ദ ഡയറക്ടര്‍' എന്നീ പരിപാടികള്‍ നടക്കും. ഫിലിം മാര്‍ക്കറ്റിംഗിനെ
സംബന്ധിച്ച വിവിധ വിഷയത്തില്‍ നാളെ മുതല്‍ (ഡിസംബര്‍ 7) പ്രമുഖര്‍ പങ്കെടുക്കുന്ന
ശില്‍പ്പശാലകളും സെമിനാറുകളും ഉണ്ടായിരിക്കും. സിനിമയുടെ സാങ്കേതികതയുമായി
ബന്ധപ്പെട്ടുകൊണ്ടുള്ള എക്‌സിബിഷനും ഇതോടൊപ്പം നടക്കും.
നഗരത്തിലെ
കലാഭവന്‍, കൈരളി, ശ്രീ, നിള, അതുല്യ, അഞ്ജലി, ശ്രീപത്മനാഭ, ധന്യ, രമ്യ,
ശ്രീവിശാഖ്, അജന്ത എന്നിങ്ങനെ 11 തീയേറ്ററുകളില്‍ രാവിലെ 8.45 മുതല്‍ ചിത്രങ്ങളുടെ
പ്രദര്‍ശനം നടക്കും.
ഇന്ന് മൂന്ന് വിഭാഗങ്ങളില്‍ 26 സിനിമകള്‍
18 ാമത്
കെരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനമായ ഇന്ന് (ഡിസംബര്‍ ആറ്) രാവിലെ 8.45 മുതല്‍
നഗരത്തിലെ 11 തിയേറ്ററുകളിലായി 26 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍
19 ഉം സ്ട്രീറ്റ് ഫിലിം മേക്കിങ് വിഭാഗത്തില്‍ മൂന്ന് സിനിമകളും കണ്ടംപററി മാസ്റ്റേഴ്‌സ്
ഇന്‍ ഫോക്കസ് വിഭാഗത്തില്‍ നാല് സിനിമകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഹാറൂണ്‍ ഫറോക്കി,
മാര്‍ക്കോ ബലൂച്ചിയോ, തകാഷി മൈക്ക്, ഴാങ് റെന്വാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍
പ്രദര്‍ശിപ്പിക്കുന്നത്.
വ്യത്യസ്ത
സാംസ്‌കാരിക ഭൂമികകളില്‍ നിന്നു വന്ന സിനിമകളാണ് ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഇറാന്‍ ഭരണകൂടം വീട്ടുതടങ്കലിലാക്കിയിരുന്ന സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ക്ലോസ്ഡ്
കര്‍ട്ടണ്‍, ലൂസിയ പുന്‍സോയുടെ ജര്‍മന്‍ ഡോക്ടര്‍, സൂസന്ന ബയറുടെ ലൗ ഈസ് ഓള്‍ യു നീഡ്,
സാന്റിയാഗോ ലോസായുടെ ലാപാസാ, ഹിറോഷി റ്റോടയുടെ സെവന്‍ത് ക്യാറ്റ് തുടങ്ങിയ പ്രശസ്ത
ചിത്രങ്ങള്‍ ഈ വിഭാഗത്തിലുണ്ട്.
ലാറ്റിനമേരിക്കയിലെ
സമാന്തര സിനിമാ പ്രവര്‍ത്തനങ്ങളെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളാണ് സ്ട്രീറ്റ് ഫിലിം
മേക്കിങ് ഫ്രം ലാറ്റിനമേരിക്ക എന്ന പാക്കേജില്‍ പ്രദര്‍ശിപ്പിക്കുന്നത്. 80 കളിലെ ലാറ്റിനമേരിക്കന്‍
സാന്റിനിസ്റ്റ പോരാളികളുടെ കഥപറയുന്ന റെഡ് പ്രിന്‍സസ്, കൗമാരക്കാരന് തന്റെ ജീവിതത്തില്‍
നേരിടേണ്ടിവരുന്ന വിചിത്രമായ അനുഭവങ്ങളെ വിവരിക്കുന്ന ലേക് താഹോ, പ്രതിസന്ധികളുടെയും
അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളുടെയും കഥപറയുന്ന എല്‍ എമിഗ്രന്റ് എന്നീ സിനിമകള്‍
സ്ട്രീറ്റ് ഫിലിംമേക്കിങ് വിഭാഗത്തില്‍ നിന്ന് ആദ്യദിനം പ്രദര്‍ശനത്തിനെത്തുന്നു.
ജാപ്പനീസ്
സംവിധായകന്‍ തകാഷി മൈക്കിന്റെ ഓഡിഷന്‍, സ്ത്രീ വിരുദ്ധവും പുരുഷ നായകന്മാര്‍ മാത്രം
നിറഞ്ഞുനില്‍ക്കുന്നതുമായ സമൂഹത്തിലെ മാറിക്കൊണ്ടിരിക്കുന്ന പദ്ധതികളെക്കുറിച്ചാണ്
പറയുന്നത്. 1994 ല്‍ ഓഷനിസ്റ്റിന് മുകളില്‍
നിന്ന് പതിവ് സുരക്ഷാ പരിശോധനകളുടെ ഭാഗമായെടുത്ത ഡോക്കുമെന്ററി ടച്ചുള്ള സിനിമയാണ്
ഹാറൂണ്‍ ഫറോക്കിയുടെ ഇമേജസ് ഓഫ് ദി വേള്‍ഡ്. നോട്ടം, സ്ഥലം, കഥാപാത്രങ്ങള്‍ എന്നിവയുടെ
സങ്കീര്‍ണമായ ചേരുവ സൃഷ്ടിക്കുന്ന മാര്‍ക്കോ ബലൂച്ചിയോയുടെ വിവാദ ചിത്രമാണ് ഡെവിള്‍
ഇന്‍ ദി ഫ്‌ളഷ്. 1940 കളിലെ വടക്കുകിഴക്കന്‍ ഫ്രാന്‍സിലെ ജര്‍മന്‍ യുദ്ധത്തടവുകാരുടെ
ജീവിതം പ്രമേയമാക്കുന്ന ചിത്രമാണ് ഴാങ് റെന്വാറിന്റെ ദി വാനിഷിങ് കോര്‍പറല്‍.
തലസ്ഥാനം ഉത്സവലഹരിയില്‍..
18 ാമത് രാജ്യാന്തര
ചലച്ചിത്രമേളയുടെ തിരശീല ഉയര്‍ന്നുകഴിഞ്ഞു. വീണ്ടുമൊരു മേളക്കാലത്തിന് തുടക്കമായി.
പഴയ സൗഹൃദങ്ങള്‍ പുതുക്കുന്നതിനും പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും സിനിമാപ്രേമികള്‍
അനന്തപുരിയിലേക്ക് ഒഴുകിത്തുടങ്ങി. ഗൗരവപൂര്‍വം സിനിമയെ സമീപിക്കന്ന പുതുതലമുറയടെ കടന്നുവരവ്
മേളയെ കൂടുതല്‍ ശ്രദ്ധേയമാക്കും. കഴിഞ്ഞ കുറേ കാലങ്ങളായി മേള കീഴടക്കുന്ന പുതുതലമുറ
അര്‍ഥവത്തായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും പ്രതീക്ഷിക്കാം.
തിയേറ്ററുകളെല്ലാം
സിനിമാപ്രേമികളെ സ്വീകരിക്കുവാന്‍ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. സിനിമാ പ്രദര്‍ശനത്തിനുള്ള
ആധുനിക സംവിധാനങ്ങള്‍ തിയേറ്ററുകളില്‍ തയാറായി. ഹോട്ടല്‍ മുറികളും നഗരവഴികളും സിനിമാ
ചര്‍ച്ചകളാല്‍ മുഖരിതമായി. ഫെസറ്റിവല്‍ പ്രേക്ഷകര്‍ ആവേശപൂര്‍വം കാത്തിരുന്ന കിംകി
ഡുക്കിന്റെ വരവ് മേളയ്‌ക്കെത്തുന്ന ഓരോ പ്രതിനിധിയുടെയും സ്വപ്നസാഫല്യമായിരിക്കും.
തെക്കന്‍ കൊറിയയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയ ഭാഷയുടെ മുന്‍വിധികള്‍ തകര്‍ത്ത്
ലോകസനിമാ ഭൂപടത്തില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് കിംകി ഡുക്ക്.
ഇംഗ്ലീഷ് മാധ്യമത്തിന്റെ പരിമിതികളെ സ്വന്തം സര്‍ഗവൈഭവം കൊണ്ട് മറികടന്ന ഈ ഏഷ്യക്കാരന്‍
സിനിമാചരിത്രം മാറ്റിയെഴുതുകയാണ്.
മലയാള സിനിമാ ആസ്വാദകര്‍ക്ക്
അവരുടെ ആരാധനാപാത്രങ്ങളായ ചലച്ചിത്രകാരന്മാരെ കാണാനും സംവദിക്കാനും ലഭിക്കുന്ന അവസരം
അവര്‍ക്ക് അവിസ്മരണീയമായ ഓര്‍മകള്‍ സമ്മാനിക്കും.
മേള 18 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍
സൗഹൃദങ്ങളും ചര്‍ച്ചകളും പുതിയൊരു തലമുറയെ സാമൂഹിക അവബോധത്തിന്റെ പുതിയ കാഴ്ചകളിലേക്കും
കൂടി നയിക്കുമെന്ന് പ്രത്യാശിക്കാം.
മീഡിയാ സെന്റര്‍ ഉദ്ഘാടനം ചെയ്തു
18-ാമത് കേരള രാജ്യാന്തര
ചലച്ചിത്രമേളയുടെ മീഡിയാ സെന്റര്‍ കൈരളി തിയേറ്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്‍ഫര്‍മേഷന്‍
പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര
അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍
ഗാന്ധിമതി ബാലന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി സുരേഷ്
വെള്ളിമംഗലം, ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ് രാജേന്ദ്രന്‍ നായര്‍, തുടങ്ങിയവര്‍ സംസാരിച്ചു. കൈരളി തീയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന
ഫെസ്റ്റിവല്‍ ഓഫീസിന് ഇടതുവശത്താണ് മീഡിയാ സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്.
Film Festival Begins Today
The18th edition of International Film
festival of Kerala (IFFK) begins today. Chief Minister, Oommen Chandy will inaugurate
the festival at the kanakakunnu, Nishagandhi auditorium today at 6 PM. Festival
is auspicious to have the Giant of Film Makers Carlos Saura, to grace the
occasion with his presence and accept the Life Time achievement award. Actress
Shabana Azmi is the guest of honour Shabana Azmi who was present during the
Chalachitra Academy Inauguration (1998), is back into the land after years.
Mexican Ambassador Jaime Nualart,Minister of Tourism A P Anil Kumar, Minister of
Cultural Affairs K C Joseph, Minister of Health V.S Shiva Kumar, Muraleedharan
MLA, will felicitate on the Occasion. Actress Manju Warrier will be also present.
A special cultural program, in relation to the 100 years of Indian Cinema
Celebration will take place. Amos
Gitai’s, ‘Ana Arabia’ will be the Inaugural movie.
The week-long festival Features in
211 films from 64 countries. The Films will be screened in 12 theatres as
Kairali,Sree, Nila, Athulya, Anjali, Sree Padhamanabha, Dhanya, Remya Sree
Vishak, Ajantha and Nishagandhi open air auditorium for the public. Online
Ticket Reservations are available through the IFFK oficial website. Despite of
the Festival autos, she taxis and Pink auto services are arranged for the
safety of the female delegates.
Nearly ten thousand delegates
including the media personalities will participate in the festival. Regular
events are: Meet the press, In conversation, Meet the Director. Film Marketing
Workshops and seminars will be lead out by the Film Dignitaries. A Film
Technical exhibition will also be showcased as a part of the Festival.
ഇന്നത്തെ സിനിമ (06/12/2013)
കൈരളി
രാവിലെ 8.45ന് - സോ മച്ച് വാട്ടര്‍ (വേള്‍ഡ്
സിനിമ)(/ അന ഗുവാര/ മെക്‌സിക്കോ/
102
മിനിറ്റ്/2013
11.00ന് - റെഡ് പ്രിന്‍സസ്
(സ്ട്രീറ്റ് ഫിലിം മേക്കിംഗ്)/ ലോറ അസ്റ്റോര്‍ഗ/
കോസ്റ്റാറിക്ക/100മിനിറ്റ്/2013
ഉച്ചയ്ക്ക് 2.45ന് - ബേണ്‍ ഇറ്റ് അപ് ജസാ (വേള്‍ഡ് സിനിമ)/ലോനാസോമ
സോളോ/
ഫ്രാന്‍സ്/70
മിനിറ്റ്/2012
ശ്രീ
രാവിലെ 8.45ന് - ഹൈവ്‌സ് (വേള്‍ഡ്
സിനിമ)/ബോസ് ഡെബി/ക്രൊയേഷ്യ/
70മിനിറ്റ്/2012
11.00ന്
- ജര്‍മ്മന്‍ ഡോക്ടര്‍ (വേള്‍ഡ് സിനിമ)/ലൂസിയ യെന്‍സോ/
അര്‍ജന്റീന/93മിനിറ്റ്/2013
ഉച്ചയ്ക്ക് 2.45ന് - ഹിസ്റ്റോറിക്ക് സെന്റര്‍
(വേള്‍ഡ് സിനിമ)/പെട്രോ കോസ്റ്റ/
പോര്‍ച്ചുഗല്‍/90മിനിറ്റ്/2012
നിള
രാവിലെ 8.45 ന് - ലവ് ഈസ് ഓള്‍
യു നീഡ് (വേള്‍ഡ് സിനിമ)/സൂസന്ന ബേര്‍/
ഡെന്‍മാര്‍ക്ക്/116
മിനിറ്റ്/2012
11.00ന് - ഇമേജസ് ഓഫ് ദ വേള്‍ഡ് ആന്റ് ദ ഇന്‍സ്‌ക്രിപ്ഷന്‍
വാര്‍
(ഹാറൂണ്‍ ഫറോക്കി)/ഹാറൂണ്‍ ഫറോക്കി/വെസ്റ്റ് ജര്‍മ്മനി/75മിനിറ്റ്/1989
ഉച്ചയ്ക്ക് 2.45ന് - ഡെവിള്‍ ഇന്‍ ദ ഫ്‌ളെഷ് ഡയവോളോ ഇന്‍
കോര്‍പോ
(മാര്‍ക്കോ
ബെല്ലോച്ചിയോ)/ ഇറ്റലി/114 മിനിറ്റ്/1986
കലാഭവന്‍
രാവിലെ 8.45ന് - സെവന്‍ത് ക്യാറ്റ് (വേള്‍ഡ്
സിനിമ)/ഹിറോഷി തോഡ/ജപ്പാന്‍/
77
മിനിറ്റ്/2013
11.30ന്
- സ്പിരിറ്റ് ഓഫ് 45, ദി (വേള്‍ഡ് സിനിമ)/കെന്‍ ലോച്ച്/യു കെ/
94
മിനിറ്റ്/2013
ഉച്ചയ്ക്ക് 2.45ന് - എല്‍ എമിഗ്രാന്റ് (സ്ട്രീറ്റ് ഫിലിം
മേക്കിംഗ്)/മാരിയോ കര്‍ഡോണ/
കോസ്റ്റാറിക്ക/15 മിനിറ്റ്/2013
ശ്രീപത്മനാഭ
രാവിലെ 11.00ന് - മൈ ഡോഗ് കില്ലര്‍ (വേള്‍ഡ്
സിനിമ)/ മിറ ഫോര്‍നേ/ സ്ലോവാക്യ/
/90മിനിറ്റ്/2013
ഉച്ചയ്ക്ക് 2.45ന് - ടെലിവിഷന്‍ (വേള്‍ഡ് സിനിമ)/മോസ്റ്റോഫ
സര്‍വാര്‍ ഫറൂക്കി/
ബംഗ്ലാദേശ്/106
മിനിറ്റ്/2012
ശ്രീവിശാഖ്
രാവിലെ 11.00ന് - ക്ലോസ്ഡ് കര്‍ട്ടന്‍ (വേള്‍ഡ്
സിനിമ)/ ജാഫര്‍ പനാഹി/ ഇറാന്‍/
/106മിനിറ്റ്/2013
2.45ന് -
ഇന്‍ ബ്ലൂം /നാനാ ഇകവറ്റിമിഷ്വിലി/ജോര്‍ജിയ/102 മിനിറ്റ്/2013
അഞ്ജലി
രാവിലെ 8.45ന് - ബ്ലു ആന്റ്
നോട്ട് സോ പിങ്ക് (വേള്‍ഡ് സിനിമ)/മിഗ്വല്‍ ഫെരാരി/
വെനസ്വേല/113മിനിറ്റ്/2013
11.00ന്
- ആക്ട് ഓഫ് കില്ലിംഗ് (വേള്‍ഡ് സിനിമ)/ ജോഷ്വാ ഒപ്പന്ഡഹെയ്മര്‍/
ഡെന്‍മാര്‍ക്ക്/115
മിനിറ്റ്/2012
ഉച്ചയ്ക്ക് 2.45ന് - ബാസ്റ്റര്‍ഡ്‌സ് (വേള്‍ഡ് സിനിമ)/
ക്ലയര്‍ ഡെനിസ്/ഫ്രാന്‍സ്/
83മിനിറ്റ്/2013
അതുല്യ
രാവിലെ 8.45ന് - ഗ്രിഗ്‌റിസ് (വേള്‍ഡ്
സിനിമ)/മഹാമത്-സലേഹ് ഹാറൂണ്‍/ഫ്രാന്‍സ്/
101മിനിറ്റ്/2013
11.00ന്
- ലോംഗിങ് ഫോര്‍ ദ റെയിന്‍ (ന്യൂ ഏഷ്യന്‍ സിനിമ)/തിയാന്‍ യി യാങ്/
ചൈന/95മിനിറ്റ്/2013
ഉച്ചയ്ക്ക് 2.45ന് - ബേണിംഗ് ബുഷ് (വേള്‍ഡ്
സിനിമ)/അഗ്നിയേസ്‌ക ഹൊളാണ്ട്/
ചെക്ക്
റിപ്പബ്‌ളിക്/2013
ധന്യ
രാവിലെ
11.00ന് - ഓഡിഷന്‍ (തക്കാഷി മൈക്ക്)/തക്കാഷി മൈക്ക്/ജപ്പാന്‍/
115
മിനിറ്റ്/1999
ഉച്ചയ്ക്ക്
2.45ന് - വാനിഷിംഗ് കോര്‍പ്പറല്‍ (ജീന്‍ റെനോയര്‍)/ജീന്‍ റെനോയര്‍/
ഫ്രാന്‍സ്/90മിനിറ്റ്/1962
രമ്യ
രാവിലെ 11.00ന് - ലാ പസ് (വേള്‍ഡ്
സിനിമ)/സാന്റിയാഗോ ലോസ/ അര്‍ജന്റീന/
73
മിനിറ്റ്/2013
ഉച്ചയ്ക്ക്
2.45ന് - ഹാര്‍മണി ലെസണ്‍ (വേള്‍ഡ് സിനിമ)/എമിര്‍ ബെയ്ഗാസിന്‍/
കസാക്കിസ്ഥാന്‍/110മിനിറ്റ്/2013
അജന്ത
രാവിലെ 11.00ന് - ലേക്ക് തഹോ /ഫെര്‍ണാഡോ എംബക്കി/
മെക്‌സിക്കോ/89മിനിറ്റ് /2008
ഉച്ചയ്ക്ക്
2.45ന് - പെപ്പര്‍മെന്റ് ഫ്രാപ്പ് /കാര്‍ലോ സോറ/
സ്‌പെയിന്‍/92മിനിറ്റ്/1967
നിശാഗന്ധി
വൈകീട്ട്
6.00ന ്- ഉദ്ഘാടനച്ചടങ്ങ്
Subscribe to:
Posts (Atom)
















